• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Police| 'പൊലീസുകാർ രാജാക്കന്മാരല്ല, നിങ്ങളാരാ ചോദിക്കാൻ എന്ന സമീപനം മാറണം; എല്ലാ സ്റ്റേഷനുകളും ജനമൈത്രി ആകണം': ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

Kerala Police| 'പൊലീസുകാർ രാജാക്കന്മാരല്ല, നിങ്ങളാരാ ചോദിക്കാൻ എന്ന സമീപനം മാറണം; എല്ലാ സ്റ്റേഷനുകളും ജനമൈത്രി ആകണം': ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

ജനമൈത്രി സ്റ്റേഷൻ എന്ന പേരിൽ പ്രത്യേക സ്റ്റേഷനുകളല്ല വേണ്ടത്, എല്ലാ സ്റ്റേഷനുകളും ജനമൈത്രി ആകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

  • Last Updated :
  • Share this:
കൊച്ചി: പൊലീസുകാർക്കെതിരെ (Kerala Police)  നിശിത വിമർശനവുമായി ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ (Justice Devan Ramachandran). പൊലീസ് മാറേണ്ട സമയം അതിക്രമിച്ചുവെന്നും രാജാക്കന്മാർ ആണെന്ന തോന്നൽ പോലീസുകാർക്ക് ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.  പൊലീസുകാർക്കെതിരെ നടപടി  വേണമെന്ന  കോടതി ഉത്തരവുകൾ (Court Verdicts)  പോലീസ് സേനയുടെ മനോവീര്യം തകർക്കുമെന്ന  നിലപാട് മാറണമെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ (Kerala Police Officers Association) സംഘടിപ്പിച്ച ഓൺലൈൻ പ്രഭാഷണപരമ്പരയിൽ  പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.

തെറ്റ് ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി നിർത്താനുള്ള മനോധൈര്യം  ആണ് സേനക്ക് ഉണ്ടാകേണ്ടത്. പൊലീസുകാരെ കുറിച്ചുള്ള പരാതികളാണ് നിരന്തരം കോടതികളിൽ എത്തുന്നത്. കേസുകൾ മറ്റു ഏജൻസിക്ക് കൈമാറണമെന്ന്  പറയുമ്പോൾ പോലീസ് എതിർക്കുന്നത് വിചിത്രമാണ്. ജനമൈത്രി സ്റ്റേഷൻ എന്ന പേരിൽ പ്രത്യേക സ്റ്റേഷനുകളല്ല വേണ്ടത്, എല്ലാ സ്റ്റേഷനുകളും ജനമൈത്രി ആകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

Also Read- Kondotty Rape Attempt | മലപ്പുറത്ത് 21കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് പതിനഞ്ച് വയസുകാരന്‍; കുറ്റം സമ്മതിച്ച് പ്രതി

ലോകം മാറുന്നതനുസരിച്ച് പോലീസ് മാറുന്നുണ്ടോ? നല്ല യൂണിഫോമിൽ വന്ന് നിന്നതു കൊണ്ട് മാറ്റമുണ്ടാവില്ല.  ചിന്താഗതിയാണ് മാറേണ്ടത്. കൊളോണിയൽ കാലഘട്ടത്തിൽ പോലീസ് എന്നാൽ സാധാരണക്കാരനെ അടിച്ചൊതുക്കാനുള്ള ഉപാധി മാത്രമായിരുന്നു.  ഇന്നും പൊലീസിൽ ഒരു വിഭാഗം ഈ കൊളോണിയൻ ചിന്തയാണ് പിന്തുടരുന്നത്. ഇത് എല്ലാവരെയും തന്നെ സേനയിൽ ബാധിക്കുന്നുണ്ട്. സാധാരണക്കാരൻ എന്ന നിലയിലാണ് പല കേസുകളിലും താൻ പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read- Kondotty Rape Attempt: 'ഷാള്‍ വായ്ക്കുള്ളില്‍ കുത്തിക്കയറ്റി; കൈകള്‍ കെട്ടി; പെൺകുട്ടിയെത്തിയത് അര്‍ധനഗ്നയായി’: പീഡനശ്രമത്തെ കുറിച്ച് ദൃക്സാക്ഷി

സമൂഹ മാധ്യമങ്ങളിൽ പൊലീസിന് വിമർശനം ഉണ്ടാകുന്നത് ജനങ്ങളോട് അടുത്ത് നിന്ന് പ്രവർത്തിക്കുന്നത് കൊണ്ടാണ്. മറ്റൊരു സേനയ്ക്കും ഇത്തരം വിമർശനങ്ങൾ നേരിടേണ്ടി വരുന്നില്ല.  ഈ രാജ്യത്ത്  ജുഡീഷ്യറിയെ അടക്കം വിമർശിക്കാൻ സാധാരണക്കാരന് അധികാരം ഉണ്ട്. കാരണം എല്ലാവരും ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഒരു രാജ്യത്തിന്റെ തന്നെ സാംസ്കാരിക മുഖമാണ് പോലീസ്. അത് സേനയിൽ ഉള്ള മുഴുവൻ പേരും മനസ്സിലാക്കണം. ഓരോരുത്തരുടെയും ജോലി വച്ച് ജനങ്ങൾക്ക് മുകളിലുള്ള അധികാരം നിശ്ചയിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊലീസ് സ്റ്റേഷനുകളിലേക്ക് ധൈര്യത്തോടെ എല്ലാവർക്കും കടന്നു വരാൻ കഴിയണം. ജനമൈത്രി പോലീസ് സ്റ്റേഷൻ എന്ന് പ്രത്യേകം പറയേണ്ടതില്ല, എല്ലാ പോലീസ് സ്റ്റേഷനും ജനമൈത്രി പൊലീസ് സ്റ്റേഷനുകൾ ആയി മാറണം. നിങ്ങളാരാണ് എന്നോട് ചോദിക്കാൻ എന്നതാണ് ഇപ്പോഴത്തെ പോലീസിൻറെ സമീപനം. ഇത് മാറ്റേണ്ടതുണ്ട്. പോലീസിനോട് ഒന്നും തിരിച്ച് ചോദിക്കാൻ പാടില്ല എന്ന മനോഭാവവും മാറണം. ജോലി ഭാരത്തിന്റെ പേരിൽ സാധാരണക്കാരനോട് അധികാരമായി പെരുമാറരുത്. ഈ ജോലി നിങ്ങൾ തന്നെ തെരഞ്ഞെടുത്തതാണ്. ആരും അടിച്ച് ഏൽപ്പിച്ചത് അല്ല. അതുകൊണ്ട് ജോലി ഭാരത്തിൻറെ പേരിൽ ആരും പ്രകോപനപരമായി പെരുമാറരുതെന്നും അദ്ദേഹം പറഞ്ഞു.
Published by:Rajesh V
First published: