• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്പെഷ്യൽ മാര്യേജ്; ' കല്യാണത്തിന് 30 ദിവസത്തെ നോട്ടീസ് വേണോ?' കേരള ഹൈക്കോടതി

സ്പെഷ്യൽ മാര്യേജ്; ' കല്യാണത്തിന് 30 ദിവസത്തെ നോട്ടീസ് വേണോ?' കേരള ഹൈക്കോടതി

ആചാരങ്ങളിലും മറ്റും കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടായ സ്ഥിതിക്ക് വിവാഹം സാധുവാകുന്നതിന് ഇത്രയധികം കാലദൈർഘ്യം പുനർ ചിന്തിക്കപ്പെടേണ്ടതാണെന്ന് ഹൈക്കോടതി

  • Share this:

    കൊച്ചി: സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം സാധുവാകുന്നതിന് 30 ദിവസത്തെ നോട്ടീസ് കാലവാധി ഇക്കാലത്തും വേണോയെന്ന് കേരള ഹൈക്കോടതി. സ്പെഷ്യൽ മാര്യേജ് ആക്ടിലെ നോട്ടീസ് കാലയളവ് ചോദ്യം ചെയ്ത് എറണാകുളം സ്വദേശികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് സത്യവാങ്മൂലം നൽകാനും കോടതി നിർദേശിച്ചു.

    സ്പെഷ്യൽ മാര്യേജ് ആക്ടിലെ ചട്ടം 5 പ്രകാരം വിവാഹം സാധുവാകുന്നതിന് 30 ദിവസം നോട്ടീസ് കാലയളവ് പൂർത്തീകരിക്കണം. വിവാഹം രജിസ്റ്റർ ചെയ്യുന്ന സ്ഥലപരിധിയിൽ 30 ദിവസമായി താമസിക്കുന്നവരാകണം വധു വരന്മാർ എന്നുമാണ് നിയമം. ഈ വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്നും നിർദേശരൂപത്തിലുള്ള വ്യവസ്ഥകൾപാലിക്കണമെന്ന് നിർബന്ധമില്ലാത്തതാണെന്നുമാണ്‌ ഹർജിയിൽ പറയുന്നത്.

    ഹർജി പരിഗണിച്ച കോടതി, ആചാരങ്ങളിലും മറ്റും കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടായ സ്ഥിതിക്ക് വിവാഹം സാധുവാകുന്നതിന് ഇത്രയധികം കാലദൈർഘ്യം പുനർ ചിന്തിക്കപ്പെടേണ്ടതാണെന്ന് ജസ്റ്റിസ് വി.ജി. അരുൺ ചൂണ്ടിക്കാട്ടി.
    Also Read- ഹോട്ടല്‍ ജീവനക്കാരുടെ ഹെൽത്ത് കാർഡിന് രണ്ടാഴ്ച്ച കൂടി; ഫെബ്രുവരി 16 മുതല്‍ നടപടിയെന്ന് ആരോഗ്യമന്ത്രി വീണാജോർജ്

    കുറഞ്ഞ ദിവസത്തെ അവധിക്കാണ് പലരും വിദേശത്തു നിന്ന് എത്തുന്നത്. ഇതിനിടയിലാണ് പലരുടേയും വിവാഹം നടക്കുന്നത്. എന്നാൽ, വിവാഹം കഴിക്കാൻ നോട്ടീസ് കാലയളവ് തീരുന്നതു വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. വിവര, വിജഞാന, സാമൂഹികതലങ്ങളിൽ ഏറെ മാറ്റങ്ങളുണ്ടായ കാലത്ത് ഇത്തരമൊരു കാത്തിരിപ്പിന്റെ ആവശ്യമുണ്ടോയെന്ന് നിയമനിർമാതാക്കൾ പരിശോധിക്കണമെന്നാണ് കോടതി പറഞ്ഞത്.

    Also Read- ദേശീയപാതയിൽ ഓയിലിൽ തെന്നിവീണ് അഞ്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്; ഒരു യുവാവിന്റെ കൈയുടെ എല്ല് പൊട്ടി

    അതേസമയം, വിദേശത്തേക്ക് മടങ്ങേണ്ടതിനാൽ 30 ദിവസത്തെ നോട്ടീസ് കാലയളവിൽ ഇളവ് നൽകി ഇടക്കാല ഉത്തരവിറക്കണമെന്ന് ഹർജിക്കാരുടെ ആവശ്യം കോടതി തള്ളി. വ്യവസ്ഥ ഭരണഘടനാവിരുദ്ധമെന്ന് ബോധ്യമാകാത്തതിനാൽ ഇടക്കാല ഉത്തരവിടാനാകില്ലെന്ന് കോടതി പറഞ്ഞു.

    അതേസമയം, വിവാഹം സംബന്ധിച്ച എതിർപ്പുകൾ അറിയിക്കാനാണ് 30 ദിവസത്തെ കാലവധിയെന്ന് ഡെപ്യൂട്ടി സോളിസീറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഒരു മാസത്തിനു ശേഷം ഹർജി വീണ്ടും പരിഗണിക്കും.

    Published by:Naseeba TC
    First published: