HOME » NEWS » Kerala » KERALA GOVT ANNOUNCES AASHWASAM PROJECT FOR HELPING HARASSMENT

ലൈംഗികാതിക്രമ ഇരകള്‍ക്ക് 'ആശ്വാസ'വുമായി സർക്കാർ

news18india
Updated: December 27, 2018, 9:54 AM IST
ലൈംഗികാതിക്രമ ഇരകള്‍ക്ക് 'ആശ്വാസ'വുമായി സർക്കാർ
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം : ലൈംഗിക പീഡനം ഉൾപ്പെടെയുള്ള അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കൈത്താങ്ങാകാൻ കേരള സർക്കാർ. വിവിധ അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്നവർക്ക് ഒരുലക്ഷം രൂപ വരെ ധനസഹായം നൽകുന്ന ആശ്വാസം പദ്ധതിക്ക് സർക്കാർ അനുമതി.

ലൈംഗികാതിക്രമങ്ങള്‍, ആസിഡ് ആക്രമണങ്ങള്‍, നിഷ്ഠൂമായ കുറ്റകൃത്യങ്ങള്‍, ജെന്‍ഡര്‍ ബെയ്‌സ്ഡ് അതിക്രമങ്ങള്‍ എന്നിവയ്ക്ക് ഇരയായിട്ടുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തര ആശ്വാസം നല്‍കുന്നതിനായാണ് പദ്ധതി.

Also Read-എതിർപ്പുകൾക്കിടെ മുത്തലാഖ് ബിൽ ഇന്ന് ലോക്സഭയിൽ

മൂന്നുകോടി രൂപയാണ് പദ്ധതി നടത്തിപ്പിനായി സാമൂഹിക നീതി വകുപ്പ് അനുവദിച്ചിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അക്രമ സംഭവങ്ങൾ വർധിച്ചു വന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്നാണ് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചിരിക്കുന്നത്.

First published: December 27, 2018, 9:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories