എംകെ മുനീർ ഇടപെട്ടു; കൂടുതൽ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി; ജിദ്ദയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന് എത്തും
എംകെ മുനീർ ഇടപെട്ടു; കൂടുതൽ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി; ജിദ്ദയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന് എത്തും
ഇതിന്റെ ഭാഗമായി ജിദ്ദയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തും. 178 യാത്രക്കാരുമായി വരുന്ന വിമാനം രാത്രിയോടെയാണ് കണ്ണൂരിലെത്തുക
കോഴിക്കോട്: കൂടുതല്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങിവരാന്‍ വഴിതുറന്നു. 30 ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ക്ക് കൂടി സംസ്ഥാന സര്‍ക്കാറിന്റെ അനുമതി. ദുബായ് കെഎംസിസിയുടെ ആവശ്യപ്രകാരം 30 ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതായി പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ അറിയിച്ചു.
കെ.എം.സി.സിയുടെ ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ക്ക് കേരളത്തിലിറങ്ങാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് എം.കെ മുനീര്‍ കഴിഞ്ഞ ദിവസം നോര്‍ക്ക സെക്രട്ടറിക്ക് കത്തയച്ചിരുന്നു. കത്തിന്റെ അടിസ്ഥാനത്തില്‍ വിമാനങ്ങളിറങ്ങാന്‍ അനുമതി നല്‍കിക്കൊണ്ട് നോര്‍ക്ക സെക്രട്ടറി ഡോ. കെ ഇളങ്കോവന് എം.കെ മുനീറിന് മറുപടിയും നല്കി.
ഇതിന്റെ ഭാഗമായി ജിദ്ദയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തും. 178 യാത്രക്കാരുമായി വരുന്ന വിമാനം രാത്രിയോടെയാണ് കണ്ണൂരിലെത്തുക. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച രീതിയില്‍ ടിക്കറ്റ് നിരക്കുകള്‍ കുറച്ചാണ് യാത്രക്കാരെ കൊണ്ടുവരുന്നതെന്ന് കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.
ടിക്കറ്റ് ചാര്‍ജ് നല്കാന് കഴിയാത്തവരുടെത് സംഘടന വഹിക്കും. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം രോഗികള്‍ ഗര്‍ഭിണികള്‍, കുട്ടികള്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് യാത്രക്കാരെ നിശ്ചയിച്ചിട്ടുള്ളതെന്നും കെ.എം.സി.സി അധികൃതര്‍ അറിയിച്ചു. കൂടാതെ ജിദ്ദയില്‍ നിന്നും 20 ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ക്ക് കൂടി പ്രതിപക്ഷ ഉപനേതാവ് ഡോ. എം. കെ. മുനീര്‍ ഇന്നലെ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.
ഇതിന്റെ അനുമതിയും ഉടന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും കെ.എം.സി.സി അറിയിച്ചു. ചാര്‍ട്ടേജ് വിമാനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസം എം.കെ മുനീറിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ടറേറ്റ് ഉപരോധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ അനുമതി നല്കി തീരുമാനമുണ്ടായത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.