നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ ഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തിന് ഇടക്കാല സ്റ്റേ

  സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ ഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തിന് ഇടക്കാല സ്റ്റേ

  ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഇ ഡിയുടെ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

  കേരള ഹൈക്കോടതി

  കേരള ഹൈക്കോടതി

  • Share this:
   കൊച്ചി: സ്വർണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സിക്കെതിരേ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഇ ഡിയുടെ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ജുഡീഷ്യല്‍ അന്വേഷണത്തിനെതിരായ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കും. ഇതിനുശേഷം കോടതി വിശദമായ വാദം കേള്‍ക്കും.

   ജസ്റ്റിസ് വി കെ മോഹനൻ കമ്മീഷന്‍ നിയമനം അസാധുവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇഡിയുടെ ഹര്‍ജി. കമ്മീഷനെ നിയമിച്ചത് അധികാര ദുര്‍വിനിയോഗമെന്നായിരുന്നു ഇ ഡിയുടെ വാദം. കേന്ദ്ര ഏജന്‍സി ഉള്‍പ്പെട്ട കേസില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും സമാന്തര അന്വേഷണം ശരിയല്ലെന്നുമായിരുന്നു ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഇഡി വാദം. സ്വര്‍ണക്കടത്തിലെ അന്വേഷണം അട്ടിമറിക്കാനാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതെന്നും മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് കമ്മീഷനെ നിയോഗിച്ച് ഉത്തരവിറക്കിയതെന്നും ഇ ഡി ആരോപിച്ചിരുന്നു. എന്നാല്‍ ജുഡീഷ്യല്‍ കമ്മീഷനെതിരായ ഇഡിയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇതുതള്ളിയാണ് കോടതി ഇടക്കാല ഉത്തരവിറക്കിയത്.

   Also Read- ആൾക്കൂട്ടം നിയന്ത്രിയ്ക്കുക; അല്ലെങ്കിൽ മദ്യശാലകൾ അടച്ചിടുക; ഹൈക്കോടതിയുടെ താക്കീത്

   ഇതേ വിഷയത്തിൽ സർക്കാരിന് ഹൈക്കോടതിയിൽ നിന്നുണ്ടാകുന്ന രണ്ടാമത്തെ തിരിച്ചടിയാണിത്. നേരത്തേ ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയെ നിര്‍ബന്ധിച്ചു എന്ന ആരോപണം ഉയർത്തിക്കൊണ്ടായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം.

   മുഖ്യമന്ത്രിക്കെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിലായിരുന്നു ഇ ഡിക്കെതിരായ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം. ഇക്കാര്യം അന്വേഷിക്കാന്‍ ജസ്റ്റിസ് വി കെ മോഹനനെ ജുഡീഷ്യല്‍ കമ്മീഷനായി സര്‍ക്കാര്‍ നിയമിച്ചിരുന്നു. കള്ളപ്പണം വെളുപ്പിച്ച കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ പ്രതികളായ സ്വപ്ന, സന്ദീപ് എന്നിവരോട് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ ഡി ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം.

   Also Read- 37കാരിയായ വീട്ടമ്മ പ്രസവിച്ചയുടൻ കുഞ്ഞിനെ 24 കാരനായ കാമുകന് നൽകി; കുഞ്ഞ് അവശനിലയിലായി

   അതേസമയം, കോടതി വിധിയില്‍ തുടര്‍ നടപടികള്‍ പരിശോധിക്കുമെന്നും ജുഡീഷ്യല്‍ കമ്മീഷനെ വച്ചത് നിയമപരമാണെന്നും സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പ്രതികരിച്ചു. അധികാര പരിധിക്കുള്ളില്‍ നിന്നാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത്. സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനത്തില്‍ ഇടപെടുന്ന സാഹചര്യമുണ്ടായി. അതിന്റെ പിന്നിലുള്ള കാര്യം കണ്ടെത്താനാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. സ്റ്റേ മാറ്റി മുന്നോട്ടു കൊണ്ടുപോകാനാകുമോ എന്ന് പരിശോധിക്കുമെന്നും സ്റ്റേ വന്നത് കൊണ്ട് പ്രശ്‌നം ഇല്ലാതാകുന്നില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
   Published by:Rajesh V
   First published: