കൊച്ചി: കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍(Vaccination Certificate) നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുെട(PM Narendra Modi) ചിത്രം നീക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിക്കാരന് ഹൈക്കോടതിയുടെ(High Court) വിമര്‍ശനം. നരേന്ദ്ര മോദി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രയാണ് മറ്റേതെങ്കിലും രാജ്യത്തിന്റേതല്ലല്ലോ എന്ന് കോടതി ചോദിച്ചു. എന്തിനാണ് നമ്മുടെ പ്രധാനമന്ത്രിയുടെ ചിത്രം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ വയ്ക്കുന്നതിനെ കുറിച്ച് ലജ്ജിക്കുന്നതെന്നും ഹര്‍ജിക്കാരനോട് ഹൈക്കോടതി ചോദിച്ചു.
100 കോടി ജനങ്ങള്‍ക്കില്ലാത്ത എന്ത് പ്രശ്‌നമാണ് ഹര്‍ജിക്കാരനുള്ളതെന്നും ഹര്‍ജിക്കാരന്‍ കോടതിയുടെ സമയം പാഴാക്കുകയാണെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ കുറ്റപ്പെടുത്തി. നേതാക്കളുടെ പേരില്‍ രാജ്യത്ത് സര്‍വകലാശാലകളും മറ്റും ഉണ്ടല്ലോ എന്നും കോടതി ചൂണ്ടികാട്ടി.
വാക്‌സീന്‍ എടുത്തവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ബോധവത്കരണത്തിന്റെ ഭാഗമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പക്ഷം. രാജ്യസഭയില്‍ ചോദ്യത്തിന് മറുപടിയായി കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
Also Read-'സംസ്കാര സമ്പന്നതയെ കുറിച്ച് മുസ്ലീം ലീഗിന് ട്യൂഷനെടുക്കേണ്ട'; മുഖ്യമന്ത്രിക്ക് മറുപടിയുമായി പിഎംഎ സലാംKashi Viswanath Corridor | കാശിയിൽ വിശ്വാസം മാത്രമല്ല, ഭൂതകാലത്തിന്റെ മഹത്വവും അനുഭവപ്പെടും: പ്രധാനമന്ത്രിഗംഗയിലെ ലളിതാഘട്ടിനെ കാശി വിശ്വനാഥ് ക്ഷേത്രപരിസരത്തുള്ള (Kashi Viswanath Temple) മന്ദിർ ചൗക്കുമായി ബന്ധിപ്പിക്കുന്ന കാശി വിശ്വനാഥ ഇടനാഴി (Kashi Viswanath Dham) പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) ഉദ്ഘടനം ചെയ്തു.
"ഇവിടെ വന്നാൽ നിങ്ങൾ വിശ്വാസം മാത്രമല്ല കാണുക, നിങ്ങളുടെ ഭൂതകാലത്തിന്റെ മഹത്വം നിങ്ങൾക്ക് ഇവിടെ അനുഭവപ്പെടും. പൗരാണികതയും പുതുമയും എങ്ങനെ ഒന്നിക്കുന്നു എന്ന് ഇവിടെ കാണാം. പുരാതന കാലത്തെ പ്രചോദനങ്ങൾ എങ്ങനെ ഭാവിയിലേക്ക് ദിശാബോധം നൽകുന്നു എന്ന് കാശി വിശ്വനാഥ് ധാം സമുച്ചയത്തിൽ നേരിട്ട് കാണാം," പ്രധാനമന്ത്രി മോദി പറഞ്ഞു.
"കാശിയിൽ ഒരു സർക്കാർ മാത്രമേയുള്ളൂ, കയ്യിൽ ഡമരു ഉള്ളയാൾ. ഗംഗ ഒഴുകുന്ന കാശിയുടെ ഒഴുക്ക് മാറ്റി നിർത്താൻ ആർക്ക് കഴിയും?" ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
339 കോടി ചിലവിൽ ആണ് നിർമ്മാണം പൂർത്തിയാക്കിയത്. ഉദ്ഘടനത്തിനു മുൻപ് അദ്ദേഹം കാശി വിശ്വനാഥ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി.
കനത്ത സുരക്ഷയോടെ കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് പോകുമ്പോൾ, വാരാണസിയിലെ തെരുവുകളിൽ ഒരാളിൽ നിന്ന് ‘പഗ്ഡി’യും സ്കാർഫും സ്വീകരിക്കാൻ, ആളുകൾ തിങ്ങിനിറഞ്ഞ ഇടുങ്ങിയ പാതയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അകമ്പടിയോടെ യാത്ര ചെയ്ത തന്റെ കാർ നിർത്തി.
ഒരു വീഡിയോയിൽ, ഒരാൾ പ്രധാനമന്ത്രിക്ക് സമ്മാനം നൽകാൻ ശ്രമിക്കുന്നത് കാണാം. എന്നാൽ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുന്നു. എന്നാൽ പ്രധാനമന്ത്രി മോദി സമ്മാനങ്ങൾ തനിക്ക് കൈമാറാൻ അനുവദിക്കണമെന്ന് പറയുകയായിരുന്നു.
കൈകൾ കൂപ്പിപ്പിടിച്ച പ്രധാനമന്ത്രിക്കു ശിരോവസ്ത്രവും സ്കാർഫും കൈമാറുകയും ചെയ്യുന്നു.
കാശി വിശ്വനാഥ ക്ഷേത്രത്തെ ഗംഗാഘട്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള ഇടനാഴി ആരംഭിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി മോദി രാവിലെ ഉത്തർപ്രദേശിലെ തന്റെ മണ്ഡലമായ വാരാണസിയിലെ കാലഭൈരവ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയിരുന്നു.
കാശി വിശ്വനാഥ് ധാമിന്റെ പുനർവികസനത്തെക്കുറിച്ചുള്ള ചരിത്രപരവും മതപരവുമായ പ്രാധാന്യം പലർക്കും അറിയാമെങ്കിലും, പരിപാടി തത്സമയം കാണുന്ന രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവർക്കായി ക്ഷേത്രത്തെക്കുറിച്ചുള്ള ഒരു ചെറിയ ഡോക്യുമെന്ററി പ്രദർശിപ്പിക്കും.
2014-ൽ അധികാരത്തിൽ വന്നതിന് ശേഷം പ്രധാനമന്ത്രി നടത്തിയ നിരവധി വികസന പ്രവർത്തനങ്ങളിൽ ഒന്നാണ് 2018 മാർച്ചിൽ ആരംഭിച്ച ഈ ബൃഹത് പദ്ധതി. ഈ വർഷമാദ്യം പ്രധാനമന്ത്രി മോദി ‘രുദ്രാക്ഷ്’ അന്താരാഷ്ട്ര സഹകരണ കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്തു. സമ്മേളനങ്ങൾ നടത്തുന്നതിനും വിനോദസഞ്ചാരികളെയും ബിസിനസുകാരെയും നഗരത്തിലേക്ക് ആകർഷിക്കുന്നതിനുമുള്ള ആകർഷകമായ സ്ഥലമെന്ന നിലയിലാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്.
2019 മാർച്ച് 8 ന് മോദി തറക്കല്ലിട്ട 339 കോടി രൂപയുടെ പദ്ധതി, കോവിഡ് 19 പാൻഡെമിക് ആരംഭിച്ച ശേഷവും ആസൂത്രണം ചെയ്തതുപോലെ മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കി. ഗംഗയിൽ സ്നാനം ചെയ്യാനും പുണ്യനദിയിലെ ജലം ക്ഷേത്രത്തിൽ സമർപ്പിക്കാനും തിരക്കേറിയ തെരുവുകളിലൂടെ തിങ്ങിഞെരുങ്ങി പോകേണ്ടിയിരുന്ന തീർഥാടകർക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന പാത സൃഷ്ടിക്കുന്നതിനാണ് ഇടനാഴി പദ്ധതി വിഭാവനം ചെയ്തത്.
ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, വേദ കേന്ദ്രം, മുമുക്ഷു ഭവൻ, ഭോഗ്ശാല, സിറ്റി മ്യൂസിയം, വ്യൂവിംഗ് ഗാലറി, ഫുഡ് കോർട്ട് തുടങ്ങി 23 കെട്ടിടങ്ങൾ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.