• HOME
  • »
  • NEWS
  • »
  • kerala
  • »
  • മന്ത്രിസഭാ യോഗം ചേരാൻ മന്ത്രിമാർക്ക് ലാപ്ടോപും ഹൈ സ്പീഡ് ഇൻ്റർനെറ്റ് കണക്ഷനും 

മന്ത്രിസഭാ യോഗം ചേരാൻ മന്ത്രിമാർക്ക് ലാപ്ടോപും ഹൈ സ്പീഡ് ഇൻ്റർനെറ്റ് കണക്ഷനും 

ചീഫ് സെക്രട്ടറിയുടെ ആശയം  സർക്കാർ അതേപടി അംഗീകരിച്ചു. ഇൻ്റലിൻ്റെ  21 ഹൈഎൻഡ് ലാപ്ടോപ്പുകൾ ആണ്  സർക്കാർ വാങ്ങുന്നത്.  ഇതിന് ഓർഡർ നൽകി കഴിഞ്ഞു.

News18 Malayalam

News18 Malayalam

  • Share this:
തിരുവനന്തപുരം: ഓൺലൈൻ മന്ത്രിസഭാ യോഗത്തിനായി ലക്ഷങ്ങൾ ചെലവിട്ട് സർക്കാർ. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ എന്ന പേരിലാണ്  മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കുമായി 21  ലാപ്ടോപ്  വാങ്ങുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംസ്ഥാന ചരിത്രത്തിൽ ആദ്യമായി  ഓൺ ലൈനിലൂടെ മന്ത്രിസഭായോഗം ചേർന്നത്. അന്ന് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലും മന്ത്രിമാരിൽ ചിലർ അവരുടെ വസതികളിലും നിന്നാണ് മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്. ഏതാനും മന്ത്രിമാർ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് ഇരുന്നത്. ആ മന്ത്രിമാർക്ക്  മന്ത്രിസഭായോഗത്തിനിടെ   ചില സാങ്കേതിക  തടസ്സങ്ങൾ നേരിട്ടു. അത് പരിഹരിക്കാനാണ് ലാപ്ടോപ്പ വാങ്ങണം എന്ന ആശയം ചീഫ് സെക്രട്ടറി മുന്നോട്ടുവച്ചത്.

ചീഫ് സെക്രട്ടറിയുടെ ആശയം  സർക്കാർ അതേപടി അംഗീകരിച്ചു. ഇൻ്റലിൻ്റെ  21 ഹൈഎൻഡ് ലാപ്ടോപ്പുകൾ ആണ്  സർക്കാർ വാങ്ങുന്നത്.  ഇതിന് ഓർഡർ നൽകി കഴിഞ്ഞു. എന്നാൽ ലോക് ഡൗൺ കാരണം സർക്കാർ ഉദ്ദേശിച്ച സ്പെസിഫിക്കേഷൻ ഉള്ള  ലാപ്ടോപുകൾ ലഭ്യമല്ല. അതിനാൽ തത്കാലത്തേക്ക് മീഡിയം എൻഡിൽ ഉള്ള ലാപ്ടോപ്പുകൾ  തയാറാക്കിയിട്ടുണ്ട്.

TRENDING:Ayodhya| സരയൂ തീരമൊരുങ്ങി; വൻ സുരക്ഷാവലയം; അയോധ്യയിലെ ഭൂമിപൂജ മണിക്കൂറുകള്‍ മാത്രം അകലെ[NEWS]Exclusive: അഫ്ഗാനിസ്ഥാനിൽ മലയാളിയുടെ നേതൃത്വത്തിൽ ചാവേറാക്രമണം നടത്തിയത് നാലു രാജ്യങ്ങളിൽനിന്നുള്ള 11 പേർ[NEWS]Beirut Blast | ലെബനനിലെ ബെയ്റൂട്ടിൽ വമ്പൻ സ്ഫോടനം; അനേകം പേർക്ക് ഗുരുതരമായ പരിക്കെന്ന് സൂചന[NEWS]

മന്ത്രി മന്ദിരങ്ങളിലും ചീഫ് സെക്രട്ടറിയുടെ വസതിയിലും ഹൈസ്പീഡ് ഇൻറർനെറ്റ് കണക്ഷനും നൽകും. ടൂറിസം വകുപ്പിനാണ് ഇതിൻ്റെ ചുമതല. മന്ത്രിസഭായോഗത്തിൻ്റെ സുഗമമായ നടത്തിപ്പിന്  പശ്ചാത്തല സൗകര്യമൊരുക്കാനുള്ള ചുമതല സംസ്ഥാന ഐടി മിഷൻ ഡയറക്ടർക്കും നൽകിയിട്ടുണ്ട്.
Published by:Rajesh V
First published: