നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പശുവിനെ പരിഹസിക്കുന്ന കമ്യൂണിസ്റ്റുകാർ ഗോമൂത്രവും ചാണകവും മരുന്നാക്കി വിൽക്കുന്നു'; ലേഖനവുമായി RSS മുഖപത്രം

  'പശുവിനെ പരിഹസിക്കുന്ന കമ്യൂണിസ്റ്റുകാർ ഗോമൂത്രവും ചാണകവും മരുന്നാക്കി വിൽക്കുന്നു'; ലേഖനവുമായി RSS മുഖപത്രം

  കേരള സർക്കാരിന്റെ സ്വന്തം ആയുർവേദ കമ്പനി ചാണകവും ഗോമൂത്രവും വിറ്റ് ലാഭമുണ്ടാക്കുന്നുവെന്ന വാർത്ത പ്രസിദ്ധീകരിച്ചിരിക്കുകയാണ് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ.

  ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ വന്ന ലേഖനം

  ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ വന്ന ലേഖനം

  • Share this:
   കോവിഡ് മഹാമാരി രാജ്യത്ത് രൂക്ഷമായതിന് പിന്നാലെ ചാണകവും ഗോമൂത്രവുമെല്ലാം വൈറസിനെ പ്രതിരോധിക്കാൻ സഹായകമാകും എന്ന വിധത്തിൽ ബിജെപി ജനപ്രതിനിധികൾ നടത്തിയ പരാമർശങ്ങളെല്ലാം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇതിനെല്ലാം ട്രോളന്മാർ ഏറ്റെടുത്തിരുന്നു. ഇത്തരം പ്രചാരണങ്ങൾക്ക് ശക്തമായ മറുപടി കൊടുത്ത സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

   Also Read- ഇന്റർനെറ്റ് തകരാർ; പ്രമുഖ അന്താരാഷ്ട്ര വെബ്സൈറ്റുകൾ നിശ്ചലമായി; പിന്നീട് പ്രവർത്തനം പുനഃരാരംഭിച്ചു

   'പശു രാഷ്ട്രീയം' സോഷ്യൽ മീഡിയയിലും സൈബർ ഇടങ്ങളിലും രാഷ്ട്രീയ ചർച്ചകളിലും രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക് കേരളത്തിൽ വേദിയാവുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇതാ കേരള സർക്കാരിന്റെ സ്വന്തം ആയുർവേദ കമ്പനി ചാണകവും ഗോമൂത്രവും വിറ്റ് ലാഭമുണ്ടാക്കുന്നുവെന്ന വാർത്ത പ്രസിദ്ധീകരിച്ചിരിക്കുകയാണ് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ.

   Also Read- ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യുഎഇ ജൂലായ് ആറു വരെ നീട്ടി

   കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഔഷധി പുറത്തിറക്കുന്ന ഒരു മരുന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ലേഖനം. ഔഷധിയുടെ പാഞ്ചഗവ്യ ഘൃതം എന്ന മരുന്നില്‍ പശുക്കളില്‍ നിന്ന് ലഭിക്കുന്ന അഞ്ച് ഉല്‍പ്പന്നങ്ങളായ പാല്‍, നെയ്യ്, തൈര്, ഗോമൂത്രം, ചാണകം എന്നിവ ഉപയോഗിക്കുന്നുണ്ടെന്ന് ലേഖനം പറയുന്നു. പനി, അപസ്മാരം, മഞ്ഞപ്പിത്തം, മറവി രോഗം എന്നിവയ്ക്കും ചാണകവും ഗോമൂത്രവുമടങ്ങിയ പാഞ്ചഗവ്യ ഘൃതം ഫലംപ്രദമാണെന്ന പരസ്യത്തിന്റെ സ്ക്രീൻഷോട്ടും ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. രാജ്യത്തിലെ തന്നെ ഏറ്റവും വലിയ ആയുര്‍വേദ മരുന്ന് നിര്‍മാതാക്കളായ പൊതുമേഖലാസ്ഥാപനമാണ് ഔഷധിയെന്നും ലേഖനത്തിൽ പറയുന്നു. 200, 450 എംഎൽ പാക്കറ്റുകളായാണ് ‘പഞ്ചഗവ്യ ഘൃതം’ വിപണിയിലിറക്കിയിരിക്കുന്നതെന്നും ലേഖനത്തിനൊപ്പം നൽകിയ പരസ്യകട്ടിങ്ങിൽ പറയുന്നു.

   Also Read-  'കെപിസിസി പ്രസിഡന്റായി കെ സുധാകരന്റെ നിയമനം; ആര്‍ എസ് എസിന്റെ വളര്‍ച്ചയ്ക്ക് കാരണമാകുമോ ജനാധിപത്യവാദികള്‍ക്ക് എന്ന് ആശങ്ക'; എംഎ ബേബി

   കേരള സര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഔഷധി. പൊതുമേഖല രംഗത്തെ ആയുര്‍വേദ മരുന്നുകളുടെ ഏറ്റവും വലിയ ഉല്‍പാദകരും ഔഷധിയാണ്. ഔഷധിക്ക് കേരളത്തില്‍ 800 അധികം ഡീലര്‍മാരാണ് ഉള്ളത്. തൃശൂര്‍ ജില്ലയിലെ കുട്ടനെല്ലൂരിലാണ് ആത്യാധുനിക സാങ്കേതിക സൗകര്യങ്ങളുള്ള ആധുനിക രീതിയിലുള്ള ഫാക്ടറി പ്രവർത്തിക്കുന്നത്.

   Also Read- 'എന്റെ പ്രൈവറ്റ് സെക്രട്ടറി സിപിഎമ്മുകാരനല്ല'; വി.ഡി. സതീശന്‍
   Published by:Rajesh V
   First published:
   )}