• HOME
  • »
  • NEWS
  • »
  • kerala
  • »
  • Life| ആദിവാസി യുവതിയുടെ സ്വപ്നത്തിന് 'ലൈഫ്' നൽകി ഹൈക്കോടതി; വീടിന് നിഷേധിച്ച തുക ഉടൻ നൽകണം

Life| ആദിവാസി യുവതിയുടെ സ്വപ്നത്തിന് 'ലൈഫ്' നൽകി ഹൈക്കോടതി; വീടിന് നിഷേധിച്ച തുക ഉടൻ നൽകണം

കോടോംബേളൂർ പ‍ഞ്ചായത്തിലെ തട്ടുമ്മൽ രാജീവ് ഗാന്ധി ദശലക്ഷം കോളനിയിലെ താമസക്കാരി മാവില സമുദായത്തിൽപെട്ട സി. ഗീത(37)യ്ക്കാണ് സർക്കാർ ജോലിയുടെ പേരിൽ അധികൃതർ ലൈഫ് മിഷൻ തുക നിഷേധിച്ചത്.

Kerala High Court

Kerala High Court

  • Share this:
    കാസർഗോഡ്: ലൈഫ് ഭവന പദ്ധതിയിലെ (LIFE Mission) ഗുണഭോക്താവിന് സർക്കാർ ജോലി കിട്ടിയെന്ന് പറഞ്ഞ് വീട് നിർമാണം പാതിവഴിയിൽ നിൽക്കെ തുക നൽകുന്നത് നിർത്തിക്കാൻ ഗ്രാമപഞ്ചായത്തിന് കഴിയുമോ? ഒടുവിൽ ഇതിനെ യാതൊരുതരത്തിലും നീതീകരിക്കാനാകില്ലെന്നാണ് ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് പി ബി നൂഹ് പറഞ്ഞത്. പക്ഷെ, തടസം മറികടന്ന് വിജയം നേടാൻ ഒരു ആദിവാസി യുവതിക്ക് വലിയ നിയമപോരാട്ടം തന്നെ നടത്തേണ്ടിവന്നു.

    ആദ്യ രണ്ട് ഗഡു ധനസഹായം അനുവദിച്ച ശേഷം സർക്കാർ ജോലി ലഭിച്ചു എന്ന കാരണത്താലാണ് ആദിവാസി യുവതിക്ക് ലൈഫ് മിഷൻ പദ്ധതിയിൽ ബാക്കി തുക നിഷേധിച്ചത്. കോടോംബേളൂർ പ‍ഞ്ചായത്തിലെ തട്ടുമ്മൽ രാജീവ് ഗാന്ധി ദശലക്ഷം കോളനിയിലെ താമസക്കാരി മാവില സമുദായത്തിൽപെട്ട സി. ഗീത(37)യ്ക്കാണ് സർക്കാർ ജോലിയുടെ പേരിൽ അധികൃതർ ലൈഫ് മിഷൻ തുക നിഷേധിച്ചത്.

    2021ലെ ലൈഫ് മിഷൻ പദ്ധതിയിൽ പ‍ഞ്ചായത്തിൽ നിന്ന് ഗീതയ്ക്ക് 400 ചതുരശ്ര അടി വീട് വയ്ക്കാൻ 6 ലക്ഷം രൂപ അനുവദിച്ചിരുന്നു.‍ സെപ്റ്റംബർ 10ന് ആദ്യ ഗഡുവായി 40,000 രൂപയും 30ന് രണ്ടാം ഗ‍ഡുവായി 32,500 രൂപയും അനുവദിച്ചു. ഈ തുക കൊണ്ട് വീടിന്റെ അടിത്തറ ജോലികൾ പൂർത്തിയാക്കി. നവംബറിൽ ഗീതയ്ക്ക് കെഎസ്എഫ്ഇ ഓഫീസ് അറ്റൻഡറായി ജോലി ലഭിച്ചു. ഡിസംബറിൽ വീടിന്റെ ചുമർ നിർമിക്കാനുള്ള അടുത്ത ഗ‍ഡുവിനായി വിഇഒയെ സമീപിച്ചപ്പോഴാണ് ജോലി ലഭിച്ചതിനാൽ തുക തരാൻ നിയമ തടസ്സമുണ്ടെന്ന് അറിയിച്ചത്.

    Also Read- Silverline CPM | സിൽവർലൈൻ: ചെങ്ങന്നൂരിൽ വിശദീകരണം നൽകാനെത്തിയ സിപിഎം നേതാക്കൾക്ക് നാട്ടുകാരുടെ ശകാരവർഷം

    തുടർന്ന് പഞ്ചായത്ത് സെക്രട്ടറി, വാർഡംഗം, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്ന് ഗീതയുടെ ഭർത്താവ് സി ബാബു പറയുന്നു. പിന്നീട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി അംഗവും ഊരുമൂപ്പനുമായ‍ നാരായണൻ കണ്ണാടിപ്പാറയുടെ സഹായത്തോടെ ഗീത സംസ്ഥാന ലീഗൽ സർവീസ് കമ്മിറ്റിയിൽ പരാതി നൽകി. ലീഗൽ സർവീസ് കമ്മിറ്റി ഗീതയ്ക്ക് വേണ്ടി അഭിഭാഷക രശ്മി നന്ദനെ നിയമിച്ച് ഹൈക്കോടതിൽ വാദിച്ച് അനുകൂല വിധി നേടുകയായിരുന്നു. ഗീതയ്ക്ക് നിഷേധിച്ച ഭവന പദ്ധതി വായ്പ തവണകൾ ഉടൻ നൽകണമെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

    മാർച്ച് 22ന് ജസ്റ്റിസ് ടി ആർ രവി കേസ് പരിഗണിക്കുമ്പോൾ, പണം നൽകാൻ ഫെബ്രുവരിയിൽ തന്നെ നിർദേശം നൽകിയെന്നാണ് സർക്കാർ അഭിഭാഷകൻ പറഞ്ഞത്. "ഫെബ്രുവരി 21 ന്, ലൈഫ് മിഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിഷയം ശ്രദ്ധയിൽപ്പെട്ടതിന് ശേഷം, തുക അനുവദിക്കുന്നത് തടയാനാവില്ലെന്ന് ഉത്തരവിട്ടു.'' - സർക്കാർ പ്ലീഡർ കോടതിയെ അറിയിച്ചു. സർക്കാർ നിലപാടറിയിച്ചതോടെ നടപടി കോടതി അവസാനിപ്പിക്കുകയും ചെയ്തു. കോടതി ഉത്തരവിനെ തുടർന്ന് പഞ്ചായത്തിലേക്ക് തുക ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്ന് വിഇഒ പറഞ്ഞതായി ബാബു പറഞ്ഞു.
    Published by:Rajesh V
    First published: