• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആലപ്പുഴയിൽ എന്താണ് സംഭവിക്കുന്നത്; ഭ്രാന്തന്മാർ അഴിഞ്ഞാടുന്ന സ്ഥലമായി ജില്ല മാറിയെന്ന് ഹൈക്കോടതി

ആലപ്പുഴയിൽ എന്താണ് സംഭവിക്കുന്നത്; ഭ്രാന്തന്മാർ അഴിഞ്ഞാടുന്ന സ്ഥലമായി ജില്ല മാറിയെന്ന് ഹൈക്കോടതി

ആലപ്പുഴ  ഇരട്ടക്കൊലപാതകത്തിൻ്റെ പശ്ചാതലത്തിലാണ് ഗൗരവമായ പരാമർശം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്

Kerala High Court

Kerala High Court

  • Last Updated :
  • Share this:
ആലപ്പുഴയിൽ എന്താണ് സംഭവിക്കുന്നത്.  ഭ്രാന്തന്മാർ അഴിഞ്ഞാടുന്ന സ്ഥലമായി ആലപ്പുഴ മാറിയെന്ന് ഹൈക്കോടതി.
ആലപ്പുഴ  ഇരട്ടക്കൊലപാതകത്തിൻ്റെ പശ്ചാതലത്തിലാണ് ഗൗരവമായ പരാമർശം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. പൊലീസുമായി ബന്ധപ്പെട്ട മറ്റൊരു കേസ് പരിഗണിക്കുമ്പോഴാണ് ആലപ്പുഴ കൊലപാതകത്തെ സംബന്ധിച്ച പരാമർശം ഹൈക്കോടതി നടത്തിയത്. ആലപ്പുഴയിൽ എന്താണ് സംഭവിക്കുന്നതെന്ന് ആശങ്ക പ്രകടിപ്പിച്ച കോടതി ഭ്രാന്തന്മാർ അഴിഞ്ഞാടുന്ന സ്ഥലമായി ആലപ്പുഴ മാറിയെന്നും നിരീക്ഷിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് പരാമർശം നടത്തിയത്. മണിക്കൂറുകൾക്കിടെ രണ്ട് കൊലപാതകങ്ങളാണ് കഴിഞ്ഞ ദിവസം ആലപ്പുഴയിൽ സംഭവിച്ചത്.

ദിവസങ്ങൾക്ക് മുമ്പ് ചില ഗുണ്ടാ ആക്രമണങ്ങളും മറ്റും നഗരത്തിന്റെ പരിസര പ്രദേശങ്ങളിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മണിക്കൂറുകൾക്കിടെ രണ്ട് ദാരുണ കൊലപാതകങ്ങൾക്ക് ആലപ്പുഴ സാക്ഷ്യം വഹിക്കേണ്ടി വന്നത്. ഇതിന് പിന്നാലെയായിരുന്നു കോടതിയുടെ പരാമർശം.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. ആലപ്പുഴ മണ്ണഞ്ചേരിയിലായിരുന്നു സംഭവം. ദേഹമാസകലം 40-ഓളം വെട്ടുകളേറ്റ ഷാനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അർധരാത്രിയോടെ മരിച്ചു.

Also Read- Political Murder | ആലപ്പുഴയിലെ കൊലപാതങ്ങളില്‍ ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവര്‍ണര്‍; റിപ്പോര്‍ട്ട് ആവശ്യപ്പെടും

ഷാനിന്റെ മരണവിവരം പുറത്തുവന്ന് മണിക്കൂറുകൾക്കകമാണ് ആലപ്പുഴയെ നടുക്കി രണ്ടാമത്തെ കൊലപാതകവും അരങ്ങേറിയത്. ബി.ജെ.പി. നേതാവും ഒ.ബി.സി. മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽക്കയറിയാണ് രഞ്ജിത്തിനെ അക്രമികൾ വെട്ടിക്കൊന്നത്.

ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. പ്രഭാത സവാരിക്കിറങ്ങാൻ തയ്യാറെടുക്കുന്നതിനിടെ അക്രമികൾ വാതിലിൽ മുട്ടുകയും വാതിൽ തുറന്നതിന് പിന്നാലെ രഞ്ജിത്തിനെ വീട്ടിൽക്കയറി ഹാളിലിട്ട് വെട്ടിക്കൊലപ്പെടുത്തിയെന്നുമാണ് വിവരം. തുടയിലും കഴുത്തിലുമാണ് രഞ്ജിത്തിന് മാരകമായി വെട്ടേറ്റത്. ആലപ്പുഴ ജില്ലാ കോടതിയിലെ പ്രമുഖ അഭിഭാഷകൻ കൂടിയാണ് കൊല്ലപ്പെട്ട രഞ്ജിത്ത്.

Also read- Political Murder| 2016 നു ശേഷം കേരളത്തില്‍ 47 രാഷ്ട്രീയ കൊലപാതകങ്ങൾ; കൊല്ലപ്പെട്ടവരിൽ ഏറെയും ആർഎസ്എസ്-ബിജെപി പ്രവർത്തകരെന്ന് കണക്കുകൾ

ഷാനിന്റെ കൊലപാതകത്തിന് പിന്നിൽ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരാണെന്നാണ് എസ്.ഡി.പി.ഐ.യുടെ ആരോപണം. രഞ്ജിത്തിന്റെ കൊലയ്ക്ക് പിന്നിൽ എസ്.ഡി.പി.ഐ. ആണെന്ന് ബി.ജെ.പി.യും ആരോപിച്ചു.
അതിനിടെ, ഷാനിനെ ഇടിച്ചിട്ട കാറിന്റെ നമ്പർ വ്യാജമാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്കൂട്ടറിൽ പോവുകയായിരുന്ന ഷാനിനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയതിന് ശേഷമാണ് വെട്ടിക്കൊന്നത്. അക്രമികൾ വന്ന വാഹനത്തിന്റെ ചില സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് നിരോധാനജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിൽ സംഘർഷസാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം കനത്ത പോലീസും കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.

Also Read-Political Murders|ആലപ്പുഴയിലെ രണ്ട് കൊലപാതകങ്ങളും ആസൂത്രിതം; പൊലീസിന് വീഴ്ച്ചയില്ലെന്ന് ജില്ലാ പൊലീസ് മേധാവി

അതിനിടെ സമാധാനം ഉറപ്പിക്കാൻ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗം ഇന്ന് നടക്കില്ല. ബി. ജെ. പി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് സർവ്വകക്ഷിയോഗം നാളത്തേക്ക് മാറ്റിയത്. യോഗത്തിന്റെ സമയം പിന്നീട് അറിയിക്കുമെന്ന് കളക്ടർ എ.അലക്‌സാണ്ടർ അറിയിച്ചു. കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകനായ രഞ്ജിത്ത് ശ്രീനിവാസന്റെ ശവസംസ്‌കാര ചടങ്ങുകൾ നിശ്ചയിച്ച സമയത്തായിരുന്നു സർവ്വകക്ഷിയോഗം നിശ്ചയിച്ചിരുന്നത്. ഈ സാഹചര്യത്തിൽ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു. സമയം തീരുമാനിച്ചത് കൂടിയാലോചന ഇല്ലാതെയെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാറും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗത്തിന്റെ സമയം മാറ്റിയത്.
Published by:Naveen
First published: