കൊച്ചി: ആനക്കൊമ്പ് കേസിൽ ഹൈക്കോടതിയിൽ മോഹൻലാലിന് തിരിച്ചടി. ആന കൊമ്പ് കേസ് പിൻവലിക്കാനുളള സർക്കാരിന്റെഹർജി തള്ളിയതിനെതിരെയുള്ള മോഹൻലാലിന്റെ ഹർജി ഹൈക്കോടതി തള്ളി. പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി നടപടിക്കെതിരെയാണ് മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചത്.
പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി വസ്തുതകളും നിയമ വശവും പരിശോധിച്ചില്ലന്നായിരുന്നു മോഹൻലാലിൻ്റെ വാദം. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും മോഹൻലാൽ വാദിച്ചു.
അതേസമയം കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ അപേക്ഷ വിചാരണ കോടതി തള്ളിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആനകൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ ആവശ്യത്തിൽ വീണ്ടും വാദം കോൾക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സർക്കാരിന്റെ അപേക്ഷ വിചാരണ കോടതി തള്ളിയതിനെതിരെ മോഹൻലാലും കീഴ് കോടതി ഉത്തരവിനെതിരെ സർക്കാരും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബദറുദ്ദീന്റെ ഉത്തരവ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.