• HOME
  • »
  • NEWS
  • »
  • kerala
  • »
  • നമ്മൾ എങ്ങോട്ടാണ് പോകുന്നത്? സംസ്ഥാനത്ത് നിലവിലുള്ളത് ഭീതിജനകമായ സാഹചര്യം; പോത്തൻകോട് സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി

നമ്മൾ എങ്ങോട്ടാണ് പോകുന്നത്? സംസ്ഥാനത്ത് നിലവിലുള്ളത് ഭീതിജനകമായ സാഹചര്യം; പോത്തൻകോട് സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി

തൊഴിലില്ലായ്മ അടക്കമുള്ള പ്രശ്‌നങ്ങള്‍ യുവതലമുറയെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുമെന്നും കോടതി പറഞ്ഞു

  • Last Updated :
  • Share this:
കൊച്ചി: സംസ്ഥാനത്ത് ഭീതിജനകമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് ഹൈക്കോടതി. നമ്മള്‍ എവിടേയ്ക്കാണ് പോകുന്നതെന്ന് പോത്തന്‍കോട് കൊലപാതകത്തെ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ഇതര സംസ്ഥാനക്കാരായ 50 ലക്ഷത്തിലധികം ആളുകള്‍ കേരളത്തില്‍ പണിയെടുക്കുന്നു. എന്നാല്‍ കേരളത്തിലുള്ളവര്‍ക്ക് ഇവിടെ തൊഴിലില്ല എന്നതാണ് അവസ്ഥ. തൊഴിലില്ലായ്മ അടക്കമുള്ള പ്രശ്‌നങ്ങള്‍ യുവതലമുറയെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുമെന്നും കോടതി പറഞ്ഞു. പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക്  ഭൂമി പതിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരമാര്‍ശങ്ങള്‍.

തിരുവനന്തപുരം  പോത്തൻകോട്  പട്ടാപ്പകല്‍ യുവാവിനെ വീട് കയറി ആക്രമിച്ച് വെട്ടിക്കൊന്ന കേസില്‍ പത്തുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ചിറയിൻകീഴ് ശാസ്തവട്ടം മാർത്താണ്ഡംകുഴി സുധീഷ് ഭവനിൽ നിധീഷ് (മൊട്ട-27), ശാസ്തവട്ടം സീനഭവനിൽ നന്ദീഷ് (ശ്രീക്കുട്ടൻ-23), കണിയാപുരം മണക്കാട്ടുവിളാകം പറമ്പിൽവീട്ടിൽ രഞ്ജിത് (പ്രസാദ്-28) എന്നിവരാണ് അറസ്റ്റിലായത്.
ഇതില്‍ മൂന്നുപേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. സുധീഷിന്റെ കാല് വെട്ടിയെടുത്ത് റോഡിലെറിഞ്ഞ നന്തിയെന്ന നന്തീഷ്, പ്രതികൾ വന്ന ഓട്ടോറിക്ഷയുടെ ഡ്രൈവർ രഞ്ജിത്ത്, ഓട്ടോയിലുണ്ടായിരുന്ന നിധീഷ് എന്നിവരും കസ്റ്റഡിയിലായ പത്തുപേരിലുണ്ട്. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒട്ടകം രാജേഷ്, ആഴൂര്‍ ഉണ്ണി എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.കൊല നടത്താനായി പ്രതികള്‍ സഞ്ചരിച്ച ഓട്ടോയും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് മംഗലപുരത്ത് പ്രതികള്‍ കൊലപാതകം നടത്തേണ്ട രീതി സംബന്ധിച്ച് റിഹേഴ്സല്‍ നടത്തിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പോത്തൻകോട് കല്ലൂരിലെ വീട്ടില്‍വച്ചാണ് പ്രതികള്‍ ആക്രമിച്ചത്. കല്ലൂരിലെ വീട്ടില്‍ സുധീഷ് ഒളിച്ച് താമസിക്കുകയായിരുന്നില്ലെന്ന് വീട്ടുടമ സജീവ് പറഞ്ഞു. നാല് ദിവസം മുൻപ് സുധീഷ് ഇവിടെ പണിക്ക് വന്നിരുന്നു. അതിന് ശേഷം തിരിച്ച് പോയി. ഇന്നലെ പ്രതികള്‍ ആക്രമിച്ചപ്പോള്‍ സുധീഷ് ഓടിക്കയറി വരികയായിരുന്നെന്നും സജീവ് പറഞ്ഞു.

കേസിലെ മൂന്നാം പ്രതി ശ്യാം കൊല്ലപ്പെട്ട സുധീഷിൻ്റെ ഭാര്യാ സഹോദരനാണ്. ഇയാളാണ് സുധീഷിൻ്റെ ഒളിത്താവളം ഗുണ്ടാസംഘത്തിന് കാട്ടിക്കൊടുത്തത്. കഞ്ചാവ് വിൽപ്പനയെ
ചൊല്ലിയുള്ള തർക്കത്തിൽ കൊല്ലപ്പെട്ട സുധീഷ് ശ്യാമിനെ മർദ്ധിച്ചിരുന്നു. പ്രതി സുധീഷ് ഉണ്ണിയുടെ അമ്മയ്ക്ക് നേരെ ബോബെറിഞ്ഞതിലുള്ള കാരണമെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി. കൊലയാളി സംഘത്തെ കൂട്ടിച്ചേർത്തതും, കൊലയുടെ ആസൂത്രണം നടത്തുകയും ചെയ്തത് ഒട്ടകം രാജേഷാണ് പോലീസ് വ്യക്തമാക്കി.

സുധീഷിനെതിരെ വിവിധ വിഷയങ്ങളിൽ   പകരം വീട്ടാൻ കാത്തിരുന്നവർ ഒത്തുകൂടി നടത്തിയ ആക്രമണമാണ് ശനിയാഴ്ച പോത്തൻകോട് കല്ലൂരിൽ നടന്നതെന്നാണ് സൂചന. ഏതെങ്കിലും ഒരു സംഭവത്തിൻ്റെ മാത്രം തുടർച്ചയല്ല ആക്രമണത്തിനു പിന്നിലെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.ആക്രമണം നടത്തിയവരിൽ പലർക്കും പല സംഭവങ്ങളിലായി സുധീഷുമായി ശത്രുതയുണ്ടായിരുന്നു. ഇതിലൂടെയുണ്ടായ പ്രതികാരമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 11 പേർ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് പ്രതികളെ ചോദ്യം ചെയ്ത ശേഷം  പോലീസ് ഉറപ്പിച്ചിട്ടുണ്ട്.
Published by:Naveen
First published: