HOME » NEWS » Kerala » KERALA HIGH COURT ALLOWED SEVEN MINOR SURVIVORS OF SEXUAL ASSAULT TO ABORT OVER LAST SIX MONTHS

പീഡനത്തിനിരയായ ഏഴ് പെൺകുട്ടികളുടെ ഗർഭഛിദ്രം; കേരള ഹൈക്കോടതി അനുമതി നൽകിയത് ആറുമാസത്തിനിടെ

2020 മെയ് മുതൽ 2021 ജനുവരി വരെ പെൺകുട്ടികളുടെ അമ്മമാർ സമർപ്പിച്ച ഹർജികളുടെ അടിസ്ഥാനത്തിലാണ് ഗർഭഛിദ്രത്തിന് കോടതി അനുമതി നൽകിയത്.

News18 Malayalam | news18-malayalam
Updated: January 23, 2021, 10:20 AM IST
പീഡനത്തിനിരയായ ഏഴ് പെൺകുട്ടികളുടെ ഗർഭഛിദ്രം; കേരള ഹൈക്കോടതി അനുമതി നൽകിയത് ആറുമാസത്തിനിടെ
പ്രതീകാത്മക ചിത്രം
  • Share this:
വിവിധ സന്ദർഭങ്ങളിലായി ലൈംഗിക പീഡനത്തിന് ഇരയായ ഏഴ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് ഗർഭഛിദ്രം നടത്താനുള്ള അനുമതിയാണ് കേരള ഹൈക്കോടതി കഴിഞ്ഞ ആറുമാസത്തിനിടെ നൽകിയത്. 13 മുതൽ 16 വയസുവരെയുള്ള കുട്ടികളാണ് കോവിഡ് ലോക്ക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് മുതലുള്ള കാലയളവിൽ ലൈംഗിക പീഡനത്തിന് ഇരയാവുകയും ഗർഭിണികളാവുകയും ചെയ്തത്. ദി ഹിന്ദുവാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

Also Read- മൃഗത്തെ പോലെ ഒരു മണിക്കൂറോളം ക്രൂര മർദനം; കൊച്ചിയിലെ പതിനേഴുകാരന് സുഹൃത്തുക്കളുടെ സ്‌നേഹസമ്മാനം

2020 മെയ് മുതൽ 2021 ജനുവരി വരെ പെൺകുട്ടികളുടെ അമ്മമാർ സമർപ്പിച്ച ഹർജികളുടെ അടിസ്ഥാനത്തിലാണ് ഗർഭഛിദ്രത്തിന് കോടതി അനുമതി നൽകിയത്. 1971ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (എംടിപി) ആക്റ്റ്, അനുസരിച്ച്, 20 ആഴ്ചകൾ പിന്നിട്ട ഗർഭം അവസാനിപ്പിക്കാൻ കഴിയില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാതാവോ രക്ഷിതാവോ 20 ആഴ്ച ഗർഭകാലത്തിന് ശേഷം ഗർഭം അലസിപ്പിക്കാൻ കോടതിയിൽ നിന്ന് അനുമതി വാങ്ങേണ്ടതുണ്ട്.

Also Read- ജീവിതത്തിൽ ഒരുമിക്കാൻ കാത്തിരുന്നു; താലികെട്ടുന്നതിന് മുൻപേ ഇരുവരുടേയും ജീവനെടുത്ത ദുരന്തം

ഏഴ് കേസുകളിലും ഗർഭഛിദ്രം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഒരു സൈക്യാട്രിസ്റ്റ് ഉൾപ്പെടെ ബന്ധപ്പെട്ട പ്രദേശങ്ങളിലെ സർക്കാർ ആശുപത്രികളിൽ ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കേരള ഹൈക്കോടതി നിർദ്ദേശം നൽകി. മെഡിക്കൽ ബോർഡുകളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടികളുടെ മാനസികാരോഗ്യത്തിനും ശാരീരിക അവസ്ഥകൾക്കും വളരെയധികം മുൻഗണന നൽകുമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

Also Read- പുള്ളിപ്പുലിയെ കൊന്ന് കറിവെച്ചു; ഇടുക്കിയില്‍ അഞ്ചു പേര്‍ അറസ്റ്റില്‍

''പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മെഡിക്കൽ ബോർഡ് പരിശോധനയ്ക്ക് വിധേയമാക്കും. ഗർഭാവസ്ഥയുടെ തുടർച്ചയിൽ കുട്ടിയുടെ ജീവൻ അപകടത്തിലാക്കുമോ അല്ലെങ്കിൽ അവളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുരുതരമായ പരിക്കുണ്ടാകുമോ, കുട്ടി ജനിച്ചാൽ കാര്യമായ അപകടസാധ്യത ഉണ്ടോ ഗുരുതരമായ വൈകല്യമുള്ളതോ ശാരീരികമോ മാനസികമോ ആയ അസാധാരണത്വം ഉള്ളതോ ആണോ എന്നെല്ലാം കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകും. ഗർഭാവസ്ഥയുടെ വികസിത ഘട്ടവുമായി ബന്ധപ്പെട്ട്, എന്തെങ്കിലും അപകടമുണ്ടെന്ന് ബോധ്യപ്പെട്ടാൽ ഗർഭഛിദ്രത്തിന് അനുമതി നൽകും.''- ജനുവരി നാലിലെ ഉത്തരവിൽ കോടതി വ്യക്തമാക്കി.

Also Read- തിരുവല്ല KSRTC ബസ് അപകടം; 2 മരണത്തിനിടയാക്കിയ അപകടശേഷം ഡ്രൈവർ കുഴഞ്ഞുവീണു; 22 പേർക്ക് പരിക്ക്

ഓരോ ഹര്‍ജിയും ലഭിച്ച അതേ ദിവസം തന്നെ ഗർഭച്ഛിദ്രത്തിന് കോടതി ഉത്തരവ് പുറപ്പെടുവിച്ചു, അതേ ദിവസം തന്നെ മെഡിക്കൽ ബോർഡുകളുടെ രൂപീകരണത്തിന് കോടതി നിർദേശം നൽകി. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ജീവൻ അപകടത്തിലാക്കാത്ത ഗർഭഛിദ്രം നടത്തുന്നത് സംബന്ധിച്ചും ഗർഭധാരണവുമായി ബന്ധപ്പെട്ട ഭാവി നടപടികളെക്കുറിച്ചുള്ള കുട്ടിയുടെ അഭിപ്രായങ്ങളും സൈക്യാട്രിസ്റ്റ് കണ്ടെത്തണമെന്ന് കോടതി നിർദ്ദേശിച്ചു. ഒരു കേസുകളിലും പെൺകുട്ടിയുടെ ആശുപത്രിയിലേക്കുള്ള യാത്ര സുഗമമാക്കാനും ആശുപത്രിയിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്ന സമയത്ത് കുടുംബത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും കോടതി പൊലീസ് സർക്കിൾ ഇൻസ്പെക്ടർമാരോട് നിർദ്ദേശിച്ചു.

Also Read- കാട്ടാനയെ ഓടിക്കാൻ ടയർ കത്തിച്ച് എറിഞ്ഞു; ടയർ ചെവിയിൽ കുടുങ്ങി പൊള്ളലേറ്റ കാട്ടാനയ്ക്ക് ദാരുണാന്ത്യം

കോടതി ഉത്തരവ് പ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡിൽ ആശുപത്രി സൂപ്രണ്ട്, പ്രൊഫസർ, വകുപ്പ് മേധാവി എന്നിവരടങ്ങുന്നവരാണ് ഉണ്ടാകുക. ‌ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയതായും അവരുടെ ഭാവിയെക്കുറിച്ച് വ്യാകുലത പ്രകടിപ്പിച്ചതായും ഇതുവരെയുള്ള കേസുകൾ പരിഗണിച്ച മെഡിക്കൽ ബോർഡുകൾ പറഞ്ഞു. ഗർഭധാരണം ഭാവിയെയും വിദ്യാഭ്യാസത്തെയും ബാധിക്കുമെന്നും ഒരു കുട്ടി പറഞ്ഞു. പഠനം തുടരാനുള്ള ആഗ്രഹവും കുട്ടി പ്രകടിപ്പിച്ചു. പീഡനങ്ങളെ അതിജീവിച്ച മറ്റുള്ളവരും സമാനമായ ആശങ്കകൾ പ്രകടിപ്പിച്ചു. ഈ കേസുകളുടെ മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ഗർഭഛിദ്രം ചെയ്യുന്നതിന് കോടതി അനുമതി നൽകി.
Published by: Rajesh V
First published: January 23, 2021, 10:20 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories