• HOME
  • »
  • NEWS
  • »
  • kerala
  • »
  • തുർക്കിക്ക് 10 കോടി രൂപ സഹായം അനുവദിച്ച് കേരളം; തീരുമാനം കേന്ദ്ര അനുമതിയോടെ

തുർക്കിക്ക് 10 കോടി രൂപ സഹായം അനുവദിച്ച് കേരളം; തീരുമാനം കേന്ദ്ര അനുമതിയോടെ

കനത്ത നാശം വിതച്ച തുര്‍ക്കിയിലെ ഭൂകമ്പത്തിൽ പതിനായിരകണക്കിന് ആളുകൾ മരിക്കുകയും ലക്ഷകണക്കിന് ആളുകൾ നിരാലംബരാകുകയും ചെയ്തു

ധനമന്ത്രി കെ എൻ ബാലഗോപാൽ

ധനമന്ത്രി കെ എൻ ബാലഗോപാൽ

  • Share this:

    തിരുവനന്തപുരം: ഭൂകമ്പത്തിൽ കനത്ത നാശമുണ്ടായ തുർക്കിക്ക് 10 കോടി രൂപ സഹായം അനുവദിച്ച് കേരളം. ഭൂകമ്പബാധിതരായ തുര്‍ക്കി ജനതയെ സഹായിക്കാന്‍ സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. . തുര്‍ക്കിക്ക് തുക കൈമാറുന്നതിനുള്ള അനുമതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.

    കനത്ത നാശം വിതച്ച തുര്‍ക്കിയിലെ ഭൂകമ്പത്തിൽ പതിനായിരകണക്കിന് ആളുകൾ മരിക്കുകയും ലക്ഷകണക്കിന് ആളുകൾ നിരാലംബരാകുകയും ചെയ്തു. ആയിരകണക്കിന് ആളുകൾക്കാണ് വീടുകൾ നഷ്ടമായത്. ഭൂകമ്പ ബാധിതരെ സഹായിക്കാന്‍ ലോകമെമ്പാടുമുള്ളവര്‍ മുന്നോട്ടു വന്നു.

    പ്രളയവും പ്രകൃതി ദുരന്തങ്ങളുമുണ്ടായ ഘട്ടത്തില്‍ കേരളത്തിനായി ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നും വന്ന സഹായങ്ങളെ ഈ ഘട്ടത്തില്‍ നന്ദിയോടെ ഓര്‍ക്കുകയാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

    Also Read-തുർക്കി സിറിയ ദുരിതാശ്വാസത്തിന് കേരളത്തിന്റെ 10 കോടി; ‘ലോകസമാധാനത്തിന് രണ്ടു കോടി’ ആലോചന നടക്കുന്നെന്ന് ധനമന്ത്രി

    നേരത്തെ അമേരിക്കയും ഇന്ത്യയും അടക്കം തുർക്കിക്ക് സഹായം നൽകിയിരുന്നു. ഭൂകമ്പം ഉണ്ടായ ഉടൻ തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും ഇന്ത്യ മുന്നിട്ടിറങ്ങിയിരുന്നു. നാറ്റോ അംഗരാജ്യങ്ങളും യൂറോപ്യൻ യൂണിയനും തുർക്കിയെ സഹായിച്ചിരുന്നു. റഷ്യയും നെതര്‍ലന്‍ഡസും തുര്‍ക്കിക്കൊപ്പം സിറിയയ്ക്കും സഹായം നൽകി.

    തുടർച്ചയായി രണ്ട് ഭൂകമ്പങ്ങളാണ് തുർക്കിയെ തകർത്തത്. ആദ്യ ഭൂചലനത്തിന്റെ രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് തുർക്കിയെ നടുക്കിയ രണ്ടാം ഭൂചലനം ഉണ്ടായത്. രണ്ടാം ചലനത്തിന് റിക്ടർ സ്കെയിലിൽ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയിരുന്നു.

    Published by:Anuraj GR
    First published: