• HOME
  • »
  • NEWS
  • »
  • kerala
  • »
  • പൗരത്വ നിയമ ഭേദഗതി വിവേചനപരമെന്ന് കേരളം: സുപ്രീം കോടതിയിൽ ഹർജി നൽകി

പൗരത്വ നിയമ ഭേദഗതി വിവേചനപരമെന്ന് കേരളം: സുപ്രീം കോടതിയിൽ ഹർജി നൽകി

ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും ഇത് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു

പ്രതീകാത്മ ചിത്രം

പ്രതീകാത്മ ചിത്രം

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേരളം. നിയമം വിവേചനപരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീം കോടതിയിൽ സൂട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്.

    സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ ഹർജി സമർപ്പിച്ച ആദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ് കേരളം.

    ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും ഇത് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. പിബി മീറ്റിംഗിനായി കഴിഞ്ഞാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തിയിരുന്നു. ഇവിടെ വച്ച് വിഷയവുമായി ബന്ധപ്പെട്ട് നിയമ വിദഗ്ധരുമായി ഇക്കാര്യം ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഹർജി ഫയൽ ചെയ്യാൻ തീരുമാനമായത്.
    Published by:Asha Sulfiker
    First published: