നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പണപ്പിരിവിൽ നിയന്ത്രണം വേണം; ചാരിറ്റി ക്രൗഡ് ഫണ്ടിംഗിൽ സർക്കാർ നിരീക്ഷണം വേണമെന്ന് ഹൈക്കോടതി

  പണപ്പിരിവിൽ നിയന്ത്രണം വേണം; ചാരിറ്റി ക്രൗഡ് ഫണ്ടിംഗിൽ സർക്കാർ നിരീക്ഷണം വേണമെന്ന് ഹൈക്കോടതി

  ചാരിറ്റി യൂ ട്യൂബ്ർമാർ എന്തിനാണ് സ്വന്തം അക്കൗണ്ടിൽ പണം വാങ്ങുന്നതെന്നും കോടതി ചോദിച്ചു.

  highcourt

  highcourt

  • Share this:
   കൊച്ചി: ക്രൗഡ് ഫണ്ടിംഗിൽ സർക്കാർ നിരീക്ഷണം വേണമെന്ന് ഹൈക്കോടതി. മലപ്പുറത്ത് അപൂർവ്വ രോഗം ബാധിച്ച കുട്ടിയ്ക്ക് സർക്കാർ സൗജന്യ ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് ഹൈക്കോടതിയുടെ സുപ്രധാന പരാമർശം.

   ആർക്കും പണം പിരിക്കാമെന്ന അവസ്ഥപാടില്ല. പണപ്പിരവിൽ സർക്കാർ നിയന്ത്രണം വേണം. പണം നൽകുന്നവർ പറ്റിക്കെപാടാനും പാടില്ലെന്നും പറഞ്ഞ കോടതി, ക്രൗഡ് ഫണ്ടിലേക്ക് പണം എവിടെനിന്ന് വരുന്നു എന്ന് പരിശോധന വേണമെന്നും ആവശ്യപ്പെട്ടു.

   You may also like:'തനിയെ പോകുന്നതല്ല, ആട്ടി പായിക്കുന്നതാണ്'; കിറ്റക്സ് എം ഡി സാബു ജേക്കബ്

   സംസ്ഥാന പോലീസ് ഇതിൽ ഇടപെടണം. ചാരിറ്റി യൂ ട്യൂബ്ർമാർ എന്തിനാണ് സ്വന്തം അക്കൗണ്ടിൽ പണം വാങ്ങുന്നതെന്നും കോടതി ചോദിച്ചു. പിരിച്ച പണം അധികമായതിനെക്കുറിച്ച് അടിപിടിപോലും ഉണ്ടാകുന്നു. ഇത്തരം പണപ്പിരിവിൽ സംസ്ഥാനത്തിന് കർശന നിയന്ത്രണം ഉണ്ടാവണമെന്നും കോടതി വ്യക്തമാക്കി.
   Published by:Naseeba TC
   First published:
   )}