ഇടുക്കി ചിന്നക്കനാലില്‍ ഇറങ്ങിയ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം വൈകും. അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള ദൗത്യം നീട്ടിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. മയക്കുവെടി വെക്കുന്നത് ഈ മാസം 29-ന് കേസ് പരിഗണിച്ചതിന് ശേഷം മതിയെന്നും കോടതി ഉത്തരവിട്ടു.
അരിക്കൊമ്പനെ പിടികൂടുന്നതിനെതിരെ മൃഗസംരക്ഷണ സംഘടന സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
11 ടീമുകളായി 71 അംഗ ദൗത്യസേന; അരിക്കൊമ്പനെ വീഴ്ത്താൻ തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിൽ
ആനയെ പിടിക്കുന്നതിനായി തെറ്റായ നടപടികളാണ് വനംവകുപ്പ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. അരിക്കൊമ്പനെ ഈ മാസം 29 വരെ മയക്കുവെടി വെക്കാന്‍ പാടില്ല. എന്നാല്‍ ഈ കാലയളവില്‍ അരിക്കൊമ്പനെ ട്രാക്ക് ചെയ്യുന്നതിന് വനം വകുപ്പിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.
26ന് രാവിലെ നാലിന് അരികൊമ്പനെ മയക്കുവെടി വയ്ക്കുന്നതിനുളള ദൗത്യം ആരംഭിക്കാനിരിക്കെ ആണ് കോടതിയുടെ ഇടപെടല്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arikkomban, Kerala high court, Wild Elephant