നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kerala Police Act | പോലീസ് ആക്ട് ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

    Kerala Police Act | പോലീസ് ആക്ട് ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

    പൊലീസ് ആക്ടില്‍ തുടര്‍ നടപടിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇന്നലെ ഉറപ്പ് നല്‍കിയിരുന്നു

    News18 Malayalam

    News18 Malayalam

    • Share this:
      കൊച്ചി; പോലീസ് ആക്ട് ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
      ഇക്കാര്യം വ്യക്തമാക്കി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

      പൊലീസ് ആക്ടില്‍ തുടര്‍ നടപടിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇന്നലെ ഉറപ്പ് നല്‍കിയിരുന്നു. പൊലീസ് നിയമഭേദഗതി ചോദ്യം ചെയ്ത് ബിജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആര്‍ എസ് പി നേതാവ് ഷിജു ബേബി ജോണും സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

      Also Read- കുരുക്കഴിക്കാൻ സർക്കാർ; പൊലീസ് ആക്ട് ഭേദഗതി ഓര്‍ഡിനൻസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവർണറെ സമീപിക്കും

      നിയമഭേദഗതി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും വിശദമായ വാദം കേള്‍ക്കണമെന്നുമാകും ആവശ്യം. നിയമഭേദഗതി   പൗരാവകാശത്തിന്‍മേലുളള കടന്നുകയറ്റമാണെന്ന് ആരോപിച്ചാണ്  ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്.

      ചീഫ് ജസ്റ്റീസ് മണികുമാര്‍, ജസ്റ്റീസ് ഷാജി പി ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  നിലവിലെ ഭേദഗതി അതേ രൂപത്തില്‍ നടപ്പിലാക്കില്ലെന്നും നിയമപരമായ മാര്‍ഗത്തിലൂടെ പുന പരിശോധന നടത്തുമെന്നുമാണ് സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ഹൈക്കോടതിയെ അറിയിച്ചത്. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
      Published by:Anuraj GR
      First published:
      )}