• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിസി രാജി ആവശ്യപ്പെട്ട് ഗവർണർ; 10.30 ന് മാധ്യമങ്ങളെ കാണാൻ മുഖ്യമന്ത്രി

വിസി രാജി ആവശ്യപ്പെട്ട് ഗവർണർ; 10.30 ന് മാധ്യമങ്ങളെ കാണാൻ മുഖ്യമന്ത്രി

രാജി നൽകാത്ത വിസിമാരെ പുറത്താക്കി താൽക്കാലിക വിസിമാരെ നിശ്ചയിച്ച് ഉടൻ വിജ്ഞാപനം ഇറക്കാൻ ആണ് രാജ്ഭവന്റെ തീരുമാനം

  • Share this:
    തിരുവനന്തപുരം: ഗവർണർ സർക്കാർ പോരിൽ ഇന്ന് നിർണായക ദിനം. സംസ്ഥാനത്തെ ഒമ്പത് സർവകലാശാലയിലെ വൈസ് ചാൻസലർമാർ ഇന്ന് രാവിലെ 11.30 നകം രാജിവയ്ക്കണമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നിർദേശം. പതിനൊന്നരയ്ക്ക് മുമ്പ് രാജി നൽകാത്ത വിസിമാരെ പുറത്താക്കി താൽക്കാലിക വിസിമാരെ നിശ്ചയിച്ച് ഉടൻ വിജ്ഞാപനം ഇറക്കാൻ ആണ് രാജ്ഭവന്റെ തീരുമാനം.

    പുതിയ വിസിമാർ ചുമതല ഏറ്റെടുക്കാൻ വരുമ്പോൾ ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിക്കാൻ പൊലീസ് സംരക്ഷണവും രാജ്ഭവൻ തേടി. എന്നാൽ വിസിമാർ രാജിവയ്‌ക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. പത്തരയ്ക്ക് പാലക്കാട് മാധ്യമങ്ങളെ കാണുന്ന മുഖ്യമന്ത്രി ഗവർണർക്ക് മറുപടി പറയുമെന്നാണ് കരുതുന്നത്.

    സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജി ആവശ്യപ്പെട്ടതെന്ന നിലപാടിലാണ് ഗവർണർ.
    Also Read- ഒമ്പത് വൈസ് ചാൻസലർമാർ നാളെ രാവിലെ 11.30 ന് മുമ്പ് രാജിവെക്കണം; ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

    കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കൊച്ചി സര്‍വകലാശാല,ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.
    Also Read- സർവകലാശാല വിസിമാരോട് രാജിവെക്കാനുള്ള നിർദേശം; ഗവർണറുടെ നടപടി ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നത്: സിപിഎം

    ഇന്നലെ ഗവർണറുടെ സെക്രട്ടറി ഫോണിൽ വിളിച്ചു രാജി ആവശ്യപ്പെട്ടു. ഒമ്പതു പേരും രാജിവയ്ക്കില്ലെന്ന നിലപാട് അറിയിച്ചു. കേരള സർവകലാശാല വൈസ് ചാൻസലർ വി പി മഹാദേവൻ പിള്ളയെ ഇന്നലെ ഉച്ചയോടെ തന്നെ ഗവർണർ നേരിട്ട് ഫോണിൽ വിളിച്ചതായും ആക്ഷേപമുണ്ട്. വിരമിക്കുകയാണെന്നും അതിനാൽ രാജി വയ്ക്കില്ലെന്നും മഹാദേവൻ പിള്ള അറിയിച്ചു. എന്നാൽ 21 ന്റെ മുൻകൂർ തീയതി വച്ച് രാജിക്കത്ത് ഉടൻ നൽകണമെന്നും ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മലിന് ചുമതല കൈമാറണമെന്നും ആവശ്യപ്പെട്ട് ഗവർണർ ഭീഷണിപ്പെടുത്തിയതായി കേരള സർവകലാശാല വൃത്തങ്ങൾ ആരോപിക്കുന്നു.
    Also Read- 'രാജിവയ്ക്കില്ല, നടപടി രാഷ്ട്രീയ പ്രേരിതം എന്ന് സംശയിക്കാം', ഗവര്‍ണറുടെ അന്ത്യശാസനം തള്ളി കണ്ണൂര്‍ വിസി

    എന്നാൽ ഗവർണർ നേരിട്ട് വിളിച്ചെന്ന ആരോപണം രാജ്ഭവൻ തള്ളി. ഗവർണർ പറഞ്ഞ സമയ പരിധിക്കുള്ളിൽ രാജിവയ്ക്കാത്തവരെ പുറത്താക്കും. പകരം വിസിമാരെയും ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും. കേരള സർവകലാശാലയുടെ ചുമതല ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മലിന്ന് നൽകും. എല്ലാ മാനദണ്ഡങ്ങളും പാലിച്ചുള്ള ഏക വി സി നിയമനമാണ് ആരോഗ്യ സർവകലാശാലയിലേതെന്ന വിലയിരുത്തലാണ് രാജ്ഭവൻ.
    Published by:Naseeba TC
    First published: