#MISSIONPAANI: ജല ലഭ്യതയും ഉപഭോഗവും കണക്കാക്കാൻ ജലബജറ്റ്; തീരുമാനം ഭാവിയിലെ ജലക്ഷാമം മുന്നിൽക്കണ്ട്
ജലസ്രോതസുകളുടെ സംരക്ഷണത്തിനും കരുതലോടു കൂടിയുള്ള ജലവിനിയോഗത്തിനുമായി സമഗ്ര പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തും
news18
Updated: August 23, 2019, 8:44 PM IST

news18
- News18
- Last Updated: August 23, 2019, 8:44 PM IST
തിരുവനന്തപുരം: ഭാവിയിലുണ്ടാകാൻ പോകുന്ന ജലക്ഷാമം മുന്നിൽക്കണ്ട് വെള്ളത്തിന്റെ ദുരുപയോഗം തടയാൻ നടപടികളുമായി കേരള സർക്കാർ. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ജലലഭ്യതയും ഉപഭോഗവും കണക്കാക്കാൻ ജല ബജറ്റ് തയ്യാറാക്കും. ഭാവിയിൽ ഉണ്ടായേക്കാവുന്ന ജല ഉപയോഗ വർധനവ് കൂടി കണക്കിലെടുത്താവും ജലബജറ്റ് തയ്യാറാക്കുക. രാജ്യത്ത് തന്നെ ഇത്തരമൊരു ആശയം ഇതാദ്യമാണ് എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.
Also read-#MISSIONPAANI: മഴവെള്ള സംഭരണത്തിന് 1500 രൂപ സമ്മാനം; ജീവകാരുണ്യ സംഘടനയുടെ ഇടപെടൽ ജുനഗഡിന്റെ മുഖംമാറ്റിയതിങ്ങനെ ജലസ്രോതസുകളുടെ സംരക്ഷണത്തിനും കരുതലോടു കൂടിയുള്ള ജലവിനിയോഗത്തിനുമായി സമഗ്ര പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തും. ഓരോ പ്രദേശത്തെയും തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രത്യേക ജലബജറ്റുകളാണ് തയ്യാറാക്കുക. ഓരോ തദ്ദേശസ്ഥാപനത്തിനും വേണ്ടി വരുന്ന ജലത്തിന്റെ അളവ്, ലഭ്യമായ ജലത്തിന്റെ അളവ് എന്നിവ ആദ്യപടിയായി കണ്ടെത്തും. ആവശ്യമായ ജലം ലഭ്യമല്ലെങ്കില്‍ ആ കുറവ് പരിഹരിക്കാനുള്ള മാര്‍ഗങ്ങളും കണ്ടെത്തും..
also read: ജല അതോറിറ്റിക്ക് കിട്ടാനുള്ളത് 1030.5 കോടി; വെളളത്തിന് വിലകൂട്ടി ശുപാര്‍ശ
കിണറുകൾ, കുളങ്ങൾ, ജലസംഭരണികൾ തുടങ്ങി എല്ലാ ജലസ്ത്രോതസുകളിലും ലഭ്യമാകുന്ന ജലത്തിന്റെ അളവ് കാലികമായി രേഖപ്പെടുത്തി, ആവശ്യവും ലഭ്യതയും തമ്മിലുള്ള വ്യത്യാസം പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളും കണ്ടെത്തും. പ്രാദേശികമായ ജലസ്ത്രോസുകളെ പര്സപരം ബന്ധിപ്പിക്കാനും ജലസംഭരണത്തിനും പദ്ധതികൾ ഉണ്ടാക്കും. . മഴയുടെയും നീരൊഴുക്കിന്റെയും അളവനുസരിച്ച് നദികളിലും തോടുകളിലും ഉൾപ്പെടെയുള്ള വേനൽക്കാല ജലസംഭരണികൾ നിർമിക്കാനും പദ്ധതികളുണ്ടാക്കും.
ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജലഅതോറിറ്റി, ജലസേചനം, കൃഷി, മൃഗസംരക്ഷണം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഡിസംബർ ഒന്നു മുതൽ തന്നെ ജലവിനിയോഗ പദ്ധതികളുടെ നിര്‍വഹണം തുടങ്ങുന്ന രീതിയിലാണ് നടപടി പുരോഗമിക്കുന്നത്.
Also read-#MISSIONPAANI: മഴവെള്ള സംഭരണത്തിന് 1500 രൂപ സമ്മാനം; ജീവകാരുണ്യ സംഘടനയുടെ ഇടപെടൽ ജുനഗഡിന്റെ മുഖംമാറ്റിയതിങ്ങനെ