നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'പരാതി നല്‍കാനെത്തിയ ആളെ വിലങ്ങുവെച്ച് കെട്ടിനിര്‍ത്തിയ പോലീസ് നടപടി ചിന്തിക്കാന്‍പോലും കഴിയാത്ത കാടത്തം'; ഹൈക്കോടതി

    'പരാതി നല്‍കാനെത്തിയ ആളെ വിലങ്ങുവെച്ച് കെട്ടിനിര്‍ത്തിയ പോലീസ് നടപടി ചിന്തിക്കാന്‍പോലും കഴിയാത്ത കാടത്തം'; ഹൈക്കോടതി

    ഫെബ്രുവരി മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

    കേരള ഹൈക്കോടതി

    കേരള ഹൈക്കോടതി

    • Share this:
      കൊച്ചി: പരാതി നല്‍കാനെത്തിയ ആളെ വിലങ്ങുവെച്ച് കൈവരിയില്‍ കെട്ടിനിര്‍ത്തിയത് ചിന്തിക്കാന്‍പോലും കഴിയാത്ത കാടത്തമാണെന്ന് ഹൈക്കോടതി. തെന്മല സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ഉറുകുന്ന് ഇന്ദിരാ നഗറില്‍ രജനിവിലാസത്തില്‍ രാജീവിനുണ്ടായ ദുരനുഭവമാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനു കാരണമായത്.

      പരാതിയുടെ രസീത് ചോദിച്ചതിനായിരുന്നു രാജീവിന് ദുരനുഭവം ഉണ്ടായത്. സംഭവത്തില്‍ ആരോപണവിധേയരായ ഇന്‍സ്‌പെക്ടര്‍ വിശ്വംഭരനും കൂട്ടുനിന്ന എസ്‌ഐ ശാലുവും സര്‍വീസില്‍ തുടരുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

      കൊല്ലം ഡിസിആര്‍ബി ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് രാജീവ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

      Also Read-മരുമകന്‍ അമ്മായിഅപ്പന്റെ വീട്ടില്‍ 'ദത്ത്' താമസിക്കുന്നത് നാണക്കേട്; സ്വത്തിന് അവകാശം ഉന്നയിക്കാനാവില്ല; ഹൈക്കോടതി

      ഫെബ്രുവരി മൂന്നിനായിരന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധു ഫോണിലൂടെ അസഭ്യം പറഞ്ഞതില്‍ പരാതി നല്‍കാനായിരുന്നു രാജീവ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ തന്നെ ചൂരല്‍ കൊണ്ട് അടിക്കുകയും പിന്നീട് രസീത് ചോദിച്ചതിന്റെ പേരില്‍ വിലങ്ങണിയിച്ച് തടഞ്ഞുവെക്കുകയും ചെകിടത്ത് അടിക്കുകയും ചെയ്തതായി ഹര്‍ജിയില്‍ പറയുന്നു.

      Also Read-Zuckerberg | ഫെയ്സ്ബുക്കും വാട്സാപ്പും ഇന്‍സ്റ്റയും നിശ്ചലമായതില്‍ മാപ്പ് പറഞ്ഞ് സക്കര്‍ബര്‍ഗ്; നഷ്ടം 52000 കോടി

      തുടര്‍ന്ന് അമ്മയെയും സഹോദരനെയും വിളിച്ചുവരുത്തിയാണ് വിട്ടയച്ചത്. അടുത്തദിവസം ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് എസ്‌ഐ ശാലു കേസ് രജിസ്റ്റര്‍ ചെയ്തു.

      മേയ് 25ന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് പൊലീസ് സംവിധാനത്തിന്റെ തകര്‍ച്ചയാണെന്ന് കോടതി വിമര്‍ശിച്ചു.
      Published by:Jayesh Krishnan
      First published:
      )}