നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സർക്കാരിന്റെ കയ്യിൽ കാശില്ല: കേരളത്തിൽ പുതിയ പഞ്ചായത്തില്ല

  സർക്കാരിന്റെ കയ്യിൽ കാശില്ല: കേരളത്തിൽ പുതിയ പഞ്ചായത്തില്ല

  പുതിയ പഞ്ചായത്തുകൾ വരുന്നത് അധിക സാമ്പത്തികബാധ്യത ഉണ്ടാകുമെന്നും പ്രളയദുരന്ത പശ്ചാത്തലത്തിൽ ഇത് ഉൾക്കൊള്ളാൻ ആവില്ലെന്നും ആണ് സർക്കാർ നിലപാട്.

  secretariat_kerala

  secretariat_kerala

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പഞ്ചായത്തുകളുടെ രൂപീകരണം ഉടനുണ്ടാവില്ല. പുതിയ പഞ്ചായത്തുകൾ വരുന്നത് അധിക സാമ്പത്തികബാധ്യത ഉണ്ടാകുമെന്നും പ്രളയദുരന്ത പശ്ചാത്തലത്തിൽ ഇത് ഉൾക്കൊള്ളാൻ ആവില്ലെന്നും ആണ് സർക്കാർ നിലപാട്.

   ജനസംഖ്യാ വർദ്ധനവും ത്രിതല ഭരണസംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതും കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നയിരുന്നു സർക്കാരിന് ലഭിച്ച ശുപാർശ. സംസ്ഥാനത്ത് പുതുതായി ആരംഭിക്കാൻ കഴിയുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക പഞ്ചായത്ത് ഡയറക്ടർ സർക്കാരിന് കൈമാറിയിരുന്നു. എന്നാൽ ഇത് ഇപ്പോൾ അംഗീകരിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. പുതിയ തദ്ദേശസ്ഥാപനങ്ങൾ വരുന്നത് സർക്കാരിന് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കും. പ്രളയ ദുരന്ത പശ്ചാത്തലത്തിൽ ഇത് താങ്ങാൻ ആവില്ല. പുതിയ പഞ്ചായത്ത് രൂപീകരണം ഉടനില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

   അടുത്തവർഷം ഒക്ടോബർ മാസം തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തണം. ഇതിനു മുമ്പായി പഞ്ചായത്ത് വിഭജനവും വോട്ടർപട്ടിക തയ്യാറാക്കലും പ്രായോഗികമല്ല. നിലവിലുള്ള തദ്ദേശസ്ഥാപനങ്ങളുടെ അതിരുകളുടെ അടിസ്ഥാനത്തിലാണ് 2021 സെൻസസ് നടക്കുക. ഇപ്പോൾ പഞ്ചായത്ത് വിഭജനം നടത്തേണ്ടതില്ല എന്ന് സർക്കാർ തീരുമാനത്തിന് ഇതും കാരണമായി എന്നാണ് സൂചന.
   First published: