വിധി നടപ്പാക്കാനുള്ള സുപ്രീംകോടതിയുടെയും ഓര്‍ത്തഡോക്സ് സഭയുടെയും സമ്മർദം ഒരു വശത്ത്. വിധി നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നം മറുവശത്ത്. സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് കടുത്ത പ്രതിസന്ധിയാണ് സംസ്ഥാന സര്‍ക്കാര്‍ നേരിടുന്നത്. ഇനി സമവായ ചര്‍ച്ച വേണ്ടെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ക്രമസമാധാനം ഉറപ്പാക്കാനാണ് ഇന്നത്തെ പ്രശ്ന പരിഹാര ചര്‍ച്ചയെന്നാണ് സര്‍ക്കാര്‍ നിലപാട്. മന്ത്രിസഭാ ഉപസമിതി കഴിഞ്ഞ മാര്‍ച്ചിലും മധ്യസ്ഥ ചര്‍ച്ചയ്ക്കു ശ്രമം നടത്തിയിരുന്നു. അന്നു ചര്‍ച്ച ബഹിഷ്കരിച്ച ഓര്‍ത്തഡോക്സ് സഭാ നേതൃത്വം ഇന്നത്തെ ചര്‍ച്ചയിലും പങ്കെടുക്കാന്‍ സാധ്യതയില്ല. ചര്‍ച്ച അപ്രസക്തമെന്നും വിധി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നുമാണ് അവരുടെ നിലപാട്.
ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും സമാധാന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുണ്ടാകുമെന്നും യാക്കോബായ സഭ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഓര്‍ത്തഡോക്സ് സഭ നിലപാട് മാറ്റാത്തിടത്തോളം സര്‍ക്കാരിന്റെ മധ്യസ്ഥ ശ്രമം ഫലം കാണില്ലെന്നുറപ്പ്. ഇ പി ജയരാജന് അധ്യക്ഷനായ ഉപസമിതിയില്‍ ഇ ചന്ദ്രശേഖരന്, കെ കൃഷ്ണന്‍കുട്ടി, രാമചന്ദ്രന് കടന്നപ്പള്ളി എന്നിവര്‍ അംഗങ്ങളാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.