സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അടുത്ത തവണമുതൽ നോൺ വെജ് ഭക്ഷണവും നൽകാൻ സർക്കാർ തീരുമാനത്തെ എതിർത്തും അനുകൂലിച്ചും നിരവധി പ്രതികരണങ്ങളാണ് എത്തുന്നത്. ഈ സാഹചര്യത്തിൽ മാധ്യമപ്രവർത്തകരെ പരിഹസിച്ച് മന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തി.
“കലോത്സവത്തിൽ നോൺ വെജ് വേണ്ടേ? എന്ന് അങ്ങോട്ട് ചോദിച്ചും ഹെഡ്ലൈൻ ആക്കിയും കുത്തിത്തിരുപ്പുണ്ടാക്കാൻ ശ്രമിച്ച ചിലർ അയ്യോ ഇങ്ങനെ വേണമായിരുന്നോ എന്ന് പറഞ്ഞു ഇറങ്ങിയിട്ടുണ്ട്” എന്നാായിരുന്നു വീണാ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കലോത്സവത്തിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം ഉള്‍പ്പെടുത്തിയതും പഴിയിടം മോഹനന് നമ്പൂതിരിയുടെ ഊട്ടുപുരയും വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചതിന് പിന്നാലെയായിരുന്നു സ്കൂള്‍ കലോത്സവത്തിൽ സർക്കാർ നോജ് വെജ് ഭക്ഷണം ഉൾപ്പെടുത്തുമെന്ന് വ്യക്തമാക്കിയത്. അടുത്തതവണ മുതൽ നോൺ വെജ് ഭക്ഷണം നൽകാനാണ് സർക്കാർ തീരുമാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.