നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Eid-ul-Fitr 2021 | 'ദയയുടെയും സാഹോദര്യത്തിന്‍റെയും ദിവ്യപ്രകാശം എന്നെന്നും നമ്മെ നയിക്കട്ടെ'; ഈദ് ആശംസിച്ച് കേരള ഗവർണർ

  Eid-ul-Fitr 2021 | 'ദയയുടെയും സാഹോദര്യത്തിന്‍റെയും ദിവ്യപ്രകാശം എന്നെന്നും നമ്മെ നയിക്കട്ടെ'; ഈദ് ആശംസിച്ച് കേരള ഗവർണർ

  ആത്മനിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും ദാനശീലത്തിന്റെയും മാഹാത്മ്യം വിളിച്ചോതുന്ന ആഘോഷമാണ് ഈദ് ഉൽ ഫിത്ർ

  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

  • Share this:
   ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഈദ്-ഉൽ-ഫിത്ർ ആശംസകൾ അറിയിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പട്ടിണിയില്ലാത്ത, കൂടുതൽ സന്തോഷമുള്ള ലോകം ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് റംസാൻ വ്രതം നമ്മെ ഉണർത്തുന്നതെന്നാണ് ആശംസാ സന്ദേശത്തിൽ ഗവർണർ പറയുന്നത്. ദയയുടെയും സാഹോദര്യത്തിന്റെയും ദിവ്യപ്രകാശം റംസാന്‍ മാസത്തില്‍ മാത്രമല്ല, എന്നെന്നും നമ്മെ നയിക്കട്ടെ എന്നും അദ്ദേഹം സന്ദേശത്തിൽ പറയുന്നു.

   ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍രെ ഈദ്-ഉൽ-ഫിത്ർ ആശംസാ സന്ദേശം ചുവടെ:

   .“ലോകം എമ്പാടും ഉള്ള കേരളീയര്‍ക്ക് എന്റെ ഈദുല്‍ ഫിത്തര്‍ ആശംസകള്‍. ആത്മനിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും ദാനശീലത്തിന്റെയും മാഹാത്മ്യം വിളിച്ചോതുന്ന ആഘോഷമാണ് ഈദുല്‍ ഫിത്തര്‍. ‍ പട്ടിണിയില്ലാത്ത, കൂടുതല്‍ സന്തോഷമുള്ള ലോകം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് റംസാന്‍ വ്രതം നമ്മെ ഉണര്‍ത്തുന്നത്. ദയയുടെയും സാഹോദര്യത്തിന്റെയും ദിവ്യപ്രകാശം റംസാന്‍ മാസത്തില്‍ മാത്രമല്ല, എന്നെന്നും നമ്മെ നയിക്കട്ടെ”

   Also Read-Eid al-Fitr 2021 | ഈദ് ഉൽ ഫിത്റിന്റെയും ഈദ് ഉൽ അദ്ഹയുടെയും സവിശേഷതകൾ അറിയാം

   മുപ്പത് നാളുകൾ നീണ്ട റംസാൻ നോമ്പിന് ശേഷമാണ് വിശ്വാസികള്‍ വ്യാഴാഴ്ച ചെറിയ പെരുന്നാളിനെ വരവേൽക്കാൻ തയ്യാറെടുക്കുന്നത്. കോവിഡ് രോഗവ്യാപനം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലും ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണവും കഴിഞ്ഞ വര്‍ഷത്തെ പോലെതന്നെ ഇത്തവണയും ആഘോഷങ്ങള്‍ വീടുകളില്‍ മാത്രമായി ഒതുങ്ങും. ബന്ധുക്കളുടെയും അയല്‍ വീടുകളിലേക്കുമുള്ള സന്ദര്‍ശനവും ഇത്തവണ ലോക്ക്ഡൌൺ കാരണം ഉണ്ടാകില്ല. പള്ളികളെല്ലാം പൂട്ടികിടക്കുന്നതിനാല്‍ പെരുന്നാള്‍ നിസ്‌കാരവും വീടുകളിൽ നടത്തേണ്ടി വരും.

   പരസ്പരം ഐക്യം, സൗഹാർദ്ദം എന്നിവ കൂടിയാണ് ഓരോ പെരുന്നാളും മുന്നോട്ട് വെക്കുന്നത്. ഇസ്ലാമിലെ അടിസ്ഥാന കർമ്മങ്ങളിലൊന്നായ സക്കാത്ത്, അഥവാ പാവങ്ങൾക്ക് പണം, ഭക്ഷണം, വസ്ത്രം തുടങ്ങിയ കാര്യങ്ങൾ നൽകുക എന്ന പുണ്യ കർമ്മം ഈ വേളയിലാണ് ചെയ്തു പോരാറുള്ളത്. പൊതുവെ ഫിഥ്റ് സക്കാത്ത് എന്ന പേരിൽ അറിയപ്പെടുന്ന പാവപ്പെട്ട ആളുകൾക്ക് ഭക്ഷണം നൽകുന്ന രീതി പെരുന്നാൾ നമസ്കാരത്തിന്റെ മുന്പ് നിർവ്വഹിക്കണം എന്നാണ് വിശ്വാസം. ഇതിന് പുറമെ കുട്ടികൾക്ക് മുതിർന്നവർ ഈദി എന്ന പേരിൽ അറിയപ്പെടുന്ന സമ്മാനങ്ങളോ, പണമോ നൽക്കുന്ന പതിവും ഉണ്ട്.
   Published by:Asha Sulfiker
   First published:
   )}