• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC-യ്ക്ക് ആശ്വാസം; ബള്‍ക്ക് പര്‍ച്ചേസ് നിരക്ക് നിശ്ചയിച്ചതില്‍ അപാകത,വിപണിനിരക്കില്‍ ഡീസല്‍ നല്‍കണമെന്ന് ഹൈക്കോടതി

KSRTC-യ്ക്ക് ആശ്വാസം; ബള്‍ക്ക് പര്‍ച്ചേസ് നിരക്ക് നിശ്ചയിച്ചതില്‍ അപാകത,വിപണിനിരക്കില്‍ ഡീസല്‍ നല്‍കണമെന്ന് ഹൈക്കോടതി

ഒരു ലിറ്റര്‍ ഡീസലിന് വിപണി നിരക്കിനേക്കാള്‍ 21.10 രൂപയാണ് കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് അധികമായി ഈടാക്കിയിരുന്നത്

കേരള ഹൈക്കോടതി

കേരള ഹൈക്കോടതി

  • Share this:
    കൊച്ചി:ഡീസല്‍ (Diesel ) ബള്‍ക്ക് പര്‍ച്ചേസ് വിഷയത്തില്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് (KSRTC) ആശ്വാസം.ചില്ലറ വില്‍പ്പന കമ്പനികള്‍ക്കുള്ള വിപണിവിലയില്‍ കെ.എസ്.ആര്‍.ടി.സിയ്ക്കും ഇന്ധനം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ് (kerala high court )

    ബള്‍ക്ക് യൂസര്‍ എന്ന പേരില്‍ കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് കൂടുതല്‍ നിരക്ക് ഈടാക്കിയതാണ് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി തടഞ്ഞത്.ഒരു ലിറ്റര്‍ ഡീസലിന് വിപണി നിരക്കിനേക്കാള്‍ 21.10 രൂപയാണ് കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് അധികമായി ഈടാക്കിയിരുന്നത്.

    ബള്‍ക്ക് പര്‍ച്ചേസറായി നിശ്ചയിച്ച് അമിത നിരക്ക് ഈടാക്കൂന്നതിലെ അപാകത ചൂണ്ടിക്കാട്ടി കെ.എസ്.ആര്‍.ടി.സി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.വില നിശ്ചയത്തില്‍ പ്രഥമദൃഷ്ടാ അപാകതയുണ്ടെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.

    നിരക്ക് വര്‍ദ്ധനയിലൂടെ കെ.എസ്.ആര്‍.ടി.സിയ്ക്ക് പ്രതിദിനം 75 മുതല്‍ 83 ലക്ഷം രൂപയുടെ വരെ അധിക ബാധ്യതയാണുണ്ടയത്.ഒരു മാസത്തില്‍ കണക്കെടുക്കുമ്പോള്‍ 22 മുതല്‍ 25 കോടി രൂപവരെ നഷ്ടമാണ് കണക്കാക്കിയിരുന്നത്. ഇന്ധനവില വര്‍ദ്ധനവിനേത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു.

    Love Jihaad | 'ലൗ ജിഹാദ് ബിജെപിയുടെ നുണ ബോംബ്'; നിരപരാധികൾ ക്രൂശിക്കപ്പെടുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

    പ്രതിസന്ധി തുടര്‍ന്നാല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിയ്ക്കേണ്ടി വരുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.മന്ത്രിയുടെ പ്രസ്താവനവനയ്ക്കെതിരെ തൊഴിലാളികളും രംഗത്തെത്തിയിരുന്നു.
    Published by:Jayashankar AV
    First published: