'ഹിന്ദി ഇന്ത്യക്കാരെ ഒന്നിപ്പിക്കും' ഒറ്റ ഭാഷാ വാദത്തിന് പിന്തുണയുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഇന്ത്യക്കാരെ ഒന്നിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത് ഹിന്ദി ഭാഷയാണ്. മാതൃഭാഷയോടൊപ്പം ഹിന്ദിയും തൊഴിൽ മേഖലയിൽ ഉപയോഗിക്കാമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ട്വീറ്റ് ചെയ്തു

news18-malayalam
Updated: September 14, 2019, 6:04 PM IST
'ഹിന്ദി ഇന്ത്യക്കാരെ ഒന്നിപ്പിക്കും' ഒറ്റ ഭാഷാ വാദത്തിന് പിന്തുണയുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ആരിഫ് മുഹമ്മദ് ഖാൻ
  • Share this:
തിരുവനന്തപുരം: ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ ഒറ്റ ഭാഷാ വാദത്തിനു പിന്നാലെ ഹിന്ദി അനുകൂല നിലപാട് പ്രഖ്യാപിച്ച് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യക്കാരെ ഒന്നിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത് ഹിന്ദി ഭാഷയാണ്. മാതൃഭാഷയോടൊപ്പം ഹിന്ദിയും തൊഴിൽ മേഖലയിൽ ഉപയോഗിക്കാമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ട്വീറ്റ് ചെയ്തു.

അതേസമയം അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പരാമർശം അമിത് ഷാ പിൻവലിച്ചില്ലെങ്കിൽ വീണ്ടും ഭാഷാസമരത്തിന് തയ്യാറാണെന്ന് ഡിഎംകെ പ്രസിഡന്റ് എം.കെ സ്റ്റാലിൻ പറഞ്ഞു. പ്രധാനമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.ഹിന്ദി ഭാഷാ ദിനത്തില്‍ ഒറ്റ രാജ്യം, ഒറ്റ ഭാഷാ വാദവുമായാണ് അമിത് ഷാ രംഗത്തെത്തിയത്. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ ഒരു ഭാഷവേണമെന്നും അത് ഹിന്ദി ആകുന്നതാണ് അഭികാമ്യമെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ ബഹുസ്വരതയെ ഇല്ലാതാക്കാനുള്ള നീക്കമെന്നാണ് പ്രതിപക്ഷ കക്ഷികൾ പ്രതികരിച്ചത്.
First published: September 14, 2019, 6:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading