• HOME
  • »
  • NEWS
  • »
  • kerala
  • »
  • സഹോദരനിൽ നിന്നും ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഗർഭഛിദ്രത്തിന് കേരള ഹൈക്കോടതി അനുമതി

സഹോദരനിൽ നിന്നും ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഗർഭഛിദ്രത്തിന് കേരള ഹൈക്കോടതി അനുമതി

പെൺകുട്ടിക്ക് ഗർഭഛിദ്രം നടത്താവുന്നതാണെന്ന് മെഡിക്കൽ ബോർഡും റിപ്പോർട്ട് നൽകിയിരുന്നു

  • Share this:

    കൊച്ചി: സഹോദരനിൽ നിന്നും ഗർഭിണിയായ പതിനഞ്ചുകാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി. പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. പെൺകുട്ടിക്ക് ഗർഭഛിദ്രം നടത്താവുന്നതാണെന്ന് മെഡിക്കൽ ബോർഡും റിപ്പോർട്ട് നൽകിയിരുന്നു.

    സഹോദരന്‍റെ കുഞ്ഞിന് ജന്മം നൽകിയാൽ അത് ഭാവിയിൽ പെൺകുട്ടിയിൽ ഉണ്ടാക്കിയേക്കാവുന്ന മാനസിക- സാമൂഹിക സമ്മർദ്ദങ്ങൾ അടക്കം പരിഗണിച്ചാണ് അനുമതി നൽകുന്നതെന്നും കോടതി ഉത്തരവിൽ പറയുന്നു.

    Also Read- സർക്കാർ അപേക്ഷകളിൽ മാപ്പ്, ക്ഷമ എന്നിവ ഉപയോഗിക്കേണ്ടെന്ന് ഉത്തരവ്

    ഗര്‍ഭച്ഛിദ്രം അനുവദിച്ചില്ലെങ്കില്‍ സാമൂഹികവും മാനസികവുമായ പ്രശങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജസ്റ്റിസ് സിയാദ് റഹ്‌മാന്‌റെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. കുഞ്ഞ് ജനിക്കുന്നത് പെണ്‍കുട്ടിയുടെ സാമൂഹികവും മാനസികവുമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് റിപ്പോർട്ട് നൽകിയിരുന്നു.

    Published by:Naseeba TC
    First published: