നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Gold Smuggling| സ്വർണ്ണ കള്ളക്കടത്തിന്റെ പ്രധാന കേന്ദ്രമായി കേരളം മാറി: എകെ ആന്റണി

  Kerala Gold Smuggling| സ്വർണ്ണ കള്ളക്കടത്തിന്റെ പ്രധാന കേന്ദ്രമായി കേരളം മാറി: എകെ ആന്റണി

  കള്ളക്കടത്തിന് ചുക്കാൻ പിടിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ്.

  എകെ ആന്റണി

  എകെ ആന്റണി

  • Share this:
  തിരുവനന്തപുരം: സ്വർണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരി കൊള്ളുന്നതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആന്റണി. ഇന്ത്യയിൽ സ്വർണ്ണ കള്ളക്കടത്തിന്റെ പ്രധാന കേന്ദ്രമായി കേരളം മാറിയെന്ന് എ കെ ആന്റണി പറഞ്ഞു.

  കള്ളക്കടത്തിന് ചുക്കാൻ പിടിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. മുന്നറിയിപ്പുകൾ അവഗണിച്ചു സർക്കാർ അഹങ്കരിച്ചതാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം. കേരളം നേരത്തെ ലോകത്തിന് തന്നെ മാതൃകയായിരുന്നു. അത്തരത്തിലൊരു നാടിനെയാണ് സ്വർണ്ണക്കള്ളക്കടത്ത് സംഘത്തിന്റെ കേന്ദ്രമാക്കിയത്. കോവിഡ് വ്യാപനം തടയാത്തത് സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണെന്നും ആന്റണി ആരോപിച്ചു.

  TRENDING:മുച്ചക്ര സൈക്കിളിൽ നാടു ചുറ്റി അധ്യാപനം; ഗ്വോട്ടിമാലയിലെ കോവിഡ് കാല പഠനം ഇങ്ങനെ[NEWS]ആറു വയസ്സുകാരിയെ മദ്യം കുടിപ്പിച്ചു; കേസെടുക്കാൻ ബാലാവകാശ കമ്മീഷൻ നിർദേശം[NEWS]US Open 2020 | ഫെഡററും നദാലും ഇല്ലാത്ത ആദ്യ ഗ്രാൻഡ് സ്ലാം[PHOTOS]
  കോവിഡ് വ്യാപനത്തിന് കാരണം സർക്കാരിന്റെ പിടിപ്പുകേടാണ്. കോവിഡിന് മുന്നിൽ സംസ്ഥാന സർക്കാർ അന്താളിച്ചു നിൽക്കുകയാണ്. വിദഗ്ധരുടെ അഭിപ്രായങ്ങൾ സർക്കാർ മുഖവിലയ്ക്ക് എടുത്തില്ല. അതിന്റെ ഫലമാണ് രോഗ വ്യാപനം.

  സർക്കാരിന്റെ അനാസ്ഥ തുടർന്നാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ള സംസ്ഥാനമായി കേരളം മാറുമെന്നും ആന്റണി പറഞ്ഞു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ പി സി സംഘടിപ്പിച്ച സേവ് കേരള സ്പീക്കപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ കെ ആന്റണി.
  Published by:Naseeba TC
  First published:
  )}