നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പെണ്‍മക്കളെ പീഡിപ്പിച്ചെന്ന കേസില്‍ ആണ്‍മക്കളെ കുടുക്കി പോലീസ്;അന്വേഷണത്തിന് ഹൈക്കോടതി

  പെണ്‍മക്കളെ പീഡിപ്പിച്ചെന്ന കേസില്‍ ആണ്‍മക്കളെ കുടുക്കി പോലീസ്;അന്വേഷണത്തിന് ഹൈക്കോടതി

  മകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിനായി വാങ്ങിനല്‍കിയ മൊബൈല്‍ ഫോണിലൂടെയാണ് പ്രതിയെ പരിചയപ്പെടുന്നത്

  കേരള ഹൈക്കോടതി

  കേരള ഹൈക്കോടതി

  • Share this:
   കൊച്ചി: നാടുവിട്ട പെണ്‍മക്കളെ കണ്ടെത്തിയ ശേഷം അവരെ പീഡിപ്പിച്ചെന്ന പേരില്‍ ആണ്‍മക്കളെ കേസില്‍ കുടുക്കിയ പൊലീസ് നടപടിയില്‍ ഇടപെട്ട് ഹൈകോടതി. കൊച്ചിയില്‍ ചെരിപ്പുകച്ചവടം നടത്തുന്ന ഡല്‍ഹി സ്വദേശികളായ ദമ്പതികളുടെ മക്കളുമായി ബന്ധപ്പെട്ട വിഷയം ഒരു അഭിഭാഷകന്‍ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് കേടതി സ്വമേധയാ ഹര്‍ജിയായി പരിഗണിക്കുകയായിരുന്നു.

   ബുധനാഴ്ചയാണ് സംഭവത്തെ കുറിച്ച് അന്വഷണം നടത്തി റപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ല്‍കാന്‍ പോലീസ് കമ്മീഷണര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയത്. മുദ്ര വച്ച കവറിലാണ് റിപ്പോര്‍ട്ട് കോടതിയ്ക്ക് മുന്‍പാകെ സമര്‍പ്പിക്കേണ്ടത്.

   ഡല്‍ഹി സ്വദേശികളായ ദമ്പതികളുടെ അഞ്ചു മക്കളില്‍ രണ്ട് പെണ്‍മക്കളാണ് ഓഗസ്റ്റ് 25ന് നാടുവിട്ടത്. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഡല്‍ഹിക്ക് പോയതാണെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് ഡല്‍ഹിയില്‍ അന്വേഷിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കുകയും ഡര്‍ഹി പോലീസിന്റെ സഹായത്തോടെ കുട്ടികളെ കണ്ടുപിടിക്കുകയുമായിരുന്നു. പിന്നീട് 19 വയസ്സുള്ള മൂത്ത കുട്ടിയെ സുബൈര്‍ എന്ന ഒരാള്‍ പീഡിപ്പിച്ചതായി കണ്ടെത്തുകയും ഇയാളെ പിടികൂടുകയും ചെയ്തു. തുടര്‍ന്ന് കേരളാ പോലീസെത്തി ഇവരെ നാട്ടിലെത്തിക്കുകയായിരുന്നു.

   19കാരിയായ മകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിനായി വാങ്ങിനല്‍കിയ മൊബൈല്‍ ഫോണിലൂടെയാണ് കുട്ടികള്‍ പ്രതിയെ പരിചയപ്പെടുന്നത്. അങ്ങിനെ ഇയാള്‍ കുട്ടികളെ കടത്തിക്കൊണ്ടു പോവുകയായിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

   നാട്ടിലെത്തിച്ച പെണ്‍കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമിലാണ് ആക്കിയിരുന്നത്. അവിടെ വച്ച് തന്നെ രണ്ട് സഹോദരന്‍മാര്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതോടെ അവരെയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ ഇളയ സഹോദരനായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയും കേസിന്റെ അന്വേഷണത്തിന്റെ പേരില്‍ പോലീസ് ചോദ്യം ചെയ്തിരുന്നു.

   ആണ്‍കുട്ടികളെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ പോലീസ് അഞ്ച് ലക്ഷം രൂപ ചോദിച്ചെന്ന് മാതാപിതാക്കള്‍ പറയുന്നു. ഈ സംഭവത്തില്‍ കുടുംബത്തിന് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ അന്വേഷണം കൊണ്ടുപോവരുതെന്നും നിലവിലെ അന്വേഷണം തുടരാമെന്നുമാണ് കോടതി വ്യക്തമാക്കിയത്.

   മാധ്യമങ്ങളിലൂടെയാണ് സംഭവം പുറത്ത് വന്നത്. വിഷയത്തിന്റെ സത്യാവസ്ഥ വ്യക്തമല്ലെങ്കിലും കോടതിയുടെ പരിഗണന ഇതില്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

   ആഭ്യന്തര സെക്രട്ടറി, ഢിജിപി, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയ ഹര്‍ജി ഈ മാസം 25നാണ് വീണ്ടും പരിഗണിക്കുക.
   Published by:Karthika M
   First published:
   )}