നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Governor Arif Mohammed Khan | 'സർക്കാരുമായി ഏറ്റുമുട്ടലിനില്ല'; സമ്മർദ്ദത്തിൽ പ്രവർത്തിക്കാനാകില്ലെന്ന് ഗവർണർ

    Governor Arif Mohammed Khan | 'സർക്കാരുമായി ഏറ്റുമുട്ടലിനില്ല'; സമ്മർദ്ദത്തിൽ പ്രവർത്തിക്കാനാകില്ലെന്ന് ഗവർണർ

    നിയമസഭ ചുമതലപ്പെടുത്തിയ ജോലിയാണ് ചെയ്യുന്നതെന്നും എന്നാൽ ഈ ജോലി ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമാണുള്ളതെന്നും ഗവർണർ

    ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

    ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

    • Share this:
      ന്യൂഡൽഹി: സർവകലാശാലാ നിയമനവിവാദത്തിൽ മുഖ്യമന്ത്രിക്ക് (CM Pinarayi Vijayan) മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് (Governor Arif Mohammed Khan) ഖാൻ. സർക്കാരുമായി ഏറ്റുമുട്ടാനില്ലെന്നും, സമ്മർദ്ദത്തിൽ പ്രവർത്തിക്കാനാകില്ലെന്നും ഗവർണർ വ്യക്തമാക്കി. മുഖ്യമന്ത്രി പറയുന്നത് മുഖ്യമന്ത്രിയുടെ അഭിപ്രായം. സമ്മർദ്ദം ഉണ്ടായിരുന്നുവെന്ന് താൻ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കത്തിൽ പറഞ്ഞ കാര്യങ്ങളിൽ തന്നെ ഉറച്ചു നിൽക്കുന്നുവെന്നും ഗവർണർ ഡൽഹിയിൽ പറഞ്ഞു.

      സമ്മർദ്ദത്തിന് മുകളിൽ സർവകലാശാല ചാൻസിലറായി പ്രവർത്തിക്കാനാകില്ലെന്ന് ഗവർണർ ആവർത്തിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ എല്ലാം വ്യക്തമാക്കിയിട്ടുണ്ട്. സർവകലാശാല നിയമന വിവാദത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം വന്നതിന് പിന്നാലെയാണ് ഗവർണർ വീണ്ടും നിലപാട് വ്യക്തമാക്കിയത്.

      നിയമസഭ ചുമതലപ്പെടുത്തിയ ജോലിയാണ് ചെയ്യുന്നതെന്നും എന്നാൽ ഈ ജോലി ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമാണുള്ളതെന്നും ഗവർണർ പറഞ്ഞു. സമ്മർദ്ദത്തിന് മുകളിൽ ചാൻസലറായി പ്രവർത്തിക്കാനാകില്ല. അതിനാലാണ് ചാൻസലർ പദവി ഏറ്റെടുക്കാൻ മുഖ്യമന്ത്രിയോട് പറഞ്ഞത്. അതിനുശേഷം അവർക്ക് ഇഷ്ടമുള്ളതുപോലെ പ്രവർത്തിക്കാമെന്നും ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയിൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും ഗവർണർ വ്യക്തമാക്കി.

      Pinarayi to Governor | 'ഗവര്‍ണറുമായി ഏറ്റുമുട്ടുക എന്നത് സര്‍ക്കാരിന്‍റെ നയമല്ല'; അദ്ദേഹം ഉന്നയിച്ച ഏതു വിഷയത്തിലും ചർച്ചയാകാമെന്ന് മുഖ്യമന്ത്രി

      കണ്ണൂർ: ബഹുമാനപ്പെട്ട ഗവര്‍ണറുമായി ഏറ്റുമുട്ടുക എന്നത് സര്‍ക്കാരിന്‍റെ നയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം ഉന്നയിച്ച ഏതു വിഷയത്തിലും ചര്‍ച്ചയാകാം. അതിലൊന്നും സർക്കാരിന് പിടിവാശിയില്ല. ബഹുമാനപ്പെട്ട ഗവര്‍ണ്ണര്‍  നിയമസഭ നൽകിയ ചാന്‍സലര്‍ സ്ഥാനം ഉപേക്ഷിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം ചാന്‍സലര്‍ സ്ഥാനത്ത് തുടര്‍ന്ന്കൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനുള്ള സര്‍ക്കാരിന്‍റെയും സര്‍വകലാകാലകളുടെയും ശ്രമങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവും നേതൃത്വവും നല്‍കി ഒപ്പം ഉണ്ടാകണം എന്നാണ് വിനീതമായി അഭ്യര്‍ത്ഥിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

      Also Read- CM Pinarayi to Governor | 'സർക്കാരിന്‍റെ നയം അറിയാത്ത ആളല്ല ഗവർണർ'; മറുപടിയുമായി മുഖ്യമന്ത്രി

      ഉന്നതവിദ്യാഭ്യാസ മേഖലയിലെ ചില പ്രശ്നങ്ങളെക്കുറിച്ച് ചാന്‍സലര്‍ കൂടിയായി ഗവര്‍ണ്ണര്‍ 2021 ഡിസംബര്‍ 8 ന് അയച്ച ഒരു കത്തിലൂടെ ചില കാര്യങ്ങള്‍ ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ഉത്കണ്ഠ സര്‍ക്കാര്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ ഉള്‍ക്കൊള്ളുകയും അതേ ദിവസം തന്നെ കത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ക്കുള്ള സര്‍ക്കാരിന്‍റെ കാഴ്ചപ്പാട് അറിയിക്കുകയും ചെയ്തു. മറുപടിക്കത്ത് സംസ്ഥാനത്തെ സിവില്‍ സര്‍വ്വീസിലെ എറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറിയും സീനിയര്‍ ഐ എ എസ് ഉദ്യോഗസ്ഥനായ ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ബഹു. ചാന്‍സലറെ നേരില്‍ കണ്ട് നല്‍കി. തുടര്‍ന്ന് ചീഫ് സെക്രട്ടറി, ധനകാര്യ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിമാര്‍ എന്നിവര്‍ക്കൊപ്പം ധനകാര്യ മന്ത്രി ചാന്‍സിലറെ സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ നേരില്‍ കേള്‍ക്കുകയും ചെയ്തു. കണ്ണൂരില്‍ ആയതിനാല്‍ തനിക്ക് അദ്ദേഹത്തിനെ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

      24 മണിക്കൂര്‍ പോലും സർവകലാശാല അധ്യാപന പരിചയമില്ലാത്ത വ്യക്തികളെ യൂണിവേഴ്സിറ്റിയുടെ തലപ്പത്ത് ഇരുത്തിയ ചിലര്‍ ഇന്ന് ഈ മേഖലയുടെ ഗുണമേന്മയെ പറ്റി വല്ലാതെ വ്യാകുലപ്പെടുന്നത് വിരോധാഭാസമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആളുകളുടെ പേരുകള്‍ പറയുന്നത് മര്യാദയല്ല. എങ്കിലും കേരളത്തിലെ ഒരു സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലറെ ആ പദവിക്ക് യോഗ്യനല്ലായെന്ന് കണ്ട് യു ഡി എഫ് സര്‍ക്കാരിന്‍റെ കാലത്ത് അന്ന് ഗവര്‍ണ്ണറായിരുന്ന ഷീലാദീക്ഷിത് നീക്കം ചെയ്ത സംഭവം ആളുകൾ മറന്നിട്ടുണ്ടാവില്ല. കേരള ചരിത്രത്തില്‍ ആദ്യമായി സംഭവിച്ചതാണ് ഈ കത്ത് എന്ന് വ്യാകുലപ്പെടുന്നവര്‍ തങ്ങള്‍ നിയമിച്ച വിസിയെ അന്നത്തെ ഗവര്‍ണ്ണര്‍ നീക്കം ചെയ്തത് മറന്നുപോകരുത് എന്നതുകൊണ്ടാണ് അതിവിടെ പരാമര്‍ശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

      ചാന്‍സിലര്‍ അദ്ദേഹത്തിന്‍റെ  മനഃസാക്ഷിക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യണമെന്ന് സര്‍ക്കാര്‍ ഒരു ഘട്ടത്തിലും ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്‍റെ അഭിപ്രായങ്ങള്‍ ചാന്‍സിലറെ അറിയിക്കുക എന്നത് ഭരണതലത്തില്‍ നടത്തുന്ന സ്വാഭാവിക ആശയവിനിമയമാണ്. അവ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കേണ്ടത് ബഹുമാനപ്പെട്ട ചാന്‍സിലര്‍ തന്നെയാണ്. ആ സ്വാതന്ത്ര്യം ഗവര്‍ണ്ണര്‍ക്ക് ഉണ്ട് താനും. ഏതെങ്കിലും കോണില്‍ നിന്നും വിമര്‍ശനം ഉണ്ടാകുമെന്ന് ഭയന്ന് തീരുമാനങ്ങള്‍ എടുക്കാതിരിക്കുന്നതിന്‍റെ ഉത്തരവാദിത്തം സര്‍ക്കാരിനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

      സര്‍വകലാശാലകളെ അക്കാദമിക് രംഗത്ത് മികവുറ്റ രീതിയില്‍ നയിക്കാന്‍ നിയുക്തരാകുന്നവരാണ് വൈസ് ചാന്‍സിലര്‍മാര്‍. അവരെ സ്വതന്ത്രവും നീതിപൂര്‍വ്വകവുമായി ആ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ അനുവദിക്കുക എന്നതാണ് സര്‍ക്കാരിന്‍റെ നിലപാട്. അതില്‍ വെള്ളം ചേര്‍ക്കാന്‍ കഴിയില്ല. യൂണിവേഴ്സിറ്റിയിലൂടെ ചാന്‍സിലര്‍ സ്ഥാനം തങ്ങളുടെ മോഹമല്ല. അത്തരത്തില്‍ ഒരു നീക്കവും സര്‍ക്കാര്‍ നടത്തിയിട്ടുമില്ല. ബഹുമാനപ്പെട്ട ഗവര്‍ണര്‍ തന്നെ ആസ്ഥാനത്ത് തുടരണം എന്നതാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മറിച്ചുള്ള നിലപാട് അദ്ദേഹം പിന്‍വലിക്കും എന്നതാണ് പ്രതീക്ഷിക്കുന്നത്. ചാന്‍സിലറുടെ അധികാരം നിയമ പ്രകാരമുള്ളതാണ്. അവ കവര്‍ന്നെടുക്കാന്‍ ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ല എന്ന് ഉറപ്പ് നൽകുകയാണ്. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കാണ് പരമാധികാരം. ജനഹിതത്തിനനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
      Published by:Anuraj GR
      First published: