ഇന്റർഫേസ് /വാർത്ത /Kerala / വായ്പയെടുക്കാത്തയാൾക്കു തിരിച്ചടവിനു നോട്ടിസ് അയച്ച് കേരള ഗ്രാമീൺ ബാങ്ക്

വായ്പയെടുക്കാത്തയാൾക്കു തിരിച്ചടവിനു നോട്ടിസ് അയച്ച് കേരള ഗ്രാമീൺ ബാങ്ക്

കഴിഞ്ഞ ഏപ്രിലിൽ മൂന്ന് ലക്ഷം രൂപ ലോണെടുത്തതായും പലിശ ഉൾപ്പെടെ 3,09,278 രൂപ തിരിച്ചടയ്ക്കണമെന്നുമാണ് നോട്ടിസിലുള്ളത്.

കഴിഞ്ഞ ഏപ്രിലിൽ മൂന്ന് ലക്ഷം രൂപ ലോണെടുത്തതായും പലിശ ഉൾപ്പെടെ 3,09,278 രൂപ തിരിച്ചടയ്ക്കണമെന്നുമാണ് നോട്ടിസിലുള്ളത്.

കഴിഞ്ഞ ഏപ്രിലിൽ മൂന്ന് ലക്ഷം രൂപ ലോണെടുത്തതായും പലിശ ഉൾപ്പെടെ 3,09,278 രൂപ തിരിച്ചടയ്ക്കണമെന്നുമാണ് നോട്ടിസിലുള്ളത്.

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Pathanamthitta
  • Share this:

പത്തനംതിട്ട: വായ്പയെടുക്കാത്തയാൾക്കു തിരിച്ചടവിനു നോട്ടിസ് അയച്ച് കേരള ഗ്രാമീൺ ബാങ്ക്. . മലയാലപ്പുഴ പുത്തൻവീട്ടിൽ പി.കെ. അനീഷിനാണ് എടുക്കാത്ത വായ്പയ്ക്കു കേരള ഗ്രാമീൺ ബാങ്കിന്റെ കോന്നി ശാഖയില്‍ നിന്ന് നോട്ടിസ് ലഭിച്ചത്. കഴിഞ്ഞ ഏപ്രിലിൽ മൂന്ന് ലക്ഷം രൂപ ലോണെടുത്തതായും പലിശ ഉൾപ്പെടെ 3,09,278 രൂപ തിരിച്ചടയ്ക്കണമെന്നുമാണ് നോട്ടിസിലുള്ളത്. ഏപ്രിൽ 25 ന് മുൻപ് അടച്ചില്ലെങ്കിൽ പലിശ ഇളവു ലഭിക്കില്ലെന്നും നോട്ടിസിലുണ്ട്.

ഇതിനെ തുടർന്ന് അനീഷ് പറയുന്നത് ‘എനിക്ക് ജോലി എറണാകുളത്താണ്. അവിടെ മാത്രമാണ് ബാങ്ക് ഇടപാടുള്ളത്. കേരള ഗ്രാമീൺ ബാങ്ക് കോന്നി ശാഖയിൽ അക്കൗണ്ടില്ല. അച്ഛന്റെ പേരിലെ ഇനീഷ്യലിൽ വന്ന തെറ്റാണ് നോട്ടിസ് ലഭിക്കാൻ കാരണമെന്നും ഇതേ പേരും വിലാസവുമുള്ളയാൾ വായ്പ എടുത്തിട്ടുണ്ടെന്നും ബാങ്ക് അധികൃതർ വിളിച്ചറിയിച്ചു. എന്നാൽ കത്തിലെ വിലാസം എനിക്കു മാത്രമാണുള്ളത്. പിന്നെങ്ങനെ മറ്റൊരാൾക്ക് കത്തു പോകുമെന്നാണ് ഇപ്പോൾ ആലോചിക്കുന്നത്. തപാൽ ജീവനക്കാരിക്ക് തെറ്റു പറ്റിയിട്ടില്ലെന്നും ഉറപ്പാണ്. മറ്റാർക്കും ഇതുപോലൊരു ദുരവസ്ഥ വരരുത്.’

Also read-‘ജനങ്ങളെ പിഴിയാനുള്ള 1000 കോടി’; വാർത്തയ്ക്ക് പിന്നിലെ വസ്തുത എന്ത്? മോട്ടോർ വാഹനവകുപ്പിന്റെ വിശദീകരണം

എന്നാൽ ഇതിനെപറ്റി അധികൃതർ പറയുന്നത് പി.കെ.അനീഷ് എന്ന മറ്റൊരാൾ ഈ ബാങ്കിൽ നിന്നു വായ്പ എടുത്തിട്ടുണ്ടെന്നാണു. അയാൾക്കാണ് കത്ത് അയച്ചതെന്നും എന്നാൽ പരാതിക്കാരന് എങ്ങനെ കിട്ടിയെന്ന് അറിയില്ലെന്നും അധികൃതർ പറയുന്നു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Bank Loan, Pathanamthitta