• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഭരണപരിഷ്ക്കാരം: PSC പപരീക്ഷാ മേൽനോട്ടം അധ്യാപരുടെ ജോലിയുടെ ഭാഗം

ഭരണപരിഷ്ക്കാരം: PSC പപരീക്ഷാ മേൽനോട്ടം അധ്യാപരുടെ ജോലിയുടെ ഭാഗം

പി.എസ്.സി പരീക്ഷകേന്ദ്രങ്ങളിൽ ഇൻവിജിലേറ്റർമാരായി അധ്യാപകരെ മാത്രമെ നിയോഗിക്കാവൂ എന്നും ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

കേരളാ പി.എസ്.സി

കേരളാ പി.എസ്.സി

  • Last Updated :
  • Share this:
    തിരുവനന്തപുരം: പി.എസ്.സി പരീക്ഷ മേൽനോട്ടം അധ്യാപകരുടെ ജോലിയുടെ ഭാഗമാക്കി സർക്കാർ ഉത്തരവ് ഇറങ്ങി. അധ്യാപക സംഘടനകളുടെ എതിർപ്പിനിടെയാണ് സർക്കാർ ഉത്തരവ് ഇറങ്ങിയത്. പി.എസ്.സി പരീക്ഷകേന്ദ്രങ്ങളിൽ ഇൻവിജിലേറ്റർമാരായി അധ്യാപകരെ മാത്രമെ നിയോഗിക്കാവൂ എന്നും ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

    കേരള പി.എസ്.സി ആവശ്യപ്പെടുന്നപക്ഷം സർക്കാർ, എയ്ഡഡ് സ്കൂളുകളും കോളേജുകളും പി.എസ്.സി പരീക്ഷകേന്ദ്രങ്ങളാക്കാൻ സ്ഥാപനമേധാവികൾ അനുമതി നൽകണമെന്നും ഉത്തരവിൽ പറയുന്നു. പരീക്ഷ നടത്തിപ്പ് സുഗമമാക്കാനായി പി.എസ്.സി സർക്കാരിന്‍റെ സഹകരണം തേടിയിരുന്നു. ഇതുപ്രകാരമാണ് പുതിയ മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് ഇറക്കിയത്.

    'പൗരത്വ നിയമ ഭേദഗതി നടപ്പാക്കാതിരിക്കാൻ ഒരു സംസ്ഥാനത്തിനും കഴിയില്ല; ഭരണഘടനയ്ക്കെതിരാവും': കപിൽ സിബൽ

    പരീക്ഷയ്ക്കായി കേന്ദ്രങ്ങൾ വിട്ടുനൽകാൻ ചില സ്ഥാപനമേധാവികൾ വിസമ്മതം കാട്ടിയതായി പി.എസ്.സി സർക്കാരിനെ അറിയിച്ചിരുന്നു. ഇത് പരീക്ഷ നടത്തിപ്പ് ദുഷ്ക്കരമാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് പി.എസ്.സി സെക്രട്ടറി സർക്കാരിന് കത്ത് നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ ഇടപെട്ടത്.

    അതേസമയം പി.എസ്.സി പരീക്ഷമേൽനോട്ടം അധ്യാപകരുടെ ജോലിയുടെ ഭാഗമാക്കിയ തീരുമാനത്തിനെതിരെ സംഘടനകൾ രംഗത്തെത്തി. ഇപ്പോഴത്തെ തീരുമാനം വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ ലംഘനമാണെന്നും അധ്യാപക സംഘടനകൾ വ്യക്തമാക്കുന്നു. സംഘടനകളുമായി കൂടിയാലോചിക്കാതെയാണ് ഈ തീരുമാനമെടുത്തതെന്നും അവർ കുറ്റപ്പെടുത്തി.
    First published: