കൊച്ചി: പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കേരള ഹൈക്കോടതി. സർക്കാർ ജീവനക്കാർ പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ കോടതി, പണിമുടക്കുന്നവർക്ക് ശമ്പളത്തിന് അർഹതയില്ലെന്നും പറഞ്ഞു.
പണിമുടക്കുന്നവർക്ക് സർക്കാർ ശമ്പളം നൽകുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം.
Also Read- ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 14കാരിയുമായി കടന്നു; കെഎസ്ആർടിസി ജീവനക്കാരനായ 55കാരൻ അറസ്റ്റില്‍
കഴിഞ്ഞ വർഷം സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിനെതിരെ തിരുവനന്തപുരം സ്വദേശി ചന്ദ്രചൂഡൻ നായർ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പണിമുടക്കുന്നവർക്കു സർക്കാർ ഖജനാവിൽ നിന്നു ശമ്പളം നൽകുന്നത് ശരിയല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
സർവീസ് ചട്ടം റൂൾ 86 പ്രകാരം പണിമുടക്ക് നിയമ വിരുദ്ധമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി. പണിമുടക്കിയ ജീവനക്കാർക്ക് ശമ്പളം അനുവദിച്ചതിനെ നേരത്തെയും ഹൈക്കോടതി വിമർശിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.