പാതയോരത്തെ അനധികൃത ബോർഡുകൾ നീക്കം ചെയ്യാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഫുട്ബോൾ ലോകകപ്പ് വേളയിൽ സ്ഥാപിച്ച കട്ട് ഔട്ടുകളും കൊടിതോരണങ്ങളും മാറ്റാത്തതിനെയും കോടതി വിമര്‍ശിച്ചു. ബോര്‍ഡുകള്‍ മൂലം മരണം സംഭവിക്കാൻ കാത്തിരിക്കുകയാണോയെന്നും ഹൈക്കോടതി ചോദിച്ചു.
അനധികൃത കോടിതോരണവും ബാനറും വെക്കുന്നവർ കാറിൽ യാത്ര ചെയ്യുന്നവരാണ്. അത്തരം ആളുകൾക്ക് പ്രശ്നം ഇല്ല. സാധാരണക്കാരാണ് ഇതെല്ലാം കൊണ്ട് വലയുന്നതെന്നും കോടതി വിമര്‍ശിച്ചു.
തൃശ്ശൂരിൽ സ്കൂട്ടർ യാത്രക്കാരിയുടെ കഴുത്തിൽ റോഡരികിലെ പ്ലാസ്റ്റിക് ചരട് കുരുങ്ങി പരുക്കേറ്റ സംഭവത്തിലാണ് ഹൈക്കോടതി രോഷം പ്രകടിപ്പിച്ചത്. സംഭവം ഭയാനകമാണെന്ന് പറഞ്ഞ കോടതി, തൃശൂർ കോര്‍പറേഷൻ സെക്രട്ടറി നാളെ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചു. ദുരന്തം ഉണ്ടാകാൻ അധികൃതർ കാത്തിരിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.