• HOME
  • »
  • NEWS
  • »
  • kerala
  • »
  • പി വി അന്‍വർ എംഎൽഎയുടെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിക്കണമെന്ന് ഹൈക്കോടതി

പി വി അന്‍വർ എംഎൽഎയുടെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിക്കണമെന്ന് ഹൈക്കോടതി

തടയണ പൊളിക്കാനുള്ള ചെലവ് ഉദ്യോഗസ്ഥർ വഹിക്കണം

News18

News18

  • Last Updated :
  • Share this:
    കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ഭാര്യാ പിതാവിന്റെ ഉടമസ്ഥയിലുള്ള ചീങ്കണ്ണിപ്പാറയിലെ തടയണ പൂർണ്ണമായും പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി. കളക്ടറുടെ നേതൃത്വത്തില്‍ സ്ഥലം വിശദമായി പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. ഇത്രയേറെ ദുരന്തമുണ്ടായിട്ടും എന്തുകൊണ്ട് പഠിക്കുന്നില്ലെന്നും കോടതി ചോദിച്ചു. തടയണ പൊളിക്കാന്‍ ഉടമസ്ഥർ തന്നെ ചെലവ് വഹിക്കണമെന്നും കോടതി നിർദേശിച്ചു.

    തടയണ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് തുടര്‍ച്ചയായി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ സാഹചര്യം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.
    തടയണയില്‍ ഇപ്പോഴും വെള്ളം കെട്ടികിടക്കുന്നുണ്ടെന്നും പത്ത് കിലോമീറ്റര്‍ അകലെയാണ് ഇത്തവണ വലിയ ദുരന്തമുണ്ടായതെന്നും ഹര്‍ജിയില്‍ ആരോപിച്ചു.
    തടയണ ഇപ്പോഴും അനധികൃതമായി നിലനിൽക്കുന്നതിനെതിരെ കോടതി രൂക്ഷ വിമർശനമുയർത്തി.

    First published: