തിരുവനന്തപുരം: കേരളത്തിലെ അക്രമസംഭവങ്ങളെത്തുടര്‍ന്ന് ഗവര്‍ണര്‍ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനാണ് ഗവര്‍ണര്‍ പി സദാശിവം റിപ്പോര്‍ട്ട് നല്‍കിയത്. നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണര്‍ കഴിഞ്ഞ രണ്ടു ദിവസത്തെ സ്ഥിതിഗതികള്‍ കേന്ദ്രത്തെ അറിയിച്ചത്.
നേരത്തെ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അക്രമ സംഭവങ്ങള്‍ എത്രയും വേഗം നിയന്ത്രണ വിധേയമക്കണമെന്ന് പറഞ്ഞിരുന്നു. അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ഭരണഘടനയ്ക്കുള്ളില്‍ നിന്ന് കൊണ്ടുള്ള പ്രത്യാഘാതം സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും നേരിടേണ്ടി വരുമെന്ന് ബിജെപി ദേശീയ നേതൃത്വവും പ്രതികരിച്ചിരുന്നു.
Also Read: കേരളത്തിലെ അക്രമസംഭവങ്ങളിൽ കേന്ദ്രം റിപ്പോർട്ട് തേടി
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ തുടരുന്ന സാഹചര്യത്തിലായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയത്. കേരളത്തിലെ സ്ഥിതിഗതികള്‍ അതീവ ഗൗരവത്തോടെ നിരീക്ഷിച്ചു വരികയാണെന്നും രാജ്നാഥ് സിങ് പറഞ്ഞിരുന്നു.
അതേസമയം അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും ഭരണഘടനയ്ക്ക് അകത്ത് നിന്നുള്ള പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ഭീഷണിയുമായി ബിജെപിയും രംഗത്തെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Attack, Bomb attack, Cpm rss clash, Kanakadurga, Kanakadurga and bindhu, Rajnath Singh, Sabarimala women entry issue, Sasikala, Women entry, കനകദുര്‍ഗ