• HOME
  • »
  • NEWS
  • »
  • kerala
  • »
  • സർക്കാരിന് തിരിച്ചടി; മുൻ MLA കെ കെ രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി

സർക്കാരിന് തിരിച്ചടി; മുൻ MLA കെ കെ രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി

എം എൽ എ സർക്കാർ ജീവനക്കാരനല്ലാത്തതിനാൽ മകന് ആശ്രിത നിയമനം നൽകാൻ വ്യവസ്ഥയില്ലെന്ന് ഹർജിക്കാർക്കു വേണ്ടി അഡ്വ ഇന്ദുലേഖ ജോസഫും, അഡ്വ ശബരിനാഥും കോടതിയിൽ വാദിച്ചിരുന്നു. ഈ  വാദം അംഗീകരിച്ച ഹൈക്കോടതി നിയമനം റദ്ദാക്കുകയായിരുന്നു.

kerala high court

kerala high court

  • Last Updated :
  • Share this:
കൊച്ചി:  അന്തരിച്ച ചെങ്ങന്നൂർ മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ (KK Ramachandran nair) മകന്റെ  ആശ്രിത നിയമനം  ഹൈക്കോടതി (Kerala High Court) റദ്ദാക്കി. പാലക്കാട് സ്വദേശി അശോക് കുമാർ നൽകിയ ഹർജിയിലാണ്  ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന‍്റെ നടപടി. ചട്ട വിരുദ്ധമായി   പൊതുമരാമത്ത് വകുപ്പിൽ ഗസറ്റഡ് റാങ്കിൽ പ്രത്യേക തസ്തിക സൃഷ്ടിച്ച് നടത്തിയ നിയമനമാണ് റദ്ദാക്കിയത്.

2018 ലാണ് അന്തരിച്ച ചെങ്ങന്നൂർ മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന്  സർക്കാർ ആശ്രിത നിയമനം നൽകിയത്. പൊതുമരാമത്ത് വകുപ്പിൽ  അസിസ്റ്റൻഡ് എഞ്ചിനിയറായി ഗസറ്റഡ് റാങ്കിലായിരുന്നു എഞ്ചിനിയറിംഗ് ബിരുദധാരിയായ പ്രശാന്തിന്റെ  നിയമനം. ചട്ടവിരുദ്ധമായി നടത്തിയ ഈ നിയമനമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് റദ്ദാക്കിയത്. ചട്ടങ്ങൾ ലംഘിച്ചു നടത്തിയ ആശ്രിത നിയമനം ചോദ്യം ചെയ്ത് പാലക്കാട് സ്വദേശിയായ അശോക് കുമർ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.എം

എം എൽ എ സർക്കാർ ജീവനക്കാരനല്ലാത്തതിനാൽ മകന് ആശ്രിത നിയമനം നൽകാൻ വ്യവസ്ഥയില്ലെന്ന് ഹർജിക്കാർക്കു വേണ്ടി അഡ്വ ഇന്ദുലേഖ ജോസഫും, അഡ്വ ശബരിനാഥും കോടതിയിൽ വാദിച്ചിരുന്നു. ഈ  വാദം അംഗീകരിച്ച ഹൈക്കോടതി നിയമനം റദ്ദാക്കുകയായിരുന്നു. എന്നാൽ നിർദിഷ്ട യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രത്യേകം അധികാരം വിനിയോഗിച്ചാണ് നിയമനം നൽകിയതെന്നായിരുന്നു  സർക്കാരിന്‍റെ  വിശദീകരണം.

Also Read- വി മുരളീധരന് പകരം കെ മുരളീധരൻ; മന്ത്രിമാരെ പരിചയപ്പെടുത്തുന്ന പാർലമെന്റ് കൈപ്പുസ്തകം തിരികെ വാങ്ങുന്നു

2018 ലെ മന്ത്രിസഭാ യോഗ തീരുമാനപ്രകാരമാണ് ജോലി നൽകിയതെന്നും പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും വിശദീകരിച്ചിരുന്നു. മുൻ എം എൽ എ യുടെ മകന് ചട്ടങ്ങൾ ലംഘിച്ച്  വ്യവസ്ഥകളിൽ ഇളവ് വരുത്തി നൽകിയ നിയമനം ഹൈക്കോടതി റദ്ദാക്കിയതോടെ നിയമന വിവാദങ്ങളിലകപ്പെട്ട സർക്കാരിനിതൊരു താക്കീതു കൂടിയാണ്.

Also Read- കോവിഷീല്‍ഡ് വാക്‌സിന്‍ ഇടവേള 28 ദിവസമായി കുറച്ച ഉത്തരവ് റദ്ദാക്കി; ഹൈക്കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍

പി എസ് സി സി റാങ്ക് ലിസ്റ്റിൽ പെട്ട നിരവധി ഉദ്യോഗാർത്ഥികൾ ആണ്  നിയമനം കാത്തു കഴിയുന്നത്.  അനർഹമായ  നിയമങ്ങൾക്കെതിരെ  ഇവർ സെക്രട്ടറിയേറ്റിനു മുന്നിൽ  സമരവും നടത്തിയിരുന്നു.  അതിനിടയിലാണ് ആശ്രിത  നിയമനത്തിൻ്റെ പേരിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന സർക്കാറിൻറെ രീതികളും പുറത്തുവന്നത്. കെ കെ രാമചന്ദ്രൻറെ മകൻറെ നിയമനം സംബന്ധിച്ച് വിവാദങ്ങൾ ഉയർന്നിരുന്നു. എന്നാൽ  ഇതിനെയും മറികടന്ന് പോകാനാണ് സർക്കാർ ശ്രമിച്ചത്. സർക്കാർ നിലപാടിന് കോടതിയിൽ കനത്ത പ്രഹരം കൂടിയായി ഈ ഉത്തരവ്. പുതിയ ഉത്തരവ് വരുന്നതോടെ പിൻവാതിൽ നിയമനങ്ങൾക്ക് കടിഞ്ഞാൺ വീഴുമെന്നാണ് കരുതുന്നത്.
Published by:Rajesh V
First published: