മനീന്ദർ സിങ് എന്ന സീനിയർ അഭിഭാഷകന് 60 ലക്ഷം നൽകി. നാലു ദിവസങ്ങളിലായി അഭിഭാഷകർ കോടതിയിൽ ഹാജരായ ഇനത്തിൽ വിമാന യാത്രാക്കൂലി, താമസം, ഭക്ഷണം എന്നിവയ്ക്കായി 2,92,337 രൂപയും ചെലവിട്ടു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവർ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണമാണ് ഹൈക്കോടതി സിംഗിൾബെഞ്ച് സി.ബി.ഐയ്ക്ക് വിട്ടത്.

Also Read വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ വിദേശ വെബ്സൈറ്റില്‍: ചെന്നിത്തലയ്ക്കെതിരെ പരാതിയുമായി ബിജെപി

2019 ഫെബ്രുവരി 17-നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. 2019 സെപ്​റ്റംബറിലാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്. അഡ്വക്കേറ്റ്​ ജനറലി​െന്‍റ ഓഫിസില്‍നിന്ന്​ ലഭിച്ച വിവരാവകാശ രേഖയിലാണ്​ പ്രതികളായ സി.പി.എം നേതാക്കളെയും പ്രവര്‍ത്തകരെയും രക്ഷിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന്​ പണം ധൂര്‍ത്തടിച്ചതിന്റെ കണക്ക്​ തെളിയുന്നതെന്ന്​ ബാബുജി പറഞ്ഞു.

അഭിഭാഷകനായ മനീന്ദര്‍സിങിന് ​ 60 ലക്ഷം രൂപയാണ് പ്രതിഫലമായി നൽകിയത്. ഇയാളെ കൂടാതെ കേസിനായി ഹാജരായ മറ്റു രണ്ടു അഭിഭാഷകന്മാരായ രജിത്ത്​കുമാറിന്​ 25 ലക്ഷവും പ്രഭാസ്​ ബജാജിനു ​ മൂന്നുലക്ഷവും പ്രതിഫലമായി നല്‍കി. ഈ ഇനത്തിലെ ആകെ ചെലവ്​ 88 ലക്ഷം ​രൂപയാണ്. വിവിധ ഘട്ടങ്ങളിലായി നാലുദിവസം അഭിഭാഷകര്‍ കോടതിയില്‍ ഹാജരായ ഇനത്തില്‍ വിമാനക്കൂലി, താമസം, ഭക്ഷണം എന്നിവക്കായി 2,92,337 രൂപയും സര്‍ക്കാര്‍ ചെലവിട്ടു. സുപ്രീംകോടതി വരെ നീണ്ട നിയമനടപടികളില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടപ്പോള്‍ നികുതിപ്പണത്തില്‍ കോടിയിലധികം രൂപയാണ്​ പാഴാക്കിയതെന്നും ബാബുജി ഈശോ പറഞ്ഞു.

'ക്യാപ്‌റ്റൻ എന്ന് ആദ്യം വിളിച്ചത് പാ‌ർട്ടി മുഖപത്രം'; കോടിയേരിയുടെ വാദം തള്ളി അപ്പുക്കുട്ടൻ വളളിക്കുന്ന്തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനെന്ന് പാർട്ടിയോ പാർട്ടി പ്രസിദ്ധീകരണങ്ങളിലോ അവതരിപ്പിക്കുന്നില്ലെന്ന പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ വാദം തളളി മുൻ സി.പി.എം നേതാവും പാർട്ടി മുഖപത്രത്തിന്റെ ആദ്യ അസോസിയേറ്റ് എഡിറ്ററുമായ അപ്പുക്കുട്ടൻ വളളിക്കുന്ന്. മുഖ്യമന്ത്രി പിണറായി വിജയനെ സി.പി.എം. ഔദ്യോഗികമായി ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചത് 2021 മാർച്ച് 11 മുതലാണെന്ന് അപ്പുക്കുട്ടൻ വള്ളിക്കുന്ന് ചൂണ്ടിക്കാട്ടുന്നു. സി.പി.എം. മുഖപത്രത്തിന്റെ മുഖപ്രസംഗപേജിൽ ക്യാപ്റ്റൻ എന്ന തലക്കെട്ടോടെ ലേഖനം പ്രസിദ്ധീകരിച്ചു വന്നിരുന്നു. കേരളത്തിന്റെ ക്യാപ്റ്റൻ, ക്യാപ്റ്റന്റെ പടയോട്ടം, കടലിരമ്പങ്ങളിൽ കപ്പിത്താൻ എന്നിങ്ങനെ ഔദ്യോഗിക മുഖപത്രം മുഖ്യമന്ത്രിയുടെ നായക വിശേഷണ പ്രചാരണം തുടരുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. ‌

Also Read ‘സഖാവേ എന്നു വിളിക്കാനാവാത്ത ഒരുയരവും ഞങ്ങള്‍ക്ക് താണ്ടാനില്ല’; ക്യാപ്റ്റനെതിരെ കവിതയുമായി ‍‍‍ഡോ. ആസാദ്

"2019ലെ കോലസഭാ തെരഞ്ഞെടുപ്പിൽ മുള്യമന്ത്രി മോദിയെ 'ടീം ഇന്ത്യാ ക്യാപ്റ്റൻ' എന്ന് വിശേഷിപ്പിച്ച് പി.ആർ പ്രചാരണത്തിന്റെ അതേ ശൈലിയിൽ. കല്ലുകടിയായത് കേരളത്തിൽ എൽ.ഡി.എഫ്. പ്രചാരണത്തിനെത്തിയ പിബി അംഗം വൃന്ദ കാരാട്ട് പരസ്യമായി അത് തിരുത്താൻ ശ്രമിച്ചതാണ്. സി.പി.എമ്മിൽ ക്യാപ്റ്റനില്ല, സഖാക്കളെ ഉള്ളൂ എന്ന് കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ആദ്യ സംസ്ഥാന സെക്രട്ടറി പി. കൃഷ്ണപിള്ളയെ സഖാവ് എന്ന പേരിൽ മാത്രം ഓർക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് മുമ്പിൽ അവർ പാർട്ടിയെ തിരുത്തി. എന്നിട്ടും പ്രചാരണയോഗങ്ങളിലും പാർട്ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലും ടീം ക്യാപ്റ്റൻ അപദാനം തുടരുന്നു." അപ്പുക്കുട്ടൻ വള്ളിക്കുന്ന് ചൂണ്ടിക്കാട്ടുന്നു.

അപ്പുകുട്ടൻ വളളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ക്യാപ്റ്റനും കോടിയേരിയും
പാർട്ടിക്ക് പിണറായി ക്യാപ്റ്റനല്ല സഖാവ് മാത്രമാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറയുന്നു. ചില ആളുകൾ അങ്ങനെ വിശേഷിപ്പിക്കുന്നുണ്ടാവാം. എന്നാൽ പാർട്ടി ഔദ്യോഗികമായോ പാർട്ടി പ്രസിദ്ധീകരണങ്ങളോ അങ്ങനെ അവതരിപ്പിക്കുന്നില്ലെന്നാണ് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം വെള്ളിയാഴ്ച കണ്ണൂർ പ്രസ്‌ക്ലബ്ബിൽ പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയനെ സി.പി.എം. ഔദ്യോഗികമായി ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചു തുടങ്ങിയത് 2021 മാർച്ച് 11 മുതലാണ്. സി.പി.എം. മുഖപത്രത്തിന്റെ മുഖപ്രസംഗപേജിലെ ലേഖനത്തിലൂടെ, ക്യാപ്റ്റൻ എന്ന തലകെട്ടിൽ. കേരളത്തിന്റെ ടീം ക്യാപ്റ്റനായി'എൽ.ഡി.എഫിനെ നയിക്കാൻ ഒരിക്കൽ കൂടി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഇറങ്ങുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്.


Also Read ഈ പാർട്ടിയിൽ 'എല്ലാവരും സഖാക്ക'ളാണ്; പാർട്ടിയാണ് ക്യാപ്റ്റൻ: പിണറായിക്കെതിരെ ഒളിയമ്പുമായി പി ജയരാജൻ

ക്യാപ്റ്റൻ, ക്യാപ്റ്റന്റെ പടയോട്ടം, കടലിരമ്പങ്ങളിൽ കപ്പിത്താൻ എന്നിങ്ങനെ ഔദ്യോഗിക മുഖപത്രം മുഖ്യമന്ത്രിയുടെ നായക വിശേഷണ പ്രചാരണം തുടരുകയാണ്. 2019ലെ കോലസഭാ തെരഞ്ഞെടുപ്പിൽ മുള്യമന്ത്രി മോദിയെ 'ടീം ഇന്ത്യാ ക്യാപ്റ്റൻ' എന്ന് വിശേഷിപ്പിച്ച് പി.ആർ പ്രചാരണത്തിന്റെ അതേ ശൈലിയിൽ.
കല്ലുകടിയായത് കേരളത്തിൽ എൽ.ഡി.എഫ്. പ്രചാരണത്തിനെത്തിയ പിബി അംഗം വൃന്ദ കാരാട്ട് പരസ്യമായി അത് തിരുത്താൻ ശ്രമിച്ചതാണ്. സി.പി.എമ്മിൽ ക്യാപ്റ്റനില്ല, സഖാക്കളെ ഉള്ളൂ എന്ന് കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ആദ്യ സംസ്ഥാന സെക്രട്ടറി പി. കൃഷ്ണപിള്ളയെ സഖാവ് എന്ന പേരിൽ മാത്രം ഓർക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് മുമ്പിൽ അവർ പാർട്ടിയെ തിരുത്തി. എന്നിട്ടും പ്രചാരണയോഗങ്ങളിലും പാർട്ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലും ടീം ക്യാപ്റ്റൻ അപദാനം തുടരുന്നു.
സത്യം ഇതാണെന്നിരിക്കെ പിബി അംഗമായ കോടിയേരി ബാലകൃഷ്ണൻ ഇങ്ങനെ ഒരു കള്ളസത്യവാങ്മൂലം ക്യാപ്റ്റനുവേണ്ടി ജനങ്ങളുടെ കോടതിയിൽ സമർപ്പിച്ചത് പരിതാപകരമായി. താൻ മാറി നിൽക്കേണ്ടിവന്ന സെക്രട്ടറി പദവിയിൽ മറ്റൊരാൾ ക്യാപ്റ്റനെ പ്രതിരോധിക്കാൻ വ്യാജസത്യവാങ്മൂലങ്ങളുമായി രംഗത്തുണ്ടായിരിക്കെ കോടിയേരിയുടെ പ്രകടനം ദയനീയമായി.