നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Vaccine Certificate | വാക്സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം; ഹർജിക്കാരന് പിഴ; സഹായവുമായി സോഷ്യൽ മീഡിയ

  Vaccine Certificate | വാക്സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം; ഹർജിക്കാരന് പിഴ; സഹായവുമായി സോഷ്യൽ മീഡിയ

  ‘ഒരു രൂപ ചാലഞ്ച്’ എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നത്

  • Share this:
   കോവിഡ് വാക്സിൻ സര്‍ട്ടിഫിക്കറ്റില്‍ (Covid Vaccination Certificate) നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (PM Narendra Modi) ചിത്രം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയ വ്യക്തിക്ക് പിഴയിട്ട് ഹൈക്കോടതി (Kerala High Court). ഹൈക്കോടതി ഹർജിക്കാരന് ഒരു ലക്ഷം രൂപയാണ് പിഴയിട്ടിരിക്കുന്നത്. ഇത്രയും വലിയ പിഴത്തുകയൊടുക്കാൻ ഹർജിക്കാരന് മുന്നിലേക്ക് സഹായഹസ്തം നീട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

   ഹർജിക്കാരന് പിഴയൊടുക്കാൻ സഹായിക്കുവാൻ വേണ്ടി ‘ഒരു രൂപ ചാലഞ്ച്’ എന്ന പേരിട്ടിരിക്കുന്ന ക്യാംപെയ്ന്‍, സോഷ്യൽ മീഡിയയിൽ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. ഈ ചലഞ്ചിൽ ആളുകള്‍ ഹരജിക്കാരന് ഒരു രൂപ വീതം പിരിച്ച് നല്‍കാനാണ് ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ ഒരു ലക്ഷം ആളുകള്‍ ഒരു രൂപ വീതം നല്‍കിയാല്‍ ക്യാംപെയ്ന്‍ വിജയിപ്പിക്കാന്‍ സാധിക്കുമെന്നാണ് ഇതിന് മുൻകൈ എടുത്ത ആളുകൾ പറയുന്നത്.

   ക്യാംപെയ്‌ന്റെ ഭാഗമാകാൻ നിരവധി ആളുകളാണ് എത്തുന്നത്. ഇവരെല്ലാം തന്നെ ഒരു രൂപ വീതമിട്ട് ഹർജിക്കാരന് ആവശ്യമായ തുകയിലേക്ക് അവരുടെ സംഭാവനകൾ നൽകുന്നുമുണ്ട്.

   കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകനായ വ്യക്തിയാണ് ഹർജി നൽകിയത്. പണം കൊടുത്ത് വാക്സിനെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. പ്രധാനമന്ത്രിയുടെ ചിത്രമില്ലാത്ത വാക്സിൻ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെന്നും കൂടാതെ ഇത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജനറേറ്റ് ചെയ്യാൻ കൊവിൻ പ്ലാറ്റ്ഫോമിൽ പ്രവേശനം നല്‍കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

   Also read- Vaccination Certificate | വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം; ലജ്ജിക്കുന്നതെന്തിനെന്ന് ഹൈക്കോടതി

   എന്നാൽ, ഈ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴയിട്ടു കൊണ്ടായിരുന്നു ഹൈക്കോടതി ഹര്‍ജി തള്ളിയത്. നിസ്സാര കാര്യത്തിനാണ് ഇദ്ദേഹം ഹര്‍ജിയുമായി എത്തിയതെന്നായിരുന്നു ഇന്ന് കോടതിയുടെ പ്രതികരണം. ഹര്‍ജിക്കാരന് രാഷ്ട്രീയ ഉദ്ദേശമുണ്ടെന്നു സംശയിക്കുന്നതായും പ്രശസ്തിക്ക് വേണ്ടിയാണ് ഹര്‍ജി നല്‍കിയതെന്നും സംശയം ഉന്നയിച്ച കോടതി ഹര്‍ജി തള്ളുകയായിരുന്നുവെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ്റേതാണ് വിധി.

   കഴിഞ്ഞ ദിവസം ഹർജി കോടതിയിൽ എത്തിയപ്പോഴും കോടതി ഹർജിക്കാരനെ ശകാരിച്ചിരുന്നു. നമ്മുടെ പ്രധാനമന്ത്രിയുടെ ചിത്രമാണ് വാക്സിൻ സർട്ടിഫിക്കറ്റിൽ ഉള്ളതെന്നും ഇതിൽ ലജ്ജിക്കാൻ എന്താണുള്ളത് എന്നുമായിരുന്നു കോടതിയുടെ ചോദ്യം. ഹര്‍ജിക്കാരൻ കോടതിയുടെ സമയം പാഴാക്കുകയാണെന്നും രാജ്യത്തെ 100 കോടി ജനങ്ങൾക്കില്ലാത്ത എന്തു പ്രശ്നമാണ് ഹ‍ര്‍ജിക്കാരന് ഉള്ളതെന്നും കോടതി ചോദിച്ചിരുന്നു. നേതാക്കളുടെ പേരില്‍ രാജ്യത്ത് സര്‍വകലാശാലകളും മറ്റും ഉണ്ടല്ലോ എന്നും കോടതി ചൂണ്ടികാട്ടി.

   വാക്‌സീന്‍ എടുത്തവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ബോധവത്കരണത്തിന്റെ ഭാഗമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പക്ഷം. രാജ്യസഭയില്‍ ചോദ്യത്തിന് മറുപടിയായി കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
   Published by:Naveen
   First published: