News18 MalayalamNews18 Malayalam
|
news18-malayalam
Updated: October 22, 2019, 12:31 PM IST
കേരള ഹൈക്കോടതി
കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടിനെ തുടര്‍ന്ന് നഗരസഭയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നഗരസഭ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ല. ഇങ്ങനെയൊരു നഗരസഭ എന്തിനെന്നും നഗരസഭ പിരിച്ച് വിടാത്തതെന്നും ഹൈക്കോടതി ചോദിച്ചു.
സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപടികള്‍ സ്വീകരിക്കണം. സമാന അഭിപ്രായം മറ്റൊരു ബെഞ്ചും സ്വീകരിച്ചതായി കോടതി ഓര്‍മിപ്പിച്ചു. പേരണ്ടൂര്‍ കനാല്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാൻ സാഹചര്യമൊരുക്കണമെന്നും നാളെ വിശദീകരണം നല്‍കണമെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കൊച്ചി നഗരം വെള്ളക്കെട്ടിൽ മുങ്ങിയിരുന്നു. റോഡുകളും റെയിൽ പാളങ്ങളും വെള്ളക്കെട്ടിൽ നിറഞ്ഞതോടെ ജനജീവിതം ദുസ്സഹമായിരുന്നു. റോഡ്, റെയിൽ ഗതാഗതങ്ങളും തടസ്സപ്പെട്ടിരുന്നു.
Also Read- അബ്ദുള്ളക്കുട്ടി വീണ്ടും അത്ഭുതക്കുട്ടി; ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ
First published:
October 22, 2019, 12:31 PM IST