• HOME
  • »
  • NEWS
  • »
  • kerala
  • »
  • Smart Court| സ്മാർട്ട് കോടതിമുറിയൊരുക്കി കേരള ഹൈക്കോടതി; കടലാസുരഹിത കോടതിയെന്ന ആശയത്തിലേക്കുള്ള ചുവടുവെപ്പ്‌

Smart Court| സ്മാർട്ട് കോടതിമുറിയൊരുക്കി കേരള ഹൈക്കോടതി; കടലാസുരഹിത കോടതിയെന്ന ആശയത്തിലേക്കുള്ള ചുവടുവെപ്പ്‌

ചീഫ് ജസ്റ്റിസിന്റേതടക്കമുള്ള ആറു കോടതികളാണ് സ്മാർട്ട് കോടതിമുറികളായി മാറ്റിയത്.

  • Last Updated :
  • Share this:
കൊച്ചി: ഹൈക്കോടതിയും (Kerala High Court)പൂർണ്ണമായി സ്മാർട്ടാകുകയാണ്. ഹൈക്കോടതി രജിസ്ട്രയിൽ നേരിട്ടെത്തി ഹർജികൾ നൽകേണ്ട. എവിടെ നിന്നും ഓൺലൈനായി ഹർജികൾ മാത്രമല്ല അനുബന്ധ രേഖകളും സമർപ്പിക്കാം (Smart Court). കോടതിമുറികളും ഇ രീതിയിലേക്ക് ചുവട് മാറുന്നു. അഭിഭാഷകർ ഫയലുമായി എത്തേണ്ട, മുന്നിലുള്ള കംപ്യൂട്ടർ സ്ക്രീനിൽ വിവരങ്ങളുണ്ടാകും (paperless court). ജഡ്ജിക്കും,എതിർഭാഗം അഭിഭാഷകനും ഇത് കാണാം. കൊവിഡ് കാലത്ത് കേസുകൾ തീർപ്പാക്കുന്നതിൽ കേരളത്തിന്‍റെ പ്രകടനം മികച്ചതായിരുന്നുവെന്ന് ഇ-ഫയലിംഗ് പദ്ധതി ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

ചീഫ് ജസ്റ്റിസിന്റേതടക്കമുള്ള ആറു കോടതികളാണ് സ്മാർട്ട് കോടതിമുറികളായി മാറ്റിയത്. മറ്റു കോടതിമുറികളും വൈകാതെ സ്മാർട്ടാക്കും. ഇ-ഫയലിംഗിന് ഒപ്പം പേപ്പർരഹിത കോടതി മുറികളും , ഓഫീസുകളും കേരള ഹൈക്കോടതിയിൽ  പ്രവർത്തനസജ്ജമായി. അടുത്ത ഘട്ടമായി സംസ്ഥാനത്തെ കീഴ്കോടതികളിലും പദ്ധതി തുടങ്ങും.

അഭിമാനകരമായ നേട്ടമാണ് സംസ്ഥാനം കൈവരിച്ചിരിക്കുന്നതെന്ന് ഇ കോടതി പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. പേപ്പർ എഴുത്തുകളു൦ ജനങ്ങൾ സർക്കാർ ഓഫീസുകൾ സന്ദർശിക്കുന്നതും കുറയ്ക്കാനുള്ള ശ്രമം നടക്കുകയാണ്. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിൽ ബന്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കേരളം രാജ്യത്തിന് മറ്റു പല കാര്യങ്ങളിലും മാതൃകയായത് പോലെ സർക്കാർ സംവിധാനങ്ങൾ ഇ ഓഫീസിലേക് മാറുന്നതിലും മാതൃകയാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read-Tourist Harassed in kovalam| സ്വീഡിഷ് പൗരനെ തടഞ്ഞ സംഭവം; ഗ്രേഡ് എസ്ഐയ്ക്ക് സസ്പെൻഷൻ; സിഐയ്ക്കെതിരെ അന്വേഷണം

