HOME /NEWS /Kerala / KSRTC പര്‍ച്ചേസ് ഇടപാട്: ഗതാഗതമന്ത്രിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

KSRTC പര്‍ച്ചേസ് ഇടപാട്: ഗതാഗതമന്ത്രിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

ഹൈക്കോടതി

ഹൈക്കോടതി

കരാറില്‍ മന്ത്രി ഇടപെട്ടത് എന്തിനെന്ന് ഹൈക്കോടതി

  • Share this:

    കൊച്ചി: കെഎസ്ആര്‍ടിസി പര്‍ച്ചേസ് ഇടപാടില്‍ ഗതാഗത മന്ത്രി ഇടപെട്ടതിനെതിരെ ഹൈക്കോടതി. ടിക്കറ്റിങ് യന്ത്രം വാങ്ങുന്ന കരാറില്‍ മന്ത്രി ഇടപെട്ടത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. ടിക്കറ്റ് യന്ത്രം വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് കമ്പനി കോടതിയെ സമീപിച്ചത്. ഈ കമ്പനിയെ പ്രത്യേകം പരിഗണിക്കാന്‍ എംഡിക്ക് മന്ത്രി നല്‍കിയ കത്ത് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു വിമര്‍ശനം.

    കരാറില്‍ മന്ത്രിക്ക് പ്രത്യേക താല്‍പര്യമെന്താണെന്നും ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ പത്ത് ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

    Dont Miss:  KSRTC എംഡി സ്ഥാനത്ത് നിന്ന് തച്ചങ്കരിയെ മാറ്റി

    അതേസമയം കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് ടോമിന്‍ തച്ചങ്കരിയെ മാറ്റി ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. എംപി ദിനേശാണ് പുതിയ എംഡി. നിലവില്‍ എറണാകുളം സിറ്റി പൊലീസ് കമ്മീഷണറാണ് എംപി ദിനേശ്.

    ഈ മാസം സ്വന്തം വരുമാനത്തില്‍ നിന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശബളം നല്‍കിയിരുന്നു. 25 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു കെഎസ്ആര്‍ടിസി സ്വന്തം വരുമാനത്തില്‍ നിന്ന് ശബളം നല്‍കിയത്. ഇതിനു പിന്നാലെയാണ് എംഡിയെ മാറ്റിക്കൊണ്ടുള്ള മന്ത്രിസഭാ യോഗ തീരുമാനം പുറത്തുവരുന്നത്.

    First published:

    Tags: Ksrtc, Ksrtc md, Tomin thachankary, കെഎസ്ആർടിസി, കെഎസ്ആർടിസി ടിക്കറ്റ് ബുക്കിങ്