കെറെയില്‍ സില്‍വര്‍ലൈന്‍ (KRail Silver Line) പദ്ധതി സര്‍വേയ്ക്ക് ജിയോ ടാഗിങ് നേരത്തെ തന്നെ ഉപയോഗിക്കാമായിരുന്നില്ലേ എന്ന് ഹൈക്കോടതി (High Court). കല്ലിടല്‍ അവസാനിപ്പിച്ചെന്നും സാമൂഹികാഘാത പഠനത്തിന് ജിയോ ടാഗ് സര്‍വേ നടത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. പിന്നെ എന്തിനായിരുന്നു കല്ലിടല്‍ കോലാഹലമെന്നും കെറെയിലിനായി കൊണ്ടുവന്ന കല്ലുകളെല്ലാം എവിടെപ്പോയെന്നും സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. സില്‍വര്‍ ലൈന്‍ കല്ലിടല്‍ ചോദ്യം ചെയ്ത് ഭൂവുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
നേരത്തെ ഹൈക്കോടതി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ സര്‍ക്കാരിന് ബോധ്യപ്പെട്ടിരിക്കുന്നു. എന്തുമാകാമെന്ന നിലപാട് ബ്യൂറോക്രസിയുടേതാണ്. ഇത്തരമൊരു പ്രശ്നത്തില്‍ വികസനത്തിന്റെ പേരില്‍ സംസ്ഥാനത്ത് അശാന്തി സൃഷ്ടിക്കുന്നത് എന്തിനാണെന്നും കോടതി ആരാഞ്ഞു. ഇത് കോടതിയെ ആശങ്കപ്പെടുത്തുന്നുണ്ട്. കൊച്ചി മെട്രോ ആവശ്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചു. ദേശീയ പാതയുടെ കാര്യത്തിലും കോലാഹലങ്ങള്‍ ഉണ്ടായിട്ടില്ല. നേരത്തെ അനുകൂല നിലപാടെടുത്ത കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ അശാന്തി കണ്ടാകണം നിലപാട് മാറ്റിയത്. കെ റെയിലിന്റെ കാര്യത്തിലും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് സാധിക്കണമെന്നും കോടതി പറഞ്ഞു.
Also Read- അതിജീവിതയുടെ ഹര്‍ജിക്ക് പിന്നില്‍ പ്രത്യേക താൽപര്യമുണ്ടോയെന്ന് പരിശോധിക്കണം; ഇ പി ജയരാജൻഅതേസമയം, ഹര്‍ജിക്കാര്‍ സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയില്‍ നിലപാടെടുത്തു. സര്‍വേ അനുവദിക്കാന്‍ പറ്റില്ലെന്നും അത് ചട്ടവിരുദ്ധമാണെന്നുമാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. എന്നാല്‍ ഇതിനോട് ഹൈക്കോടതി യോജിച്ചില്ല. സാമൂഹ്യാഘാത പഠനത്തിനായി സര്‍വേ തുടരാമെന്നും അതുമായി മുന്നോട്ടുപോവുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഇന്ന് കോടതിയില്‍ ഹര്‍ജിക്കാരെ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മാഹിയിലൂടെ സില്‍വര്‍ ലൈന്‍ കടന്നുപോകുന്നുണ്ടോ എന്നുള്ളതടക്കമുള്ള കാര്യങ്ങളിലാണ് കോടതിക്ക് വ്യക്തത വരേണ്ടിയിരുന്നത്. എന്നാല്‍ നിലവിലെ രേഖകള്‍ പ്രകാരം മാഹിയിലൂടെ പോകുന്നില്ല എന്നുതന്നെയാണ് കോടതിക്ക് ബോധ്യമായിരിക്കുന്നത്. കൂടുതല്‍ രേഖകള്‍ ഹാജരാക്കാനുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ജൂണ്‍ രണ്ടിനാണ് ഹര്‍ജി ഇനി വിശദമായ പരിഗണിക്കുക.
മദ്യലഹരിയില്‍ സംഘര്‍ഷം; മകന് അച്ഛനെ സ്ക്രൂഡ്രൈവറിന് കുത്തിക്കൊന്നു
മാന്നാര്‍ എണ്ണയ്ക്കാട് പെരിങ്ങലിപ്പുറം അരിയന്നൂര്‍ കോളനിയില്‍ അച്ഛനെ മകന് സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തിക്കൊന്നു. ബുധനൂര്‍ ഏഴാം വാര്‍ഡില്‍ ശ്യാമളാലയത്തില്‍ സൈക്കിള്‍ റിപ്പയറിങ് തൊഴിലാളി തങ്കരാജ് (65)ആണ് മരിച്ചത്. സംഭവത്തില്‍ മകന് സജീവി (36)നെ പോലീസ് അറസ്റ്റുചെയ്തു.
ഞായറാഴ്ച രാത്രി എട്ടുമണികഴിഞ്ഞു മദ്യപിച്ചെത്തിയ സജീവും അച്ഛനുമായി വഴക്കുണ്ടായി. ഇതിനിടെ, കൈയിലുണ്ടായിരുന്ന സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ചു തങ്കരാജിന്റെ നെഞ്ചില്‍ സജീവ് കുത്തുകയും തള്ളിയിടുകയും ചെയ്തു.
Also Read- വിമാന ടിക്കറ്റ് ഹൈക്കോടതിയില്‍ ഹാജരാക്കി; വിജയ് ബാബു കേരളത്തിലേക്ക് വരുമെന്ന് അഭിഭാഷകന്ഇരുവരും വൈകീട്ട് സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കാറുള്ളതിനാല്‍ അയല്‍വാസികള്‍ സംഭവം ശ്രദ്ധിച്ചിരുന്നില്ല. 9.30ഓടെ അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെടുമ്പോള്‍ തങ്കരാജ് കുത്തേറ്റു കിടക്കുകയായിരുന്നു.
വാര്‍ഡ് മെമ്പര്‍ സുരേഷ് വിവരമറിയിച്ചതനുസരിച്ചു മാന്നാര്‍ പോലീസ് സ്ഥലത്തെത്തി. തങ്കരാജിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹൃദയത്തിനേറ്റ കുത്താണു മരണകാരണമെന്ന് പോലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.