നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'രാജ്യത്തെ മുഴുവൻ പൗരൻമാർക്കും എന്തുകൊണ്ട് സൗജന്യ വാക്സിൻ നൽകുന്നില്ല'? കേന്ദ്ര സർക്കാറിനോട് ഹൈക്കോടതി

  'രാജ്യത്തെ മുഴുവൻ പൗരൻമാർക്കും എന്തുകൊണ്ട് സൗജന്യ വാക്സിൻ നൽകുന്നില്ല'? കേന്ദ്ര സർക്കാറിനോട് ഹൈക്കോടതി

  കേന്ദ്രം സൗജന്യ വാക്സിൻ നൽകാതെ  സംസ്ഥാനങ്ങൾ സൗജന്യമായി നൽകണമെന്ന് പറയുന്നത് എന്ത് കൊണ്ടാണെന്ന് ചോദിച്ച കോടതി ഫെഡറലിസം പറയേണ്ട സമയമല്ലിതെന്നും ഓർമ്മിപ്പിച്ചു.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
  കൊച്ചി. രാജ്യത്തെ മുഴുവൻ പൗരൻമാർക്കും എന്തുകൊണ്ട് സൗജന്യ വാക്സിൻ നൽകുന്നില്ലെന്ന് കേന്ദ്ര സർക്കാറിനോട് ഹൈക്കോടതി. കേന്ദ്ര സർക്കാറിന്‍റെ വാക്സിൻ വിതരണ നയത്തിലെ അപകതകൾ ചൂണ്ടികാട്ടിയുള്ള ഹർജികൾ പരിഗണിക്കുന്നിതിനിടെയാണ് ഹൈക്കോടതി സുപ്രധാന ചോദ്യങ്ങളുയർത്തിയത്. ആർ.ബി ഐ നൽകിയ അമ്പത്തിനാലായിരം കോടി രൂപയുടെ അധിക ലാഭം സൗജന്യ വാക്സിനിനായി മാറ്റി വെച്ചു കൂടെ എന്നും ഡിവിഷൻ ബഞ്ച് ആരാഞ്ഞു. കേന്ദ്രം സൗജന്യ വാക്സിൻ നൽകാതെ  സംസ്ഥാനങ്ങൾ സൗജന്യമായി നൽകണമെന്ന് പറയുന്നത് എന്ത് കൊണ്ടാണെന്ന് ചോദിച്ച കോടതി ഫെഡറലിസം പറയേണ്ട സമയമല്ലിതെന്നും ഓർമ്മിപ്പിച്ചു.

  രാജ്യത്തെ എല്ലാവർക്കും സൗജന്യ വാക്സീൻ ലഭ്യമാക്കാൻ വേണ്ടി വരുമെന്ന് കരുതുന്നത് 34, 000 കോടി രൂപയാണ്. ആർ ബി ഐ  കേന്ദ്ര സർക്കാർ  പ്രതീക്ഷിച്ചതിനേക്കാൾ  54, 000 കോടി രൂപ  അധിക ലാഭ വിഹിതമായി  നൽകിയിട്ടുണ്ട്. ഈ തുക വാക്സിൻ വിതരണത്തിന് ഉപയോഗിച്ച് കൂടെ എന്നായിരുന്നു ഡിവിഷൻ ബ‌ഞ്ചിന്‍റെ ചോദ്യം.  എന്നാൽ ഇത് നയമപരമായ കാര്യമാണെന്നും മറുപടി നൽകാൻ കൂടുതൽ സാവകാശം വേണമെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. രാജ്യത്തെ  മൊത്തം കാര്യങ്ങളും പറയാൻ ഹൈക്കോടതിയ്ക്കാവില്ലെങ്കിലും കേരളത്തിന്  ആവശ്യമുള്ള ഡോസ് വാക്സിൻ എപ്പോൾ  ലഭ്യമാക്കുമെന്നറിയിക്കണമെന്ന് കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.

  Also Read-രോഗവ്യാപനം കുറച്ചുകൊണ്ടുവരാന്‍ ലോക്ഡൗണ്‍ സഹായകരമായി; മുഖ്യമന്ത്രി പിണറായി വിജയന്‍

  18 നും 45 ഉം ഇടയിലുള്ളവർക്ക് സൗജന്യ വാക്സിൻ നൽകണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നത്. കേന്ദ്രം സൗജന്യ വാക്സിൻ നൽകാതെ  സംസ്ഥാനങ്ങൾ സൗജന്യമായി നൽകണമെന്ന് പറയുന്നത് എന്ത് കൊണ്ടാണെന്ന് ചോദിച്ച കോടതി ഫെഡറലിസം പറയേണ്ട സമയമല്ലിതെന്നും ഓർമ്മിപ്പിച്ചു.
  വാക്സിൻ നയം കേന്ദ്രം മാറ്റിയതോടെ കുത്തിവെപ്പുകളുടെ എണ്ണം കുറഞ്ഞതായി ഹർജിക്കാർ വ്യക്തമാക്കി. ജുഡീഷ്യൽ ഓഫീസർമാരെയും കോടതി ജീവനക്കാരെയും എന്തു കൊണ്ട് മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്ന് സംസഥാനത്തോട്  കോടതി ആരാഞ്ഞു. ബുധനാഴ്ച ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സംസ്ഥാനത്തോട് കോടതി നിർദ്ദേശിച്ചു.

  Also Read-ഭീതി പരത്തി യെല്ലോ ഫംഗസും; ബ്ലാക്ക് ഫംഗസിനേയും വൈറ്റ് ഫംഗസിനേയും അപേക്ഷിച്ച് കൂടുതല്‍ അപകടകാരി

  സംസ്ഥാനത്തെ വാക്സിൻ വിതരണത്തിലെ ആശങ്കകൾ  പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി നടപടികൾ. കേസ് തീർപ്പാക്കും വരെ പൊതുവിപണിയിലെ വാക്സിൻ വിൽപന നിർത്തിവെക്കാൻ നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. വാക്സിൻ വിതരണത്തിലെ മെല്ലെപ്പോക്കിൽ കേന്ദ്ര സർക്കാറിനോടുള്ള അതൃപ്തി ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു . കേസ് ആദ്യം പരിഗണിക്കുമ്പോഴായിരുന്നു ഇത്. ഇങ്ങനെ പോയാൽ രണ്ട് വർഷം വേണ്ടിവരും വാക്‌സിൻ വിതരണം പൂർത്തിയാക്കാൻ എന്നായിരുന്നു കോടതി വിമർശനം. ഈ സാഹചര്യത്തിൽ കേരളം ആവശ്യപ്പെട്ട വാക്‌സിൻ എപ്പോൾ നൽകും എന്നതടക്കം അറിയിക്കാൻ കോടതി നിർദ്ദേശവും നൽകിയിരുന്നു.  വാക്‌സിൻ കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലെന്നും, സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നുമാണ്   കേന്ദ്ര സർക്കാർ  കോടതിയെ വാക്കാൽ അറിയിച്ചത്. കേസ് തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റ
  Published by:Asha Sulfiker
  First published:
  )}