ജയിലുകളും കോടതികളും വീഡിയോ കോൺഫറൻസിലുടെ ബന്ധിപ്പിച്ചത് കോടതി നടപടികൾ വേഗത്തിലാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ ആഭ്യന്തര ഐടി സംഘമാണ് പദ്ധതികൾ നടപ്പിലാക്കിയത്. കൊവിഡ് കാലത്ത് ഭാഗികമായി ഇ ഫയലിംഗ് നടപ്പാക്കിയപ്പോൾ എതിർപ്പുകൾ ഉയർന്നിരുന്നെങ്കിലും തീരുമാനവുമായി ഹൈക്കോടതി ഭരണവിഭാഗം മുന്നോട്ട് പോവുകയായിരുന്നു.

വാദത്തിന് അഭിഭാഷകർ കേസ് ഫയലുകൾ കരുതേണ്ടതില്ലെന്നതാണ് പ്രകടമായ മാറ്റം. ഹർജിയടക്കം ഫയൽചെയ്ത രേഖകളൊക്കെ കോടതിമുറിയിൽ അഭിഭാഷകന്റെ മുന്നിലുളള കംപ്യൂട്ടർ സ്‌ക്രീനിൽ തെളിയും. ജഡ്ജിയുടെ മുന്നിലും എതിർകക്ഷിയുടെ അഭിഭാഷകന്റെ മുന്നിലുമുള്ള കംപ്യൂട്ടർ സ്‌ക്രീനിലും ഇത് ലഭ്യമാകും. അഭിഭാഷകർക്ക്‌ ഓൺലൈൻവഴി ഹാജരാകാനുള്ള സൗകര്യവും ഉണ്ട്. കേസുകൾ ഫയൽ ചെയ്യുന്നതും പരിശോധനകൾ പൂർത്തിയാക്കുന്നതും ഇ-മോഡ് വഴിയായിരിക്കും.ജഡ്ജിമാർ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതും ഇ-മോഡിലൂടെയാകും. ഉത്തരവുകൾ ജീവനക്കാർ എഴുതിയെടുക്കുന്നതിനുപകരമായി കംപ്യൂട്ടർ സ്വയം എഴുതും. കീഴ്‌ക്കോടതികളിലും ഇതോടൊപ്പം ഇ-ഫയലിങ് ആരംഭിക്കും.

Also Read-Price Hike |പപ്പട വില ഇന്നുമുതല്‍ കൂടും; ഉഴുന്നിന്റെയും പപ്പടക്കാരത്തിന്റെയും വില വര്‍ധിച്ചു

ജാമ്യഹർജികൾ 2020 ജൂൺ 15 മുതൽ ഇ-ഫയലിങ് വഴിയാക്കിയിരുന്നു. ഡിജിറ്റൽ ഒപ്പോടെയുള്ള ജാമ്യ ഉത്തരവുകൾ 2020 ഒക്ടോബർ 27 മുതലും ലഭ്യമാക്കി. കഴിഞ്ഞ മേയ് 17 മുതൽ എല്ലാ ഹർജികളും ഇ-ഫയൽ ചെയ്യാൻ സൗകര്യമൊരുക്കി. ഇ-ഫയലിങ് ആപ്ലിക്കേഷൻ ഹൈക്കോടതിയിലെ ഇൻ ഹൗസ് ഐ.ടി. സംഘമാണ് വികസിപ്പിച്ചത്. ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഓൺലൈനായി കേസ് ഫയൽചെയ്യാൻ സൗകര്യമൊരുക്കിയത്.കോടതി പരിഗണിക്കുന്ന കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതിലൂടെ അറിയാം. കോടതിക്ക്‌ അകത്തും പുറത്തും ഈ സംവിധാനം ഉണ്ടാകും.
Published by:Naseeba TC
First published: