'മാർഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം'; എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ മാറ്റണമെന്ന ഹര്‍ജി തള്ളി

മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് പരീക്ഷ നടത്തണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

News18 Malayalam | news18-malayalam
Updated: May 25, 2020, 8:29 PM IST
'മാർഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം'; എസ്.എസ്.എല്‍.സി, പ്ലസ്ടു  പരീക്ഷ മാറ്റണമെന്ന ഹര്‍ജി തള്ളി
News18
  • Share this:
കൊച്ചി: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് പരീക്ഷ നടത്തണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. മുന്‍കരുതൾ പാലിക്കുമെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി.
You may also like:'മിന്നല്‍ മുരളി' സെറ്റ് പൊളിച്ച സംഭവം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് കാരി രതീഷ് അറസ്റ്റില്‍ [NEWS]മാഹിയിൽ മദ്യശാലകൾ വൈകാതെ തുറക്കും; കുറഞ്ഞ വില എന്ന ആകർഷണം ഇനി ഉണ്ടാകുമോ? [NEWS]Covid 19 | സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 359 പേർ [NEWS]

പരീക്ഷ എഴുതുന്ന 13 ലക്ഷത്തോളം വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും പരീക്ഷ മാറ്റിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് തൊടുപുഴ സ്വദേശി പി.എസ്. അനിലാണ് ഹൈക്കോടതിയെ സമീപിച്ചത്.

അവശ്യമായ കാര്യങ്ങള്‍ നടപ്പാക്കാതെ പൂര്‍ണമായ അടച്ചിടലല്ല വേണ്ടതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പരീക്ഷ നടത്തിയാല്‍ ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. പരീക്ഷ നടത്താന്‍ ഇളവനുവദിച്ച കേന്ദ്ര നടപടി നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
First published: May 25, 2020, 8:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading