• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗവർണർ വിസിമാരെ ഹിയറിംഗിന് വിളിച്ചു; കാരണം കാണിക്കൽ നോട്ടീസിൽ വിശദീകരണം നൽകണം

ഗവർണർ വിസിമാരെ ഹിയറിംഗിന് വിളിച്ചു; കാരണം കാണിക്കൽ നോട്ടീസിൽ വിശദീകരണം നൽകണം

വിസിമാർക്ക് പകരം അവർ ചുമതലപെടുത്തുന്ന അഭിഭാഷകർക്ക് ഹിയറിങ്ന് ഹാജരാവാം

  • Share this:

    കാരണം കാണിക്കൽ നോട്ടീസിൽ വിസിമാരുടെ ഹിയറിങ് ഈ മാസം 12ന്. രാവിലെ 11 മണിക്ക് രാജ്ഭവനിൽ ഹാജരാവാൻ നിർദ്ദേശിച്ച് ഗവർണർ കത്തയച്ചു. 9 വൈസ് ചാന്‍സിലര്‍മാർക്കാണ് ഹിയറിങ്ങിന് അനുമതി. വിസിമാർക്ക് പകരം അവർ ചുമതലപെടുത്തുന്ന അഭിഭാഷകർക്ക് ഹിയറിങ്ന് ഹാജരാവാം. നോട്ടീസിനെ ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി
    പരിഗണിക്കാനിരിക്കെയാണ് ഗവർണറുടെ നീക്കം.

    പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസിന് വിശദീകരണം നല്‍കാനുള്ള സമയപരിധി നവംബര്‍ ഏഴിനായിരുന്നു അവസാനിച്ചത്. അതേസമയം, യുജിസി മാനദണ്ഡം അനുസരിച്ച് തന്നെയാണ് നിയമനങ്ങളെന്നായിരുന്നു വിസിമാരുടെ വിശദീകരണം.

    Published by:Arun krishna
    First published: