• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രിയാ വർഗീസിന് യോഗ്യതയില്ലെന്ന് യുജിസി; നിയമനത്തിനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി

പ്രിയാ വർഗീസിന് യോഗ്യതയില്ലെന്ന് യുജിസി; നിയമനത്തിനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി

സ്റ്റേ ഉത്തരവ് ഹൈക്കോടതി ഒക്ടോബർ 20 വരെ നീട്ടി. കേസില്‍ എതിർ സത്യവാങ്മൂലം നൽകാൻ പ്രിയവർഗീസിന് കോടതി സമയം അനുവദിച്ചിട്ടുണ്ട്

  • Share this:
കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമനത്തിനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി.നിയമനത്തിനുള്ള സ്റ്റേ ഉത്തരവ് ഒക്ടോബർ 20 വരെ ദീർഘിപ്പിച്ചു കൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.

അഭിമുഖത്തില്‍ പ്രിയക്ക് ഒന്നാം റാങ്ക് നല്‍കിയ ഉത്തരവിനെതിരെ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്.ബി. കോളേജ് അധ്യാപകൻ ഡോ. ജോസഫ് സ്കറിയ നൽകിയ ഹർജിലാണ് നടപടി,

പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസ്സറാകാനുള്ള നിശ്ചിത അധ്യാപന പരിചയമില്ലെന്നും, ഗവേഷണകാലം അധ്യാപന പരിചയമായി കണക്കുകൂട്ടാനാവില്ലെന്നും യൂ ജി സി സത്യവാഗ്മൂലം നൽകി.യു ജി സി ക്കു വേണ്ടി ഡൽഹിയിലെ യുജിസി എഡ്യൂക്കേഷൻ ഓഫീസറാണ് സത്യവാങ്മൂലം നൽകിയത്.

Also Read:-കണ്‍സെഷന്‍ ചോദിച്ചെത്തിയ അച്ഛനെയും മകളെയും മര്‍ദിച്ച KSRTC ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

സ്റ്റുഡന്റസ് സർവീസ് ഡയറക്ടർ തസ്തിക അധ്യാപനവുമായോ ഗവേഷണവുമായോ ബന്ധപ്പെട്ടതാണെങ്കിൽ മാത്രമേ അധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടുള്ളു വെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്.സർവ്വകലാശാല ചട്ടങ്ങളും സർക്കാർ ഉത്തരവും പ്രകാരം സ്റ്റുഡന്റസ് സർവീസ് ഡയറക്ടർ തസ്തിക അനധ്യാപക വിഭാഗമാണ്.

ഗവേഷണകാലവും,സ്റ്റുഡന്റസ് സർവീസ് ഡയറക്റ്റർ കാലയളവും ഒഴിവായാൽ,ഏട്ടു വർഷത്തെ അധ്യാപന പരിചയത്തിന് പകരം ഹർജിയില്‍ പരാതിക്കാരൻ ഉന്നയിച്ചിട്ടുള്ള മൂന്നര വർഷത്തെ അധ്യാപന പരിചയം മാത്രമാണ് പ്രിയവർഗീസിനുള്ളത്.കേസില്‍ എതിർ സത്യവാങ്മൂലം നൽകാൻ പ്രിയവർഗീസിന് കോടതി സമയം അനുവദിച്ചിട്ടുണ്ട്.
Published by:Arun krishna
First published: