• HOME
  • »
  • NEWS
  • »
  • kerala
  • »
  • കുഴികൾ അടയ്ക്കണമെങ്കിൽ പേര് 'കെ-റോഡ്' എന്നാക്കണോ?; പരിഹാസവുമായി ഹൈക്കോടതി

കുഴികൾ അടയ്ക്കണമെങ്കിൽ പേര് 'കെ-റോഡ്' എന്നാക്കണോ?; പരിഹാസവുമായി ഹൈക്കോടതി

നല്ല റോഡ് എന്നത് ജനങ്ങളുടെ അവകാശമാണെന്നും അതിനുള്ള പണം മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി

Kerala High Court

Kerala High Court

  • Last Updated :
  • Share this:
    കൊച്ചി: റോഡുകളുടെ ശോചനീയമായ അവസ്ഥയില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി (Kerala High Court). റോഡുകളിലെ കുഴിയടയ്ക്കണമെങ്കില്‍ 'കെ- റോഡ്' എന്ന് പേരിടണമോയെന്ന് ഹൈക്കോടതി ചോദിച്ചു. റോഡുകളുടെ മോശം അവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. നല്ല റോഡ് എന്നത് ജനങ്ങളുടെ അവകാശമാണെന്നും അതിനുള്ള പണം മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

    നിരത്തുകളിലെ അപകടങ്ങള്‍ ഓരോ ദിവസവും വര്‍ധിച്ചുവരികയാണ്. റോഡുകള്‍ ആറ് മാസത്തിനകം താറുമാറായാല്‍ വിജിലന്‍സ് കേസെടുക്കണം. ഒരു വര്‍ഷത്തിനുളളില്‍ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കണം. എഞ്ചിനീയർമാർക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. കേരളത്തില്‍ എല്ലായിടത്തും ഒരുപോലെ മഴ പെയ്യുമ്പോള്‍ ചില റോഡുകള്‍ മാത്രം നശിക്കുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു.

    റോഡുകള്‍ ഇങ്ങനെ കിടക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു. റോഡിലെ കുഴികളില്‍ വീണ് അപകടമുണ്ടാകുന്നത് വര്‍ധിക്കുന്നത് കണ്ടുനില്‍ക്കാന്‍ കഴിയില്ലെന്നും കോടതി വിമര്‍ശിച്ചു. കേസ് ഓഗസ്റ്റ് ഒന്നിന് വീണ്ടും പരിഗണിക്കും. റോഡുകളുടെ മോശം അവസ്ഥയില്‍ മുന്‍പും കോടതി വിമർശനം ഉന്നയിച്ചിരുന്നു.

    പാലക്കാട്ട് സ്കൂൾ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ പതിനാറുകാരന് ദാരുണാന്ത്യം

    പാലക്കാട്  അകത്തേത്തറയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥി റെയിൽവേ കോളനിയ്ക്ക് സമീപം മേലേമുരളി സ്വദേശി വിഷ്ണു (16) വാണ് മരിച്ചത്.

    ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും തെറിച്ച് വീണ് ബസിനടിയിൽപ്പെട്ട് തൽക്ഷണം മരിയ്ക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് കൃഷ്ണകുമാറിനെ ഗുരുതര പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    അകത്തേത്തറ  എൻഎസ്എസ് എഞ്ചിനിയറിംങ് കോളെജിൻ്റെ പ്രവേശന കവാടത്തിന് മുമ്പിലാണ് ദാരുണ അപകടം. ഉമ്മിണി ഭാഗത്ത് നിന്നും പാലക്കാട് ഭാരത് മാത സ്കൂളിലെ കുട്ടികളെ ഇറക്കി വന്ന ബസും, എതിർദിശയിൽ ചെക്കിനി പാടത്ത് കളിക്കാൻ പോയി  വരികയായിരുന്ന കുട്ടികളുടെ യമഹ ബൈക്കും നേർക്ക് നേർ ഇടിക്കുകയായിരുന്നു. ബൈക്കിൻ്റെ പുറകിലിരുന്ന വിഷ്ണു ഇടിയുടെ ആഘാതത്തിൽ ബസിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

    വിഷ്ണുവിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒലവക്കോട്  സെൻറ് തോമസ് സ്കുളിലെ പത്താം  ക്ലാസ് വിദ്യാർഥിയാണ് മരിച്ച വിഷ്ണു.  അമ്മ സബിത ആലത്തൂർ സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരിയാണ്.
    Published by:Rajesh V
    First published: