• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'റോഡിൽ കുഴിയുണ്ടാകുന്നത് ജനങ്ങളുടെ കുഴപ്പംകൊണ്ടല്ല'; വിമർശനവുമായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

'റോഡിൽ കുഴിയുണ്ടാകുന്നത് ജനങ്ങളുടെ കുഴപ്പംകൊണ്ടല്ല'; വിമർശനവുമായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

ഗട്ടറില്‍നിന്ന് ഒഴിഞ്ഞുമാറി ഡ്രൈവ് ചെയ്യുന്നതല്ല റോഡ് സേഫ്റ്റി. റോഡ് നന്നാക്കാന്‍ പറയേണ്ടത് കോടതിയാണോ എന്നും ഉദ്യോഗസ്ഥര്‍ വേണ്ടത് ചെയ്യുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു

  • Last Updated :
  • Share this:
    കൊച്ചി: റോഡുകളില്‍ കുഴി ഉണ്ടാകുന്നത് യാത്രക്കാരുടെ കുഴപ്പം കൊണ്ടല്ലെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ (Justice Devan ramachandran). അധികൃതരെ ചോദ്യം ചെയ്യാന്‍ യാത്രക്കാര്‍ക്ക് കഴിയുന്നില്ല. ഗട്ടറില്‍നിന്ന് ഒഴിഞ്ഞുമാറി ഡ്രൈവ് ചെയ്യുന്നതല്ല റോഡ് സേഫ്റ്റി. റോഡ് നന്നാക്കാന്‍ പറയേണ്ടത് കോടതിയാണോ എന്നും ഉദ്യോഗസ്ഥര്‍ വേണ്ടത് ചെയ്യുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. 'അപകടരഹിത കൊച്ചി' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    'ജനങ്ങളോട് നിങ്ങള്‍ സുരക്ഷിതരായിരിക്കണം, ഹെല്‍മെറ്റ് വെക്കണം, സീറ്റ് ബെല്‍റ്റ് ഇടണം എന്നുപറയുന്നതിനൊപ്പം തന്നെ റോഡ് പരിപാലിക്കുന്നവര്‍ തങ്ങള്‍ ചെയ്യുന്നത് കൃത്യമാണെന്ന് ജനങ്ങള്‍ക്ക് ഒരു ഉറപ്പ് കൊടുക്കണം. നമ്മള്‍ റോഡില്‍ കാണുന്ന എല്ലാ നിയമലംഘനങ്ങളും ജനങ്ങള്‍ ഉണ്ടാക്കുന്നതല്ല. അധികൃതര്‍ കണ്ണടയ്ക്കുന്നതോ, അധികൃതര്‍ ഉണ്ടാക്കുന്നതോ ആണ്. കുഴി ജനങ്ങളുണ്ടാക്കുന്നതല്ല. നമ്മളാരും പിക്കാസ് കൊണ്ടുപോയി കുഴി ഉണ്ടാക്കുന്നില്ല'- അദ്ദേഹം പറഞ്ഞു.

    Related News- 'തകർന്നു കിടക്കുന്ന റോഡുകൾ ഒരാഴ്ചയ്ക്കുള്ളിൽ നന്നാക്കണം'; കളക്ടർമാരെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

    റോഡിലെ കുഴികൾ മൂടണം എന്നു കോടതിക്കു പറയേണ്ടി വരുന്നത് ഗതികേടാണെന്നും കോടതി ഇതു പറയുമ്പോള്‍ നമ്മള്‍ എവിടെ എത്തി എന്നു ചിന്തിക്കണമെന്നും ഹൈക്കോടതി ജഡ്ജി നേരത്തെ പറഞ്ഞിരുന്നു. ദേശീയ പാതയിലെ കുഴിയടയ്ക്കൽ നടപടികൾ അടിയന്തരമായി പരിശോധിക്കാൻ ഹൈക്കോടതി നിർദേശം നൽകി.

    Also Read- റോഡിലെ വെള്ളക്കെട്ടില്‍ 'കുളിയും തപസ്സും' നടത്തി പ്രതിഷേധിച്ച് യുവാവ്; വാഴ നടണമെന്ന് ഉപദേശിച്ച് എംഎല്‍എ

    ഇടപ്പളളി- മണ്ണുത്തി ദേശീയപാതയിലെ അറ്റകുറ്റപ്പണി തൃശൂർ - എറണാകുളം ജില്ലാ കളലക്ടർമാർ പരിശോധിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അമിക്കസ് ക്യൂറി വഴിയാണ് ജസ്റ്റിസ് നിർദേശം നൽകിയത്. ദേശീയപാതയിലെ കുഴിയടയ്ക്കൽ നിലവാരമില്ലാതെയാണെന്ന മാധ്യമ വാർത്തകളെ തുടർന്നാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്.

    Also Read- Jawan| മദ്യത്തിന് പേര് ‘ജവാൻ’ സൈനികർക്ക് നാണക്കേട്; റമ്മിന്റെ പേര് മാറ്റണമെന്ന് നിവേദനം

    കോടതി ഇടപെടലിന് പിന്നാലെ കറുകുറ്റിയിലെ പ്രവൃത്തികള്‍ എറണാകുളം സബ് കളക്ടര്‍ പി വിഷ്ണുരാജിന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി വിലയിരുത്തി. കുഴിയടയ്ക്കല്‍ ജോലികള്‍ ദേശീയപാത അതോറിറ്റി വേഗത്തിലാക്കി. ഒരാഴ്ചയ്ക്കകം കുഴികള്‍ പൂര്‍ണമായി മൂടണമെന്നാണ് കോടതിയുടെ അന്ത്യശാസനം.
    Published by:Rajesh V
    First published: